സ്വന്തം കുട്ടിയെ വരെ നശിപ്പിച്ച, തന്റെ ജീവിതം തന്നെ ദുരന്തപൂർണ്ണമാക്കിയ ആളാണ് കിഷോർ സത്യ എന്ന് തുറന്നടിച്ച് നടി ചാർമിള

മലയാളികൾക്ക് ഏറെ സുപരിചിതയും ഇഷ്ടമുള്ള നടിയായിരുന്നു ചാർമിള. ഈ അടുത്തകാലത്ത് താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരം പല കാര്യങ്ങളും വെളിപ്പെടുത്തുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. താരം പങ്കുവെച്ച പല വാർത്തകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തൻ്റെ വിവാഹ ജീവിതത്തെക്കുറിച്ചും അതിൻ്റെ ദുരന്ത അവസ്ഥയെക്കുറിച്ചും ആണ് താരം ഇപ്പോൾ തുറന്ന് സംസാരിച്ചിരിക്കുന്നത്.

താരത്തിൻ്റെ വിവാഹജീവിതം ഒരു വലിയ പരാജയമാണെന്നും അതിൽ നിന്ന് താൻ ഇപ്പോഴും മുക്തി നേടിയിട്ടില്ലെന്നും താരം തുറന്നു പറഞ്ഞു. ഒരുകാലത്ത് ബാബു ആൻ്റണിയുടെ പല ചിത്രങ്ങളിലും നായികയായി വന്നത് ചാർമിളയായിരുന്നു. ബാബു ആൻ്റണിയുമായി ചാർമിള അക്കാലത്ത് പ്രണയത്തിലുമായിരുന്നു. എന്നാൽ ആ പ്രണയം നടക്കാതെ പോവുകയും അതിൽ മനംനൊന്ത് ചാർമിള ആത്മഹത്യക്ക് ശ്രമിച്ചതും ഒക്കെ അക്കാലത്ത് വലിയ വാർത്തയായിരുന്നു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളായ കന്നട തെലുങ്ക് എന്നീ മേഖലയിലും ചാർമിള തൻ്റെ സ്വതസിദ്ധമായ അഭിനയ പ്രതിഭ കാഴ്ച വച്ചിട്ടുണ്ട്. എന്നാൽ വിവാഹശേഷം താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തിരുന്നു. ബാബു ആൻ്റണിയുമായുള്ള പ്രണയനൈരാശയത്തിനുശേഷം നടി ചാർമിള വിവാഹം ചെയ്തത് സീരിയലിലും സിനിമയിലും നടനായ കിഷോർ സത്യയെ ആയിരുന്നു. കിഷോർ സത്യയും ഏവർക്കും സുപരിചിതനാണ്.

അദ്ദേഹം ഇപ്പോൾ ഇറങ്ങിയ പല പ്രമുഖ സീരിയലിലും നായക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സീരിയലിൽ അല്ലാതെ പല സിനിമയിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ നടി ഇപ്പോൾ തൻ്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിച്ചിരിക്കുകയാണ്. കിഷോർ സത്യ തന്നെ വിവാഹം ചെയ്തത് പല ഉദ്ദേശത്തോടുകൂടിയായിരുന്നു എന്നും അദ്ദേഹം തന്നെ ചതിക്കുകയായിരുന്നു എന്നും തുറന്നു പറഞ്ഞിരിക്കുകയാണ്.

നടി വിവാഹം ചെയ്ത ശേഷം കുറ്റപ്പെടുത്തി ഒടുവിൽ തന്നെ അഭിനയിക്കുന്നതിൽ നിന്നും വിലയ്ക്കുകയും താരം ദുബായിലേക്ക് പോവുകയും ചെയ്തു. തൻ്റെ പേര് പറഞ്ഞ് പലരോടായും കിഷോർ പണം വാങ്ങിയിട്ടുണ്ടെന്നും തന്നെ പല പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്.ഒടുവിൽ കിഷോർ നാട്ടിൽ വരുകയും തന്നോട് പല പരിപാടിയിലും ഡാൻസിലും പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്തു.

തനിക്ക് ഒരുപാട് കടമുണ്ടെന്നും അത് തീർക്കാൻ താനും കൂടി കഷ്ടപ്പെടണമെന്നും താരം പറഞ്ഞു. ചാർമിള വിവാഹമോചനം നേടുകയായിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ചാർമിള. എന്തായാലും നടിയുടെ ഈ തുറന്നുപറച്ചിൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply