വിവാഹ ബന്ധം പിരിഞ്ഞെന്ന വാർത്ത – ഒടുവിൽ മറുപടിയുമായി നടി ഭാമ തന്നെ രംഗത്ത് !

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ഭാമ. നടിയെ സിനിമ ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവന്നത് ലോഹിതാ ദാസ് ആയിരുന്നു. ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെ ശ്രദ്ധ നേടുവാൻ ഭാമക്ക് സാധിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു ഭാമയെ തേടിയെത്തിയത്. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും ഭാമ കഴിവ് തെളിയിച്ചിട്ടുണ്ട്.

നടി 2020 ൽ അരുണിനെ വിവാഹം ചെയ്തതോടു കൂടി തന്നെ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു ഇവരുടെത്. ദുബായിൽ ബിസിനസ്സുകാരനാണ് അരുൺ. ഭാമയ്ക്കും അരുണിനും 2021 ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വളരെ ഏറെ ആഡംബരത്തോടെ നടന്ന ഭാമയുടെ വിവാഹത്തിൽ സിനിമ മേഖലയിലെ ഒട്ടനവധി ആളുകൾ പങ്കെടുത്തിരുന്നു. കോട്ടയത്തുവെച്ചായിരുന്നു വിവാഹം.

മകളുടെ ഒന്നാം പിറന്നാൾ ഇവർ വളരെ ആഘോഷത്തോടുകൂടിയായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഈയ്യിടെ നടി പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഒന്നും തന്നെ ഭർത്താവ് അരുണിനെ കാണാത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചിത്രങ്ങളിൽ ഒന്നും തന്നെ അരുൺ ഇല്ലാത്തതുകൊണ്ട് ഇവർ തമ്മിൽ പിരിഞ്ഞു എന്നുള്ള തരത്തിലുള്ള റൂമറുകൾ ആണ് വരുന്നത്.

ഭാമ വിവാഹ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ നിന്നും റിമൂവ് ചെയ്തത്തിനു ശേഷം ഭർത്താവായ അരുണിൻ്റെ ഒരു പോസ്റ്റ് വൈറൽ ആവുകയും ചെയ്തു. അരുൺ പോസ്റ്റ് ചെയ്തിരിക്കുന്നത് ദുബായിൽ ഇന്നലെയും മഴപെയ്തു. ഷവർമയുടെ ചൂട് ഇനിയും മാറിയില്ല. നിൻ്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ വേഗം തിരിച്ചു വാ എന്ന് തരത്തിലുള്ള ഒരു പോസ്റ്റ് ആയിരുന്നു. ഭാമ ഭർത്താവിൻ്റെ ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ നിന്നും റിമൂവ് ചെയ്തതോടെ ആയിരുന്നു ആളുകൾക്കിടയിൽ ഇവർ തമ്മിൽ പിരിഞ്ഞു എന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നുവന്നത്.

എന്നാൽ ഭാമ ഇപ്പോൾ അരുണും ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രൊഫൈലിൽ ഇട്ടുകൊണ്ടാണ് ഇത്തരം റൂമറുകൾ പറഞ്ഞുപരത്തിയ പപ്പരാസികൾക്ക് കിടിലൻ മറുപടി നൽകിയത്. ഈ പോസ്റ്റിന് താഴെയും പലരും ഭാമയോട് സംശയങ്ങൾ ചോദിക്കുന്നുണ്ട്. ഭാമ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചാനൽ പരിപാടികളിലും വ്‌ളോഗറായും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. സ്വന്തമായി ഒരു ബിസിനസ് സംരംഭവും ഭാമ നടത്തുന്നുണ്ട്. ഇൻസ്റ്റയിൽ ഭാമക്ക് ഒരു മില്യൻ ഫോളോവേഴ്സ് ആണ് ഉള്ളത്.

ഭർത്താവ് അരുണിന് സ്വകാര്യ വിശേഷങ്ങൾ ഒന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനോട് ഒട്ടും താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഭാമ ഗർഭിണിയായതോ മകൾ ജനിച്ചതോ ഒന്നും ആരാധകരെ അറിയിക്കാതിരുന്നത്. ഭാമ ആദ്യകാലങ്ങളിൽ കുഞ്ഞിൻ്റെ ഫോട്ടോസ് ഒന്നും പങ്കുവെക്കാതിരുന്നത് ഭർത്താവിനു ഇഷ്ടമില്ലാത്തതുകൊണ്ടാണ് കാരണം കുഞ്ഞിൻ്റെ സ്വകാര്യത നിലനിർത്താൻ വേണ്ടി. എന്നാൽ ഇപ്പോൾ ഭാമ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും അതുപോലെ കുഞ്ഞിൻ്റെ തനിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply