വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ജീവിതം ആരംഭിച്ചപ്പോൾ താരങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ – അപ്സരയുടെ അവസ്ഥ കണ്ടു ഞെട്ടൽ മാറാതെ ആരാധകർ

apsara serial actress

മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ ഇപ്പോൾ സുപരിചിതയായി മാറിയ താരമാണ് അപ്സര. മുൻപ് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനം എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ജയന്തി എന്ന് പേരുള്ള നെഗറ്റീവ് കഥാപാത്രത്തെയാണ് അപ്സര സാന്ത്വനം എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ തന്നെ താരത്തിന് നേടിക്കൊടുത്തു.

കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. സീരിയൽ സംവിധായകൻ ആൽബി ഫ്രാൻസിസ് ആയിരുന്നു അപ്സരയുടെ വരൻ. അത് നടിയുടെ രണ്ടാം വിവാഹമായിരുന്നു. ഇപ്പോൾ തങ്ങളുടെ ദാമ്പത്യജീവിതം വളരെ ആഘോഷമാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ് അപ്സരയും ആൽബിയും.
ഈയിടെ തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ബാലഭവനത്തിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ചുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സോഷ്യൽ മീഡിയയിലും അപ്സര സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ ഫോളോവേഴ്സും ആരാധകരും താരത്തിനുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ അക്ഷര 9 വർഷത്തോളമായി അഭിനേരംഗത്ത് ഉണ്ട്. 25 ഓളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് മാത്രമല്ല ഒരു നർത്തകി എന്ന് നിലയിലും അപ്സര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അപ്സരയുടെ ഭർത്താവ് ആൽബി 10 വർഷത്തിലേറെയായി ടെലിവിഷൻ രംഗത്ത് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ടെലിവിഷൻ ഷോകൾ ആൽബി സംവിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അപ്സരയും ആൽബിയും. ആരും ചതിക്കപ്പെടരുത് എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയുമായി യൂട്യൂബിലൂടെയാണ് അപ്സരയും ആൽബിയും രംഗത്തെത്തിയത്. സമ്മാനം തരാത്തത് എന്താണ് എന്നുള്ള ചില ചോദ്യങ്ങൾ വന്നതോടുകൂടിയാണ് ഇക്കാര്യത്തെപ്പറ്റി മനസ്സിലായത് എന്നാണ് താരങ്ങൾ പറയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങൾ പങ്കുവെക്കുന്ന എല്ലാ വീഡിയോയ്ക്ക് താഴെയും തങ്ങളുടെ ഫോട്ടോയും വച്ചുകൊണ്ടുള്ള ഒരു ടെലഗ്രാം അക്കൗണ്ടിൽ നിന്നും മെസ്സേജുകൾ വരുന്നുണ്ട് എന്നും പേരും ഫോട്ടോയും തങ്ങളുടേതായതിനാൽ ഇതിന് ഒരു വ്യക്തത നൽകേണ്ടത്തങ്ങളുടെ ഉത്തരവാദിത്വമാണെന്നും താരങ്ങൾ പറഞ്ഞു.

തങ്ങളെ സ്നേഹിക്കുന്നവരും ഫോളോ ചെയ്യുന്നവരും വഞ്ചിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് ഈ വീഡിയോ ചെയ്യുന്നത് എന്നും ‘ഞങ്ങളൊക്കെ റിപ്ലൈ ചെയ്തിട്ടും നിങ്ങൾ എന്താ സമ്മാനം തരാത്തത്’ എന്ന് ചിലർ പേഴ്സണലായി മെസ്സേജുകൾ അയക്കാൻ തുടങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത് എന്നും താരങ്ങൾ പറഞ്ഞു. ഇതിന് പിന്നിലുള്ളവരുടെ ഉദ്ദേശം പണം തട്ടുക എന്നത് തന്നെയാണെന്നും അതുകൊണ്ട് ആരും ചതിക്കപ്പെടരുത് എന്നും തങ്ങൾക്ക് എന്തെങ്കിലും നിങ്ങളുമായി സംസാരിക്കാൻ ഉണ്ടെങ്കിൽ ഇതുപോലെ നേരിട്ട് വീഡിയോയിൽ വന്ന കാര്യങ്ങൾ പറയുന്നതായിരിക്കും എന്നും ഇരുവരും കൂട്ടിച്ചേർത്തു.

കമന്റ് ബോക്സിൽ രഹസ്യമായി തങ്ങൾക്ക് ഒന്നും പറയാനില്ല എന്നും ഇങ്ങനെ വരുന്ന മെസ്സേജുകൾക്ക് മറുപടി നൽകാനോ ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഒടിപി വിവരങ്ങൾ കൈമാറാനോ ആരും തയ്യാറാകരുത് എന്നും താരങ്ങൾ ഓർമ്മിപ്പിച്ചു. ഇക്കാര്യത്തെ നിയമപരമായി തന്നെ നേരിടുമെന്നും താരങ്ങൾ കൂട്ടിചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply