ഈ മേഖലയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഭർത്താവിനെയും കൊച്ചുങ്ങളെയും നോക്കി വീട്ടിൽ ഇരിക്കേണ്ടി വന്നേനെ എന്ന് അനുശ്രീ

anusree malayalam movie actress

പാലക്കാട് ജില്ലയിലെ നാട്ടിൻ പുറത്തുനിന്നും മലയാളത്തം തുളുമ്പുന്ന മുഖവുമായി ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിൻ്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ സിനിമ പ്രവേശനം. സിനിമ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആ വർഷത്തെ ഒരു മെഗാ ഹിറ്റ് ചലച്ചിത്രമായി മാറുകയും ചെയ്തിരുന്നു.

ഈയൊരു വിജയ തുടക്കം നടിക്ക് ഒരുപാട് അവസരങ്ങൾ മലയാളത്തിൽ നൽകി. ഈ ചിത്രത്തിലെ അരുണേട്ടാ അരുണേട്ടാ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കാൻ അനുശ്രീക്ക് സാധിച്ചു. സിനിമ ഇൻഡസ്ട്രിയൽ വന്നതിനുശേഷം ഒരുപാട് വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അനുശ്രീ പറഞ്ഞു. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയായ വിവൽ ആക്ടീവ് ഫെയർ ബിഗ് ബ്രേക്ക് എന്ന ഷോയിൽ വിധികർത്താവായി സംവിധായകൻ ലാൽ ജോസ് എത്തിയിരുന്നു.

അവിടെ വച്ചായിരുന്നു ലാൽ ജോസ് അനുശ്രീയെ കണ്ടുമുട്ടുന്നത് അതിനുശേഷം ആയിരുന്നു അദ്ദേഹത്തിൻ്റെ സിനിമയിലേക്ക് അനുശ്രീയെ വിളിച്ചിരുന്നത്. ആ പ്രോഗ്രാമിൽ പങ്കെടുത്തത് കൊണ്ട് മാത്രമായിരുന്നു അന്ന് ലാൽജോസ് തന്നെ കണ്ടതും സിനിമയിലേക്ക് എടുത്തതും. അത് തൻ്റെ ലൈഫിലെ ഏറ്റവും വലിയ ടെർണിങ് പോയിൻ്റ് ആണെന്നാണ് അനുശ്രീ പറയുന്നത്. നാട്ടിൻപുറത്ത് ആയതുകൊണ്ട് തന്നെ അവിടെ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി. ഡിഗ്രി കഴിഞ്ഞാൽ ഉടനെ കല്യാണം കഴിക്കുകയാണ് പതിവെന്നും.

അല്ലെങ്കിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയം തന്നെ കല്യാണം നടക്കും. താൻ സിനിമയിൽ വന്നതുകൊണ്ട് മാത്രമാണ് പെട്ടെന്ന് കല്യാണം കഴിക്കാതെ ഇങ്ങനെ പോകുന്നത് എന്നും നടി പറഞ്ഞു. ഒരു നടിയായിരുന്നില്ലെങ്കിൽ എന്തായിരിക്കും എൻ്റെ അവസ്ഥ എന്ന് ഞാൻ ഓർക്കാറുണ്ട് എന്നും അനുശ്രീ പറയുന്നു. ഇന്നത്തെ നിലയിൽ ആയിരുന്നില്ലെങ്കിൽ ഞാൻ കല്യാണം ഒക്കെ കഴിഞ്ഞ് ഭർത്താവും കുട്ടികളെയും ഒക്കെ നോക്കുന്ന ഒരു വീട്ടമ്മ മാത്രമായി മാറിയേനെ എന്നും ഇത്തരത്തിലുള്ള ഒരു ലൈഫ് ഒന്നുമായിരിക്കില്ല എനിക്ക് ഉണ്ടാവുകയെന്നും.

നാട്ടിൻപുറത്തെ സാധാരണക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു നടിയുടെ അച്ഛൻ അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ടിവി ഷോകളോ അല്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നതൊന്നും അത്ര ഇഷ്ടം ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും താല്പര്യം ഇല്ലായിരുന്നു എന്നാൽ അണ്ണൻ മാത്രമായിരുന്നു തന്നെ പിന്തുണച്ചതെന്നും അവൾക്ക് അതാണ് ആഗ്രഹമെങ്കിൽ അങ്ങനെ പൊയ്‌ക്കോട്ടെ എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോഴാണ് അവർ എന്നെ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്നും അനുശ്രീ പറഞ്ഞു.

നാട്ടുകാർക്കൊക്കെ ആദ്യം പുച്ഛം ആയിരുന്നെങ്കിലും പിന്നീട് നടിക്കുവേണ്ടി നാട്ടിൽ ഒരു ഷോ തന്നെ സംഘടിപ്പിക്കുകയും ചെയ്തു. അവിടെ വച്ച് നടി അഭിനയിക്കാൻ പോകുമ്പോൾ നാട്ടിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളൊക്കെ ആ വേദിയിൽ വച്ച് പറയുകയും ഇതു പറയുന്നത് ആരെയും വിഷമിപ്പിക്കാൻ വേണ്ടിയല്ല എന്നും പറഞ്ഞു. സ്വന്തം നാട്ടിൽ ഇത്തരം ഒരു സ്വീകരണം നൽകിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അനുശ്രീ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply