അനുശ്രീയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ – ആ രോഗം മൂലം കൈ അനക്കാൻ പോലും പറ്റാത്ത അവസ്ഥ – അഭിനയം വരെ നിർത്തേണ്ടിവരുമെന്നു തുറന്നു പറച്ചിലുമായി നടി അനുശ്രീ

പാലക്കാട് ജില്ലയിലെ നാട്ടിൻ പുറത്തുനിന്നും മലയാളത്തം തുളുമ്പുന്ന മുഖവുമായി ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിൻ്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ സിനിമ പ്രവേശനം. സിനിമ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആ വർഷത്തെ ഒരു മെഗാ ഹിറ്റ് ചലച്ചിത്രമായി മാറുകയും ചെയ്തിരുന്നു.

ഈ ചിത്രത്തിലെ അരുണേട്ടാ അരുണേട്ടാ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കാൻ അനുശ്രീക്ക് സാധിച്ചു. നാടൻ വേഷങ്ങളും അതുപോലെ തന്നെ മോഡേൺ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുവാൻ അനുശ്രീക്ക് സാധിക്കാറുണ്ട്. കള്ളനും ഭഗവതിയും എന്ന ചിത്രമാണ് താരത്തിൻ്റെ അടുത്ത റിലീസ്. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ നായകൻ വിഷ്ണു ഉണ്ണികൃഷ്ണനാണ്.

ഈ സിനിമയുമായി ബന്ധപ്പെട്ട് അനുശ്രീ നിരവധി അഭിമുഖങ്ങളാണ് ചെയ്യുന്നത്. അഭിമുഖത്തിനിടെ അനുശ്രീ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. അനുശ്രീക്ക് അഭിനയജീവിതം പോലും നിർത്തേണ്ടിവന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ടായിരുന്നു എന്ന് താരം വെളിപ്പെടുത്തി. ശരീരത്തിൽ ഒരു മാറ്റം വന്നത് കാരണം 9 മാസം മുറിക്കുള്ളിൽ അടച്ചുപൂട്ടി കഴിയേണ്ട അവസ്ഥ താരത്തിന് ഉണ്ടായിട്ടുണ്ട്.

ആ സമയത്ത് നല്ല മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വന്നിരുന്നു എന്നും പറഞ്ഞു. ഒരു ദിവസം നടന്നു പോകുന്നതിനിടെ ഒരു കൈ ബാലൻസ് ചെയ്യാൻ പറ്റാത്തതുപോലെ തോന്നി എന്ന ഉടനെ തന്നെ ആശുപത്രിയിൽ പോയി എക്സ്-റേ ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തി എന്നും അതിൽ ശരീരത്തിലെ ഒരു എല്ല് വളർന്നുവരുന്നതായിട്ടായിരുന്നു കണ്ടെത്താൻ കഴിഞ്ഞത്. ആ വളർന്നുവരുന്ന എല്ലിലേക്ക് ഞരമ്പുകൾ ചുറ്റി അത് മുറുകെപ്പിടിച്ച അവസ്ഥയിലായിരുന്നു.
പെട്ടെന്നുതന്നെ സർജറി നടത്തുകയും 9 മാസത്തോളം റസ്റ്റിൽ ആയിരുന്നു എന്നും അനുശ്രീ പറഞ്ഞു. ആ സമയത്ത് കരുതിയത് ഇനി ഒരിക്കൽ പോലും സിനിമ ചെയ്യാൻ കഴിയില്ല എന്നായിരുന്നു. കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ പോലും ആ സമയത്ത് ഉണ്ടായിരുന്നു എന്നും നടി പറഞ്ഞു. എന്നാൽ അനുശ്രീയുടെ ഈ തുറന്നുപറച്ചലിനുശേഷം ആരാധകർ പറയുന്നത് എന്തുകൊണ്ടാണ് ഇത്തരം വളരെ മോശമായ അവസ്ഥ ആരാധകരെ അറിയിക്കാതിരുന്നത് എന്നാണ്.

എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ ഒക്കെ വന്നിരുന്നെങ്കിൽ ഫേസ്ബുക്ക് അമ്മാവന്മാരും ചില ആരാധകരും ഒക്കെ മോശം രീതിയിലുള്ള പ്രതികരണമായിരുന്നു നടത്തുക. അതുകൊണ്ടായിരിക്കും അനുശ്രീ ഇതൊന്നും പുറത്തറിയിക്കാതിരുന്നത് എന്ന് ചില അനുശ്രീ ഫാൻസ്‌ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply