ഒടുവിൽ എല്ലാവരും കാത്തിരുന്ന ആ സന്തോഷ വാർത്ത – താരം തന്നെയാണ് പുതിയ വിശേഷം ആരാധകരുമായി പങ്കിട്ടത്

സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന അനു സിത്താരയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. അഭിനയത്രി മാത്രമല്ല നർത്തകി കൂടിയാണ് അനു. സത്യൻ അന്തിക്കാടിൻ്റെ ഒരു ഇന്ത്യൻ പ്രണയകഥയിലും, ഹാപ്പി വെഡിങ്, രാമൻ്റെ ഏദൻതോട്ടം, ഫുക്രി, അച്ചായൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

താരം വിവാഹം ചെയ്തിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെയാണ്. 2015 ആയിരുന്നു ഇവരുടെ വിവാഹം അനുവിൻ്റെ അമ്മയും നർത്തകിയാണ്. ഇവർ രണ്ടുപേരും ചേർന്ന് കൽപ്പറ്റ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ് തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളും, നൃത്തങ്ങളും ഒക്കെ അടങ്ങുന്ന വീഡിയോസ് ഒക്കെ അനു സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അനുവിനെ മലയാളികൾ കൂടുതലായും ശ്രദ്ധിച്ചു തുടങ്ങിയത് രാമൻ്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. ഭർത്താവിൻ്റെ വീടിനടുത്തായി വയനാട്ടിലാണ് ഇവർ ഒരു വീട് പണിതത്. ഇവരുടെ സ്വപ്നമായിരുന്നു ആ വീട്. ഇവരുടെ വീടിന് നൽകിയ പേര് ഏദൻ തോട്ടം എന്നാണ്. വിവാഹശേഷവും സിനിമയിൽ നായികയായി അഭിനയിക്കുന്ന മലയാളി നടിമാരിൽ ചുരുക്കം പേരിൽ ഒരാളാണ് അനു സിതാര.

അതിൽ അനുവിന് അഭിമാനിക്കാം. മിക്കവാറും മലയാളി നടിമാരൊക്കെ തന്നെ വിവാഹശേഷം സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ അനു ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് അനു സിതാരയുടെ പുതിയ വിശേഷമാണ്. അനു സിതാരയുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ കാത്തിരിക്കുന്ന ഒരുപാട് ആരാധകർ ഉണ്ട്.

അനു സിതാര സ്വന്തം ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെയാണ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അർപ്പിക്കുകയും ചെയ്തിരിക്കുന്നത്. അനു സിതാര തൻ്റെ 28 ആമത്തെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അനുവിൻ്റെ ഭർത്താവായ വിഷ്ണു തൻ്റെ അഭിനയ ജീവിതത്തിൽ മുഴുവൻ സമയവും പിന്തുണ നൽകുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് അനുവിന്. വിവാഹശേഷമാണ് താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അനു സിതാര അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. അനു തൻ്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply