അവരുടെ ജീവിതവും ദാമ്പത്യവും കണ്ടിട്ട് തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞു അനു സിത്താര !

സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന അനു സിത്താരയെ മലയാളികൾക്ക് എല്ലാം തന്നെ ഹൃദയത്തിലേറ്റിയിരുന്നു. അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് അനു. സത്യൻ അന്തിക്കാടിൻ്റെ ഒരു ഇന്ത്യൻ പ്രണയകഥയിലും, ഹാപ്പി വെഡിങ്, രാമൻ്റെ ഏദൻതോട്ടം, ഫുക്രി, അച്ചായൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

താരം മിക്ക സിനിമകളിലും ശാലീന സുന്ദരിയായിട്ടാണ് അഭിനയിക്കാറ്. അനു സിനിമയിലെ സൂപ്പർസ്റ്റാറായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള നിരവധി താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. തൻ്റെ പ്രണയത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു ചാനൽ പരിപാടിയിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. താരം വിവാഹം ചെയ്തിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെയാണ്.

2015 ആയിരുന്നു ഇവരുടെ വിവാഹം. അനുവിൻ്റെ അമ്മയും നർത്തകിയാണ്. ഇവർ രണ്ടുപേരും കൂടി കൽപ്പറ്റയിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളും, നൃത്തങ്ങളും ഒക്കെ അടങ്ങുന്ന വീഡിയോസ് അനു സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അനുവിനെ മലയാളികൾ കൂടുതലായും ശ്രദ്ധിച്ചു തുടങ്ങിയത് രാമൻ്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു.

ഭർത്താവിൻ്റെ വീടിനടുത്തായി വയനാട്ടിലാണ് ഇവർ ഒരു വീട് പണിതത്. ഇവരുടെ സ്വപ്നമായിരുന്നു ആ വീട്. ഇവരുടെ വീടിന് നൽകിയ പേര് ഏദൻ തോട്ടം എന്നാണ്. അനുസിത്താരയും അപർണ ബാലമുരളിയും നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ പങ്കെടുത്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിട്ടുണ്ടായിരുന്നു. ഇവർ രണ്ടുപേരും പറഞ്ഞത് സിനിമയിലെ ദമ്പതികളിൽ ഏറ്റവും ഇഷ്ടം തമിഴ് സിനിമ നടി ജ്യോതികയെയും സൂര്യയെയും ആണെന്നാണ്.

ഇവർ പറയുന്നത് അവരോട് അസൂയ തോന്നാറുണ്ടെന്ന്. ജ്യോതികയ്ക്ക് സൂര്യ നൽകുന്ന കെയറും സപ്പോർട്ടും കാണുമ്പോഴാണ് ഈ താര ദമ്പതികളോട് അസൂയ തോന്നുന്നതെന്നും പറഞ്ഞു. സൂര്യയും ജ്യോതികയും തെന്നിന്ത്യൻ സിനിമ ലോകത്തിന് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികൾ ആണ്. സിനിമയിൽ മാത്രമല്ല ഇവർ ജീവിതത്തിലും നല്ല യോജിപ്പിലൂടെയാണ് പോകുന്നത്. സിനിമയിൽ നിന്നും വിവാഹശേഷം വിട്ടുനിന്ന ജ്യോതിക ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ശക്തമായ കഥാപാത്രം ചെയ്തുകൊണ്ട് തിരിച്ചുവന്നു. മലയാളത്തിലെ താര രാജാവായ മമ്മൂട്ടിയുടെ നായികയായിട്ട് കാതൽ എന്ന സിനിമയിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply