ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ വരുമ്പോൾ മമ്മൂട്ടി എഴുനേറ്റുനിൽക്കാറുണ്ട് ! മമ്മൂട്ടിയെ കുറിച്ച് തുറന്നുപറച്ചിലുമായി നടി അന്ന

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രേഷ്മ രാജൻ പ്രേക്ഷകരുടെ മനം കവർന്നുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയത്. ലിജോ ജോസ് പല്ലിശ്ശേരി ആയിരുന്നു ചിത്രത്തിൻ്റെ സംവിധായകൻ. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിൽ നേഴ്സ് ആയിട്ടായിരുന്നു കരിയറിൻ്റെ തുടക്കം.സിനിമ ലോകത്തേക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അന്ന പറഞ്ഞു. വെളിപാടിൻ്റെ പുസ്തകം എന്ന സിനിമയിൽ മോഹൻലാലിൻ്റെ നായിക വേഷം താരത്തിന് ലഭിച്ചു.

അതിനുശേഷം മമ്മൂട്ടിയുടെ ചിത്രമായ മധുര രാജയിലും, പൃഥ്വിരാജിൻ്റെ അയ്യപ്പനും കോശി എന്ന ചിത്രത്തിലും, സച്ചിൻ എന്ന ശ്രീനിവാസിൻ്റെ സിനിമയിലും, ലോനപ്പൻ്റെ മാമോദിസ എന്ന ചിത്രത്തിൽ ജയറാമിൻ്റെ കൂടെയും നായികയായി അഭിനയിച്ചു. മലയാളത്തിലെ മിക്ക സൂപ്പർസ്റ്റാർ നായകന്മാരുടെ കൂടെയും അഭിനയിക്കാനുള്ള ഭാഗ്യം അന്ന രേഷ്മ രാജന് ലഭിച്ചിട്ടുണ്ട്. മലയാളികളുടെപ്രിയപ്പെട്ട നടിയാണ് അന്നാ രേഷ്മ രാജൻ. താരത്തിനോടുള്ള സ്നേഹം കൊണ്ട് മലയാളികൾ വിളിക്കുന്ന പേരാണ് ലിച്ചി.

മധുര രാജ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ ആണ് ലിച്ചി തുറന്നു പറയുന്നത്. മലയാളത്തിലെ താര രാജാവായ മമ്മൂട്ടിയെ കുറിച്ച് പൊതുവേ പറയുന്നത് ഭയങ്കര സീരിയസും ഗമയും ഒക്കെയാണെന്നാണ്. എന്നാൽ ലിച്ചിക്ക് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ സാധിച്ചത്. എല്ലാവരും പറയുന്നതുപോലെ ഒന്നുമല്ല അദ്ദേഹത്തിൻ്റെ സ്വഭാവം.

മമ്മൂട്ടി എല്ലാവർക്കും റെസ്പെക്ട് കൊടുക്കുന്ന ആളാണ്. നമ്മൾ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്ന സമയത്ത് അദ്ദേഹം ഇരിക്കുകയാണെങ്കിൽ നമ്മളെ കാണുമ്പോൾ തന്നെ എഴുന്നേറ്റു നിൽക്കും. വേറെ ആരെയെങ്കിലും പുറകിൽ ഉണ്ടോ എന്ന് നോക്കും ഞാൻ കാരണം അവരെ കണ്ടിട്ടാണോ അദ്ദേഹം എഴുന്നേറ്റു നിന്നത് എന്ന സംശയത്തിൽ. പക്ഷേ പുറകിൽ ആരും തന്നെ ഉണ്ടാകാറില്ല. അദ്ദേഹം എഴുന്നേറ്റ് നിൽക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിൻ്റെ അടുത്ത് ചെന്ന് കൈകൂപ്പി നിൽക്കുമായിരുന്നു.

ലിച്ചി പറയുന്നത് മമ്മൂട്ടി വളരെ വിനീതനായ സ്വഭാവക്കാരൻ ആണ് എന്നാണ്. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ലിച്ചിക്ക് വളരെ ഭയമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുള്ള പേടിയായിരുന്നു അത്. എന്നാൽ മോഹൻലാലിൻ്റെ കൂടെ അഭിനയിക്കുമ്പോൾ അത്രയ്ക്ക് ഭയമൊന്നും ഉണ്ടാകാറില്ലെന്നും ലിച്ചി പറഞ്ഞു. സ്വകാര്യ ടെലികോം ജീവനക്കാർ അന്നാ രേഷ്മ രാജനെ പൂട്ടിയിട്ടു എന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു. ഒരു ചാനൽ പരിപാടിയിൽ അവതാരകൻ മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചു വന്നാൽ ആരുടെ കൂടെ അഭിനയിക്കുമെന്ന് ചോദ്യത്തിന് തമാശരൂപേണ ദുൽഖർ നായകനും മമ്മൂട്ടി അച്ഛനും ആകട്ടെ എന്ന് പറഞ്ഞ മറുപടി മമ്മൂട്ടിയുടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ അന്നക്കെതിരെ വിവാദമുയർത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply