ആ ചുംബന രംഗത്തിനിടെ താൻ ഇറങ്ങിയോടി – കാരവനിൽ ഇരുന്നു ഒരുപാട് കരഞ്ഞു ! വെളിപ്പെടുത്തൽ കേട്ട് ഞെട്ടലോടെ ആരാധകർ

anjali lip lock

തെന്നിന്ത്യയിലെ മുന്നിരയില് നിക്കുന്ന അഭിനേത്രിയും മോഡലുമാണ് അഞ്ജലി. പ്രധാനമായും തമിഴ്, തെലുങ്ക് സിനിമകളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. മോഡലിങ്ങിൽ സജീവമായതിനെത്തുടർന്ന്, രണ്ട് തെലുങ്ക് പ്രൊഡക്ഷനുകളിൽ അഞ്ജലി നായിക വേഷങ്ങളിൽ അഭിനയിച്ചു. താരത്തിന്റെ ആദ്യ ചിത്രം തെലുങ്ക് ത്രില്ലർ ചിത്രമായ ഫോട്ടോ (2006) ആയിരുന്നു. പിന്നീട് ജീവയ്‌ക്കൊപ്പം കത്രദു തമിഴ് (2007) എന്ന സിനിമയിൽ ഒരു വേഷം ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തു. 2010-ലും 2011-ലും മികച്ച തമിൾ നടിക്കുള്ള ഫിലിംഫെയർ അവാർഡ്, അങ്ങാടി തെരു, എങ്കയും എപ്പോഴും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം നേടി.

പിന്നീട് തമിഴ് സിനിമയിൽ കൂടുതലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങൾ ചെയ്യുന്നതിൽ നടി ശ്രദ്ധ കേന്ദ്രീകരിച്ചു. 2013-ൽ തെലുങ്ക് സിനിമയിലേക്ക് മടങ്ങിയ താരം സീതമ്മ വക്കിറ്റ്‌ലോ സിരിമല്ലെ ചേട്ട്, ബാലുപു, മസാല, ഗീതാഞ്ജലി, ഡിക്റ്റേറ്റർ തുടങ്ങിയ വിജയചിത്രങ്ങളുടെ ഭാഗമായി മാറി. സീതമ്മ വക്കിത്തോ സിരിമല്ലേ ചേട്ട് (2013), ഗീതാഞ്ജലി (2014) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രണ്ട് നന്തി അവാർഡുകളും അവർക്ക് ലഭിച്ചു. കൊമേഴ്സ് കഥാപാത്രത്തെ മാത്രമല്ല നല്ല കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവസരം ലഭിച്ച വളരെ ചുരുക്കം തമിഴ് നടിമാരും ഒരാളാണ് അഞ്ജലി.

ഏകദേശം 17 വർഷത്തോളമായി 2006 അഭിനയജീവിതം ആരംഭിച്ച അഞ്ജലി തെന്നിന്ത്യൻ സിനിമയുടെ ഭാഗമായിട്ട്. തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമേ മലയാള സിനിമയിലും അഞ്ജലി ഭാഗമായി. നായികയായും സഹനദിയായും ഐറ്റം ഡാൻസറായും അഞ്ജലി പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. ഈയടുത്ത് ഹിറ്റായ മാറിയ റാ റാ റെഡി എന്ന പാട്ടിലെ അഞ്ജലിയുടെ ചുവടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്ക് പുറമേ ഓടിടി ലോകത്തും അഞ്ജലി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൽ തമിഴ് ആന്തോളജിയിൽ ഇരട്ട വേഷത്തിലൂടെ അഞ്ജലി ശ്രദ്ധ നേടി.

ഇപ്പോഴിതാ ഡിസ്‌നി പ്ലസ്‌ ഹോട്സ്റ്ററിൽ ‘ദ ഫാൾ’ എന്ന ഒരു സീരീസുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് അഞ്ജലി. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ഗലാട്ട എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു നടിയുടെ തുറന്നുപറച്ചിൽ. ഇന്റിമേറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നുള്ളത് തന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു എന്നാണ് അഞ്ജലി പറയുന്നത്.

ഷൂട്ട് എത്രത്തോളം നീളുമെന്ന് പറയാനാകില്ലെന്നും തന്റെ കംഫർട്ട് സോൺ എത്രത്തോളം ഉണ്ടെന്ന് തനിക്ക് അറിയില്ല എന്നും അഞ്ജലി തുറന്നു പറയുന്നു. പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ ചുംബന രംഗങ്ങൾക്കിടയിൽ താൻ കാരവാനിലേക് ഓടിപ്പോകാറുണ്ടെന്നും അവിടെയിരുന്നു കുറെ നേരം കരയാറുണ്ട് എന്നും അഞ്ജലി തുറന്നു പറഞ്ഞു. ഒരു പോയിന്റ് എത്തുമ്പോഴേക്കും അത്തരം രംഗങ്ങൾ തന്നെ ട്രിഗർ ചെയ്യാറുണ്ടെന്നും എന്നാൽ ലിപ് ലോക്ക് സീനിന്റെ കാര്യത്തിൽ തനിക്ക് ആശങ്കയൊന്നും ഇല്ലെന്നും അഞ്ജലി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply