എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ – അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വയറൽ ആകുന്നു!

anarkkali marikkar latest story

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രമായിരുന്നു ആനന്ദം. ഗണേഷ് രാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. തീയറ്ററുകളിൽ മികച്ച വിജയം ആയിരുന്നു ആനന്ദം നേടിയെടുത്തത്. ആനന്ദത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയ താരസുന്ദരിയാണ് നടി അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമ വിജയമായതോടുകൂടി ഒരുപിടി നല്ല കഥാപാത്രങ്ങളാണ് അനാർക്കലിയെ തേടി എത്തിയത്. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ അനാർക്കലിക്ക് സാധിച്ചു.

ശേഷം ഉയരെ എന്ന മലയാള ചിത്രത്തിലൂടെ അനാർക്കലി തന്റെതായ ഒരു സ്ഥാനം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി. സോഷ്യൽ മീഡിയയിലും വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. തന്റെ ഫോട്ടോഷോട്ടുകൾ ചിത്രങ്ങളും വീഡിയോസും എല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്. തിരുവനന്തപുരം മാർ ഇവാനിയേഴ്സ് കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ബിരുദം നേടിയ താരമാണ് അനാർക്കലി. ശേഷം ആനന്ദത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്നു. പിന്നീട് വിമാനം, മന്ദാരം, ഉയരെ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വിവാദത്തിന് മറുപടിയുമായി താരം വന്നിരുന്നു.

തന്റെ മാതാപിതാക്കൾ ഒരു വർഷമായി വേർപിരിഞ്ഞു ജീവിക്കുന്നു എന്നും താനും തന്റെ സഹോദരിയും പിതാവിന് മറ്റൊരു വിവാഹം ചെയ്യിപ്പിച്ചാലോ എന്ന് ചിന്തിക്കാറുണ്ട് എന്നും പിതാവ് മറ്റൊരാളെ കണ്ടെത്തിയതിൽ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഈയടുത്ത് ബ്രേക്ക് അപ്പിനെ പറ്റി അനാർക്കലി തുറന്നുപറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്ന് വിട്ടുപോകുന്നതിനെ തേപ്പ് എന്ന് വിശേഷിപ്പിക്കുന്നതിൽ തനിക്ക് താല്പര്യം ഇല്ലെന്ന് അനാർക്കലില്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ജനശ്രദ്ധ നേടുന്നത്.

എഐ യുടെ സഹായത്തോടെ ഒരുക്കിയ തന്റെ തന്നെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം നടി കുറിച്ച് വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് മുകളിൽ തന്റെ മാറിടങ്ങളെ പ്രശംസിച്ചുകൊണ്ട് നടി കുറിച്ച് വാക്കുകൾ ആയിരുന്നു അത്‌. എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം അടിക്കുറിപ്പ് നൽകിയത്. എന്നത്തേയും പോലെ താരത്തിന്റെ പുതിയ ചിത്രങ്ങളും ഈ കുറിപ്പ് എല്ലാം വളരെ വേഗത്തിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply