ഇനി കാത്തിരിപ്പിനും പ്രതീക്ഷക്കും വകയില്ലെന്നും ഹൃദയം തകർക്കുന്ന വേദനയാണിതെന്നും പറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ട് നടി അഭിനയ; ആരാധകർ അങ്കലാപ്പിൽ

അഭിനേത്രിയും മോഡലുമായ അഭിനയ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. അഭിനേത്രി മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് താരം. സംസാരത്തിനും കേൾവിക്കും വൈകല്യമുണ്ട് അഭിനയക്ക്. നാടോടികൾ എന്ന സിനിമയിലേക്ക് ഒരു പുതുമുഖത്തെ ആവശ്യമുണ്ടായിരുന്നപ്പോൾ പരസ്യ ഏജൻസിയുടെ പോർട്ട്ഫോളിയിൽ നിന്നുമാണ് സംവിധായകൻ സമുദ്രക്കനിക്ക് അഭിനയെ കിട്ടിയത്.താരം ഇപ്പോൾ ഒരു ഞെട്ടിപ്പിക്കുന്ന തീരുമാനവും എടുത്ത് വന്നിരിക്കുകയാണ്.

ഇനി സഹിക്കാനും കാത്തിരിക്കുവാനും പറ്റില്ല എന്നെഴുതിക്കൊണ്ടുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വിശ്വാസങ്ങളും പ്രതീക്ഷകളും നൽകിക്കൊണ്ട് ഇനിയും കാത്തിരിക്കുവാൻ സാധിക്കില്ലെന്നും ആ സത്യം ഞാൻ മനസ്സിലാക്കി എന്നും അതുപോലെ തന്നെ എന്നെ ഏറെ വേദനിപ്പിച്ച കാര്യമാണെന്നും അത് ഹൃദയം തകർത്തു കളയുകയാനിന്നുമാണ് താരം എഴുതിയത്. ഇതൊക്കെ കണ്ടു ആരാധകർ എന്താണ് സംഭവിക്കുന്നതെന്ന് അറിയുവാനുള്ള ഓട്ടപാച്ചിലിലായിരുന്നു.

പലരും ധരിച്ചത് താരം ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നാണ്. എന്നാൽ പിന്നീടാണ് ആരാധകർക്ക് എന്താണ് കാര്യം എന്ന് മനസ്സിലായത്. കൂടുതൽ ചിന്തിച്ചപ്പോൾ ആണ് നടി എന്തുകൊണ്ടാണ് ഈ വീഡിയോ ചെയ്തു പങ്കുവെച്ചതെന്ന് ആരാധകർക്ക് മനസ്സിലായത്. താരം എല്ലാവരെയും പറ്റിക്കുവാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്തത്. ഏപ്രിൽ ഒന്നിനായിരുന്നു താരം വീഡിയോ ചെയ്തത്. ഈ ദിവസത്തിൻ്റെ പ്രത്യേകത ഏപ്രിൽ ഫൂൾ ആണല്ലോ.

എന്തായാലും ആരാധകരെല്ലാം മണ്ടന്മാരായി. പലരും പറയുന്നുണ്ട് ഞങ്ങൾ ഏപ്രിൽ ഫൂൾ ആണെന്ന് മനസ്സിലാക്കിയാണ് ഈ വീഡിയോ കണ്ടതെന്ന്. അതുകൊണ്ടുതന്നെ ഞങ്ങൾ മണ്ടന്മാരായില്ല എന്നൊക്കെ. വീഡിയോയുടെ ആദ്യഭാഗം കണ്ട് പലരും നടിയെ ആശ്വസിപ്പിക്കുന്നുണ്ട്. പേര് പോലെ തന്നെ അഭിനയ നല്ല അഭിനയം കാഴ്ചവച്ചു എന്നും പറയുന്നുണ്ട് പലരും. നടി പങ്കുവെച്ച വീഡിയോ മുഴുവനും കണ്ടുകഴിഞ്ഞാൽ മാത്രമേ എന്താണെന്ന് മനസ്സിലാവുകയുള്ളൂ.

വീഡിയോയുടെ അവസാനം നടി എഴുതിക്കൊണ്ടിരിക്കുന്ന പേപ്പർ മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് അതിൻ്റെ മറുവശം കാണിക്കുകയും ഏപ്രിൽ ഫൂൾ എന്നെഴുതിയത് കാണിക്കുമ്പോ ആണ് അഭിനയ എല്ലാവരെയും ഏപ്രിൽ ഫൂൾ ആക്കിയതാണെന്ന് മനസ്സിലാകുന്നത്. ലോക വിഡ്ഢി ദിനമായ ഏപ്രിൽ ഒന്നിന് ആർക്കും ആരെയും പറ്റിക്കാം. ഈ വീഡിയോ കണ്ടിട്ട് പലരും അത് വളരെ സീരിയസ് ആയിട്ടാണ് എടുത്തത്. ആ സമയത്ത് കമൻ്റ് ബോക്സ് ഓഫ് ചെയ്തു വെച്ചതുകൊണ്ട് നേരിട്ട് ആരാധകരുടെ ചീത്ത കേൾക്കേണ്ടി വന്നില്ല.

എന്നാൽ ഈ വീഡിയോ യൂട്യൂബ് ചാനലുകൾ ഏറ്റെടുത്തതോടെ ആയിരുന്നു വിമർശനങ്ങൾ നേരിടേണ്ടി വന്നത്. വിഡ്ഢിയാക്കാൻ മറ്റൊരു കാര്യവും കിട്ടിയില്ലേ എന്നായിരുന്നു പലരും ചോദിച്ചത്. വീഡിയോയിൽ ഉള്ള അഭിനയയുടെ കരച്ചിൽ ഒക്കെ അത്രയേറെ ഒറിജിനാലിറ്റി നൽകുന്നതായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply