വികസനത്തിന് വേണ്ടി സാധാരണക്കാരുടെ നെഞ്ചിൽ മഞ്ഞകുറ്റി അടിക്കരുതു ! ഇതാണ് യഥാർത്ഥ വികസനം എന്ന് മോദിക്ക് നന്ദി പറഞ്ഞ് നടൻ വിവേക് ഗോപൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ്സിലെ യാത്രയിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചുകൊണ്ട് സീരിയൽ സിനിമാതാരമായ വിവേക് ഗോപൻ. അദ്ദേഹത്തിൻ്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വിവേക് പറയുന്നത് തനിക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ യാത്രയിലൂടെ ലഭിച്ചത് എന്നാണ്. താരം പറയുന്നത് സാധാരണ കേരളത്തിൽ കാറിലൂടെയാണ് യാത്ര ചെയ്യാറുള്ളത് എന്ന്.

ഇവിടെയുള്ള ട്രാഫിക് ബ്ലോക്കും റോഡിൻ്റെ ശോചനാവസ്ഥയും കാരണം വളരെയധികം കഷ്ടപ്പാട് ആണെന്നും പറഞ്ഞു. നമ്മൾ എവിടെയെങ്കിലും പോകുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ സമയത്ത് ഒരിക്കലും എത്താൻ സാധിക്കാറുമില്ല ഈ അവസ്ഥകൊണ്ട്. ഫ്ലൈറ്റിൽ യാത്ര ചെയ്യാമെന്ന് കരുതിയാൽ തന്നെ യാത്രക്ക് ഒരുപാട് പൈസയും ചെലവാകും. എന്നാൽ വന്ദേ ഭാരത ട്രെയിനിന് അധികം പൈസ ചിലവും ഇല്ല.

കുറഞ്ഞ പൈസ നിരക്കിൽ നിമിഷത്തിൽ തന്നെ നമുക്ക് കേരളത്തിൽ എവിടെയും യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ട്രെയിൻ യാത്ര ഒരു സ്വപ്നമായിരുന്നു. അത് എന്നാൽ ഇപ്പോൾ യാഥാർത്ഥ്യം ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരുപാട് സന്തോഷമുണ്ടെന്നും പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസിന് എല്ലാവരും പ്രയോറിറ്റി നൽകണമെന്നും പറഞ്ഞു. ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്ന അതേ ഫീലാണ് ഇതിൽ നിന്നും തനിക്ക് ലഭിച്ചതെന്നും വിവേക് പറഞ്ഞു.

കൂടാതെ വിവേക് പറഞ്ഞത് സാധാരണക്കാരുടെ നെഞ്ചത്ത് മഞ്ഞക്കുറ്റികൾ അടിച്ചു കൊണ്ടാകരുത് നാടിൻ്റെ വികസനമെന്ന്. നടൻ്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും ഇത് സിൽവർ ലൈനെ വിമർശിച്ചു കൊണ്ടുള്ള വാക്കുകളാണെന്ന്. അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറയുന്നത് വികസനത്തെ ആരും എതിർക്കുന്നില്ല എന്നും ഇത് പുതിയ ഭാരതമാണെന്നുമാണ്. കൂടാതെ അദ്ദേഹം പറയുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്രയാണെന്നും ഇത് വികസനത്തിൻ്റെ യാത്രയാണെന്നുമാണ്.

ഭാരതത്തിലെ തന്നെ എൻജിനീയർമാരാണ് ഈ ട്രെയിൻ നിർമ്മിച്ചത് എന്നും മലയാളി മണ്ണിലൂടെയുള്ള വന്ദേഭാരത്‌ എക്സ്പ്രസിലൂടെയുള്ള ആദ്യത്തെ ഒഫീഷ്യൽ യാത്രയാണ് ഇതെന്നും പറഞ്ഞു. ഇത്തരത്തിലുള്ള ലക്ഷ്വറി ട്രെയിനുകൾ കേരളത്തിൽ വരണമെന്ന് മുൻപേ തന്നെ തോന്നിയിട്ടുണ്ട്. വൈകിയാണെങ്കിലും ഇത്തരത്തിലുള്ള സൗകര്യത്തോടു കൂടിയായ ട്രെയിൻ എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞു.

നരേന്ദ്രമോദിയുടെ ഈ പദ്ധതിയിൽ അദ്ദേഹത്തിനോട് നന്ദി അറിയിക്കുകയും ചെയ്യുന്നു എന്നും പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് ഇത് ഉപകാരപ്പെടണമെന്നും ഇനിയും ഇത്തരത്തിലുള്ള ട്രെയിനുകൾ കേരളത്തിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply