തന്റെ ഫ്ലാറ്റിലേക്ക് കേറിവന്ന പെണ്ണു ആരെന്ന് അറിയാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്തു ! പുലിവാല് പിടിച്ചു വിനായകൻ

മലയാള സിനിമയിലെ വിനായകൻ എന്ന നടനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വിനായകനെ പോലീസ് അറസ്റ്റ് ചെയ്യുകയും വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ഈ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

നടൻ വിനായകനെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതും അതുപോലെ തന്നെ അവിടെവച്ച് വൈദ്യ പരിശോധന കഴിഞ്ഞ് തിരിച്ച് കൊണ്ടുവരുന്നതിൻ്റെയും ഒക്കെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഈ വാർത്ത പ്രചരിക്കുകയും ചെയ്തത്. എന്നാൽ എന്തിനാണ് പോലീസുകാർ അറസ്റ്റ് ചെയ്തത് എന്ന് തനിക്കറിയില്ല എന്നും അതിൻ്റെ കാരണം പോലീസുകാരോട് ചോദിച്ചാൽ മാത്രമേ അറിയുവാൻ കഴിയുള്ളൂ എന്നാണ് വിനായകൻ ഇപ്പോൾ പറയുന്നത്.

പോലീസ് സ്റ്റേഷനിൽ നിന്നും വിനായകനെ വൈദ്യ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്തായിരുന്നു മാധ്യമപ്രവർത്തകർ വിനായകനോട് എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് ചോദിച്ചത്. അതിനാണ് വിനായകൻ പോലീസുകാരോട് ചോദിച്ചാൽ മാത്രമേ കാര്യം അറിയുള്ളൂ എന്ന് മാധ്യമപ്രവർത്തകർക്ക് മറുപടി നൽകിയത്. വിനായകൻ പ്രതികരിച്ചത് ഇങ്ങനെയാണ് ആ നിൽക്കുന്ന പുള്ളിയാണ് തന്നെ പിടിച്ചുകൊണ്ടുവന്നത്.

എന്താണ് സംഭവം എന്ന് തനിക്ക് അറിയില്ല എന്നും പറഞ്ഞു. കൂടാതെ ഞാൻ ആകെ ടയേർഡ് ആണെന്നും അവർക്ക് എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമല്ലോ താൻ ഒരു പെണ്ണുപിടിയൻ ആണെന്ന് വേണമെങ്കിലും അവർക്ക് പറഞ്ഞു ഉണ്ടാക്കാം. അവിടെ നിൽക്കുന്ന ഒരു പെൺകുട്ടിയെ താൻ കടന്നുപിടിച്ചു എന്നു വേണമെങ്കിലും അവർക്ക് പറഞ്ഞു ഉണ്ടാക്കാം എന്നും വിനായകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് പോലീസുകാർ പറയുന്നത് പോലീസ് സ്റ്റേഷനിൽ വച്ച് ബഹളം ഉണ്ടാക്കിയതിനാണ് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് വിനായകൻ നല്ല രീതിയിൽ മദ്യപിക്കുകയും അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനുശേഷം ആയിരുന്നു വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയത്. ഈ സംഭവങ്ങൾക്കൊക്കെ ശേഷം വിനായകൻ പോലീസ് സ്റ്റേഷനിൽ പോവുകയും അവിടെവെച്ചും ബഹളമുണ്ടാക്കുകയും ചെയ്തു. വിനായകൻ ഫ്ലാറ്റിലേക്ക് വിളിപ്പിച്ച പോലീസുകാർ അവിടെ എത്തിയപ്പോൾ വിനായകൻ അസഭ്യമായ രീതിയിലുള്ള വാക്കുകൾ ഉപയോഗിച്ച് പോലീസുകാരോടും ബഹളം വെച്ചു.

പോലീസ് സ്റ്റേഷനിൽ എത്തിയ വിനായകൻ പോലീസുകാരുടെ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഡ്യൂട്ടിയിൽ തടസ്സമുണ്ടാക്കിയതിനാണ് വിനായകനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിനായകനെ വൈദ്യ പരിശോധനയ്ക്കുശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വിനായകനെതിരെ നിരവധി ആരോപണങ്ങളും ഇയ്യിടെയായി ഉയർന്നു വന്നിട്ടുണ്ട്. വിനായകനെ കുറിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായിട്ടാണ് വിനായകനെ കുറിച്ചുള്ള പ്രശ്നങ്ങൾ ഉയർന്നുവരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply