കാര്യമായി വിദ്യാർത്ഥി വിജയോട് അപേക്ഷിച്ചത് ഒരു കാര്യത്തിന് – എന്നാൽ കേട്ടഭാവം നടിക്കാതെ വിജയ് ! ചോദ്യം ഇതായിരുന്നു

തമിഴ് സിനിമകളിൽ മാത്രമാണ് വിജയ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയമാണ് താരത്തെ. കഴിഞ്ഞദിവസം വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച ഒരു പരിപാടിയിൽ താരം പങ്കെടുത്തിരുന്നു. പ്ലസ് ടു പത്താം ക്ലാസ് പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. ആ വേദിയിൽ വെച്ച് വിജയ് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിദ്യാർത്ഥികളോടായി വിജയ് പറഞ്ഞത് പണം വാങ്ങി ഒരിക്കലും വോട്ട് ചെയ്യരുത് എന്നാണ്. പണം വാങ്ങി വോട്ട് ചെയ്യുന്നവർ സ്വന്തം കണ്ണിൽ സ്വന്തം വിരൽ തന്നെ ഉപയോഗിച്ച് കുത്തുകയാണ് ചെയ്യുന്നതെന്നാണ്. ഒരു വോട്ടിന് ആയിരം രൂപ വെച്ച് ഒന്നരലക്ഷം ആളുകൾക്ക് നൽകുന്നുണ്ടെങ്കിൽ 15 കോടി രൂപവേണം. അപ്പോൾ അത്രയും പൈസ നൽകുന്നയാൾ എത്ര രൂപ സമ്പാദിച്ചിട്ടുണ്ട് എന്ന് ആലോചിക്കുവാൻ പറഞ്ഞു. അതുകൊണ്ടുതന്നെ മാതാപിതാക്കളോട് കാശു വാങ്ങി വോട്ട് ചെയ്യാൻ പാടില്ല എന്ന് പറയണം.

എന്നാൽ പലരും ഇതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുവാൻ ശ്രമിക്കുമെന്നും പറഞ്ഞു. എന്നാൽ നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മനസ്സ് പറയുന്നതുപോലെ പ്രവർത്തിക്കണമെന്നും നാളത്തെ വോട്ടർമാരാണ് നിങ്ങൾ എന്നും വിജയ് പറഞ്ഞു. ആ വേദിയിൽ വച്ചുകൊണ്ടുതന്നെ ഒരു വിദ്യാർത്ഥി വിജയിയോട് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. വിജയിൽ നിന്നും ഉപഹാരം വാങ്ങിയ ശേഷമായിരുന്നു വിദ്യാർത്ഥി സംസാരിച്ചത്.

ആ വിദ്യാർത്ഥി പറഞ്ഞത് വിജയിയുടെ വാക്കുകളിൽ നിന്നും ആണ് തനിക്ക് വോട്ടിൻ്റെ മൂല്യം എന്താണെന്നുള്ളത് മനസ്സിലായതെന്നും അതുകൊണ്ടുതന്നെ തൻ്റെ വോട്ടിന് മൂല്യമുണ്ടാകണമെങ്കിൽ രാഷ്ട്രീയത്തിൽ വിജയ് വരണമെന്നും പറഞ്ഞു. കൂടാതെ ആ വിദ്യാർത്ഥി പറഞ്ഞത് എനിക്ക് അണ്ണനെ ഒരുപാട് ഇഷ്ടമാണ് എന്നും എൻ്റെ സ്വന്തം സഹോദരൻ ആയിട്ടാണ് കാണുന്നതെന്നുമായിരുന്നു. വിജയുടെ സിനിമകളെല്ലാം തന്നെ ഒത്തിരി ഇഷ്ടമാണെന്നും ഓരോ സിനിമകളും ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും അത് എത്ര തവണയാണെന്ന് അറിയില്ലെന്നും പറഞ്ഞു.

കൂടാതെ വിജയ് വോട്ടിനെ കുറിച്ച് പറഞ്ഞുതന്ന കാര്യങ്ങൾ അത്രയും ആഴത്തിൽ തന്നെ തൻ്റെ മനസ്സിൽ കയറിയിട്ടുണ്ടെന്നാണ്. കൂടാതെ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ തൻ്റെ വോട്ടിൻ്റെ വില എന്താണെന്ന് താൻ മനസ്സിലാക്കുന്നു എന്നും പറഞ്ഞു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ വിജയി വരണമെന്നും അതിലൂടെ തൻ്റെ വോട്ടിനെ മൂല്യമുള്ളതാക്കി മാറ്റണം എന്നും വിജയിയോട് അപേക്ഷിച്ചു. വിജയുടെ സിനിമയിൽ മാത്രമല്ല സമൂഹത്തിലെ എല്ലാ മേഖലയിലും താങ്കൾ ഗില്ലിയായിരിക്കണം എന്നും പറഞ്ഞു. സാധാരണക്കാർക്ക് നേരെ കാരുണ്യത്തിൻ്റെ കരങ്ങൾ നൽകിയ പോലെ തന്നെ എല്ലാ കാര്യങ്ങളിലും തലൈവനായി വരണം എന്ന് താൻ ആഗ്രഹിക്കുന്നതും വിദ്യാർത്ഥി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply