സുഹൃത്ത് ബന്ധം വേറെ സിനിമ ബന്ധം വേറെ തെളിയിച്ചു ഉണ്ണിമുകുന്ദൻ ! ബാലയെ കണ്ടു മടങ്ങവേ കണ്ണ് നിറഞ്ഞാണ് ഉണ്ണിമുകുന്ദൻ ഇറങ്ങി വന്നത്

നടൻ ബാലയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. രോഗത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെക്കുറിച്ച് ഉണ്ണി മുകുന്ദൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിക്കുന്നത്. നടൻ ഉണ്ണി മുകുന്ദൻ ബാലയെ കാണുവാൻ ഹോസ്പിറ്റലിൽ എത്തിയത് നിർമ്മാതാവായ എൻഎം ബാദുഷയ്ക്കും, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ തുടങ്ങിയവരുടെ കൂടെയായിരുന്നു.

ഉണ്ണി ബാലയെ ഐസിയുവിൽ ചെന്ന് കാണുകയും അവിടെവച്ച് സംസാരിക്കുകയും ചെയ്തെന്നാണ് പറഞ്ഞത്. ആദ്യം ബാലയെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചതിനുശേഷം ആണ് ബാലയുടെ അടുത്ത് പോയി സംസാരിച്ചത്. ഉണ്ണി മുകുന്ദൻ പറഞ്ഞത് ബാല ബോധവാനാണെന്നും അതുപോലെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും ആണ്. ബോധപൂർവ്വം ആയതുകൊണ്ട് തന്നെയാണ് ബാല സംസാരിച്ചതെന്നും ഉണ്ണി പറഞ്ഞു.

ബാലയ്ക്ക് ആവശ്യമായ എല്ലാ ചികിത്സകളും അവിടെ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഉണ്ണി പറഞ്ഞു. നിർമ്മാതാവ് ബാദുഷ ഉണ്ണി മുകുന്ദൻ്റെ കൂടെ ആശുപത്രിയിൽ പോയി ബാലയെ കണ്ടത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ബാലയ്ക്ക് തൻ്റെ മകളായ പാപ്പുവിനെ കാണണമെന്ന് പറഞ്ഞതും അതുകൊണ്ടുതന്നെ മകളെ ബാലയെ കാണിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലയ്ക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ ആ മരുന്നുകൾ ശരീരവുമായി പ്രതികരിക്കുന്നുണ്ടോ എന്ന് അറിയുവാൻ 24- 48 മണിക്കൂറുകൾ ആവശ്യമാണ് എന്ന് ഡോക്ടർമാർ ബാദുഷയോടും പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വിഷയമായിരുന്നു ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും ബാലയും തമ്മിൽ ഉണ്ടായ ചില പ്രശ്നങ്ങൾ. ബാല പ്രതിഫലം വേണ്ട എന്ന് പറഞ്ഞു അഭിനയിച്ചതാണെന്നും എങ്കിലും ഉണ്ണി അദ്ദേഹത്തിന് രണ്ടുലക്ഷം രൂപ നൽകിയെന്നും പറഞ്ഞു.

എന്നാൽ ബാല പറഞ്ഞത് തനിക്ക് പ്രതിഫലം തന്നില്ല എന്നുമാണ്. രണ്ടുപേരും തങ്ങളുടെ പ്രശ്നങ്ങൾ വെട്ടി തുറന്നു പറയുകയും ചെയ്തിരുന്നു. ബാലയുടെ വിവാഹത്തിന് മലയാള നടന്മാരിൽ ഉണ്ണി മാത്രമാണ് പങ്കെടുത്തത്. അഭിനയത്തിലേക്ക് ഒരിടവേളക്ക് ശേഷം ബാല അഭിനയിച്ചത് ഉണ്ണി മുകുന്ദൻ നിർമ്മാതാവും നായകനുമായ ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയിലാണ്. ഉണ്ണി മുകുന്ദൻ ബാലക്ക് സുഖമില്ല എന്ന് അറിഞ്ഞതോടുകൂടി അദ്ദേഹം ഹോസ്പിറ്റലിൽ പോയി ഭാര്യയെ കാണുകയും ചെയ്തു.

ബാലയ്ക്ക് കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. ഇതേ അസുഖത്തിൻ്റെ ഭാഗമായി ഒരാഴ്ചമുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ ചെയ്തിരുന്നു. വയറുവേദനയും ചുമയും കാരണം അസുഖം കൂടിയതിനാലാണ് വീണ്ടും ഹോസ്പിറ്റലിലേക്ക് ബാല പോയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply