സൂര്യയും ജ്യോതികയും കുടുംബവുമായി പ്രശ്നത്തിൽ എന്ന് റിപോർട്ടുകൾ -മരുമകളായ ജ്യോതികയാണ് കുടുംബവുമായി പിരിയാനുള്ള കാരണം എന്നാണ് പുറത്ത് വരുന്നത്

surya jyothika family broken

തമിഴകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താര ജോഡികളാണ് സൂര്യയും ജ്യോതികയും. കമലഹാസനെ നായകനാക്കി ലോഗേഷ് കനകരാജ് ഈയടുത്ത് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആ സിനിമയിലെ ക്ലൈമാക്സിൽ റോളക്സ് എന്ന കഥാപാത്രവുമായി സൂര്യ വന്നിരുന്നു. അത് കൈയ്യടി കൂടിയാണ് ആൾക്കാർ വരവേറ്റത്. സൂര്യയുടെ റോളക്സ് കഥാപാത്രത്തിൻ്റെ സെക്കൻഡ് പാർട്ട് കാണാൻ വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

റോളക്സ് സൂര്യ ചെയ്യുന്ന സിനിമയിലെ വേഷങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരിടയ്ക്ക് അദ്ദേഹത്തിൻ്റെ സിനിമകൾ ഒക്കെ തന്നെ പരാജയപ്പെട്ടിരുന്നു. എന്നാൽ സൂര്യ തൻ്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി മാറ്റിയതോടുകൂടി വീണ്ടും കുതിച്ചുയർന്നു. താര ദമ്പതികളായ സൂര്യയെയും ജ്യോതികയെയും കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

നടനായ ശിവകുമാറിൻ്റെ മൂത്ത മകനാണ് സൂര്യ. സൂര്യയുടെ അനിയൻ കാർത്തികും സിനിമയിൽ സജീവമാണ്. ഇത്രയും കാലം ഇവരൊക്കെ ഒന്നിച്ചായിരുന്നു താമസിച്ചു കൊണ്ടിരുന്നത്. എന്നാൽ സൂര്യ അവിടെനിന്നും മാറി താമസിച്ചതിനു കാരണം ജ്യോതിക ആണെന്നാണ് വാർത്തകൾ. തമിഴ് നടനായ ബെയിൽവൻ രംഗനാഥൻ പറഞ്ഞ അഭിപ്രായങ്ങളാണ് പല അഭ്യൂഹങ്ങളും ഉടലെടുക്കാൻ കാരണമായത്. സൂര്യക്ക് ശിവകുമാറും അതുപോലെ തന്നെ അനിയനായ കാർത്തികമായുള്ള ബന്ധം നല്ല രീതിയിൽ അല്ല എന്നാണ് റൂമറുകൾ.

ജ്യോതികയെ വിവാഹം കഴിക്കുന്നതിന് സൂര്യയുടെ പിതാവിന് താല്പര്യമുണ്ടായിരുന്നില്ല എന്നും പറയുന്നുണ്ട്. എന്നാൽ വളരെ കാലമായി ജ്യോതിക സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സൂര്യയ്ക്ക് എല്ലാ കാര്യങ്ങൾക്കും ചെയ്തുകൊടുക്കാനും അതുപോലെ തന്നെ അഭിനയത്തിലേക്കും നിർമ്മാണത്തിലേക്കും ഒക്കെ കാലെടുത്തു വെച്ചിരിക്കുകയാണ് ജ്യോതിക. ജ്യോതികയുടെ സിനിമയിലേക്കുള്ള ഈ തിരിച്ചുവരവാണ് കുടുംബത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും പറയുന്നു.

സൂര്യയുടെ അച്ഛന് ജ്യോതിക സിനിമയിലേക്ക് വരുന്നതിൽ താല്പര്യം ഇല്ല എന്നാണ് പറയുന്നത്. ഇതേത്തുടർന്നാണ് സൂര്യയും അച്ഛനും തമ്മിൽ വഴക്ക്. താര ജോഡികളുടെ ജീവിതത്തിൽ ഉയർച്ച വരുന്ന സമയത്ത് കുടുംബത്തിലെ ഇത്തരം പ്രശ്നങ്ങളിൽ തലയിടാൻ കഴിയാത്തതിനാലാണ് ഇവർ മാറി താമസിക്കാൻ തീരുമാനിച്ചത് എന്നാണ് പറയുന്നത്. സൂര്യ കുടുംബത്തോടൊപ്പം തന്നെ മുംബൈയിലേക്ക് മാറി താമസിക്കാൻ പോവുകയാണെന്ന് റൂമറുകളും കേൾക്കുന്നുണ്ട്.

ഈ വാർത്തകൾ എല്ലാം തന്നെ സത്യമാണോ അല്ലയോ എന്ന് സൂര്യയോ ജ്യോതികയോ കുടുംബത്തിലെ മറ്റ് ആളുകളോ പറഞ്ഞിട്ടില്ല. സത്യാവസ്ഥ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂര്യയുടെ ഇനി വരാനിരിക്കുന്ന സിനിമയാണ് 42. വടിവാസൽ എന്ന സൂര്യയുടെ സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നടി ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. മമ്മൂട്ടിയുടെ നായികയായിട്ട് കാതൽ എന്ന സിനിമയിലാണ് ജ്യോതിക അഭിനയിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply