45,000 രൂപ മുടക്കി നവ ചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപി ! എന്തിനാണ് താരം ഹോമം നടത്തിയെതെന്ന് മനസ്സിലായോ ?

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹ നിശ്ചയം നടന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹ നിശ്ചയത്തിൻ്റെ ഫോട്ടോസും വീഡിയോസും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വാർത്തക്ക് പുറമെ സുരേഷ് ഗോപിയെ കുറിച്ചുള്ള മറ്റൊരു വാർത്ത കൂടി സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

അത് മറ്റൊന്നുമല്ല കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 45,000 രൂപ മുടക്കി കൊണ്ട് നവ ചണ്ഡിക ഹോമം നടത്തിയിരുന്നു താരം. ആ ഹോമത്തിൽ സുരേഷ് ഗോപിയോടൊപ്പം അദ്ദേഹത്തിൻ്റെ കുടുംബവും പങ്കെടുത്തുകൊണ്ടുള്ള ചിത്രങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ സുരേഷ് ഗോപി ഇത്രയും വലിയൊരു തുക മുടക്കിക്കൊണ്ട് ഈയൊരു ഹോമത്തിൽ പങ്കെടുത്തത് എന്തിനാണെന്ന് അറിയുവാനുള്ള ആഗ്രഹത്തിലാണ് ആരാധകർ.

കുറച്ചുനാളുകൾക്ക് മുൻപേ സുരേഷ് ഗോപിയും കുടുംബവും മൂകാംബികയിൽ പോയി ദർശനം നടത്തിയ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയും കുടുംബവും നവ ചണ്ഡിക ഹോമത്തിൽ പങ്കെടുത്തത് എന്തിനാണെന്നുള്ള കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്ന ഫോട്ടോകളിൽ നിന്നും വ്യക്തമായിരിക്കുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് ഈ ഒരു ഹോമം നടത്തിയത് എന്ന് അതിലൂടെ മനസ്സിലാക്കാവുന്നതാണ്.

ഈ ഒരു ഹോമം നടത്തി ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് സുരേഷ് ഗോപിയുടെ മകളായ ഭാഗ്യയുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ നിശ്ചയത്തിൻ്റെ ഫോട്ടോസും വീഡിയോസും ഒക്കെ ആരാധകർ ഒക്കെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു സിനിമാനടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകനും സമൂഹിക പ്രവർത്തകനും കൂടിയാണ്.

സുരേഷ് ഗോപിയെ പോലെ തന്നെ താരത്തിൻ്റെ ഭാര്യയും മക്കളും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹം ചെയ്യാൻ പോകുന്നത് മാവേലിക്കര സ്വദേശിയും ബിസിനസ് മേനുമായ ശ്രേയസ് മോഹനയാണ്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത് സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു. വിവാഹം ജനുവരി 17 ന് ഗുരുവായൂരിൽ വെച്ചാണ് നടക്കുക.

മകളുടെ വിവാഹ കാര്യങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകാൻ വേണ്ടി ആയിരിക്കും സുരേഷ് ഗോപി മൂകാംബികയിൽ ഹോമം നടത്തിയത്. താരത്തിനും കുടുംബത്തിനും നിരവധി ആരാധകർ ഉണ്ട്. സുരേഷ്‌ ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply