സുധിയെ അവസാനമായി കണ്ടു മടങ്ങവേ ആണ് സുരേഷ് ഗോപിക്ക് അത് സംഭവിച്ചത് – ഈ കളി തന്നോട് വേണ്ട എന്ന് താരം

മലയാളികളുടെ വീടുകളിൽ ചിരി പടർത്തിയ അതുല്യ കലാകാരൻ കൊല്ലം സുധി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സുധി ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു എന്നത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടത്. സുധി സഞ്ചരിച്ച കാർ എതിരെ നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിരിക്കുകയായിരുന്നു ഉണ്ടായത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടനെ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കാക്കനാട് പൊതുദർശനത്തിന് വെച്ച സുധിയെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി നടൻ സുരേഷ് ഗോപിയും അവിടെ പോയിരുന്നു. സുരേഷ് ഗോപി സുധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന സമയത്ത് കണ്ണുകൾ നിറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ കൂടെ നടൻ ഹരിശ്രീ അശോകനും ഉണ്ടായിരുന്നു.

സുരേഷ് ഗോപി കൊല്ലം സുധിക്ക് ആദരാജ്ഞലി അർപ്പിച്ചതിന് ശേഷം അവിടെനിന്നും മടങ്ങവേ അദ്ദേഹം സഞ്ചരിച്ച വാഹനം കടത്തി വിടാതെ വളരെ അപകടമായ രീതിയിൽ ഒരു ഇതര സംസ്ഥാന ടാങ്കർ ലോറി ഓടിച്ചു പോകുന്നുണ്ടായിരുന്നു. പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു ഈ സംഭവം നടന്നത്. കളമശ്ശേരി തോഷിബ ജംഗ്ഷന് സമീപത്ത് വെച്ചാണ് സുരേഷ് ഗോപി സഞ്ചരിച്ച വാഹനത്തെ കടത്തിവിടാതിരുന്നത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ടാങ്കർ ലോറിക്ക് അരികെ എത്തി പലതവണ ലൈറ്റ് കാണിച്ചുവെങ്കിലും ടാങ്കർ ലോറിയുടെ ഡ്രൈവർ ഇടത്തോട്ടും വലത്തോട്ടും വളരെ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച് സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാൻ സമ്മതിച്ചില്ല.

ഉടനെത്തന്നെ സുരേഷ് ഗോപി പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. അങ്കമാലിയിൽ വെച്ച് ലോറി തടയുകയും ലോറിയും ഡ്രൈവറായ ഭരതിനെയും ഇൻസ്പെക്ടർ വിപിൻദാസിൻ്റെ നേതൃത്വത്തിലുള്ള എസ് ഐ. വി എ സുബൈർ, സിവിൽ പോലീസ് ഓഫീസർ ശരത് തുടങ്ങിയവർ ചേർന്ന് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറായ ഭരത് മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പോലീസുകാർ പറഞ്ഞത്.

പോലീസ് സ്വമേധയാണ് ഭരതിനെതിരെ കേസെടുത്തത്. ലോറി കോടതിക്ക് കൈമാറുകയും ചെയ്തു. സുരേഷ് ഗോപി സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ ആണെന്ന് ഈ കാര്യത്തിലൂടെ മനസ്സിലാക്കാം. തമിഴ്നാട് കല്ലകുറച്ചി പിള്ളയാർകോവിൽ തെരുവ് എസ് ഭരതിനെയാണ് സുരേഷ് ഗോപി കാരണം പോലീസ് പൊക്കിയിരിക്കുന്നത്.

സുരേഷ് ഗോപി പറഞ്ഞത് തനിക്ക് സുധിയെയും കൂടെയുള്ളവരെയും ഒക്കെ ഇഷ്ടമാണെന്നും പലപ്പോഴും മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ ഉറങ്ങുന്നതിനു മുന്നേ ഇവരുടെ പല സ്കിറ്റുകളും കാണാറുണ്ടെന്നും ഇവർ പല നർമ്മങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നവർ ആയിരുന്നെന്നും. വളരെ ചെറിയ പ്രായത്തിലുള്ള സുധിയുടെ ഈ വിയോഗം തീരാനഷ്ടമാണ് എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply