എനിക്ക് വയ്യാതായപ്പോ തൊട്ടേ പുറത്ത് പറയണം എന്ന് വെച്ച ആ സത്യം ഞാൻ ഇപ്പോൾ പറയുകയാണ് – ശ്രീനിവാസൻ പറഞ്ഞത് കേട്ട് ഞെട്ടൽ മാറാതെ ആരാധകർ

മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സിനിമ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. ശ്രീനിവാസൻ ശാരീരിക അസ്വസ്ഥതകൾ കാരണം കുറച്ചുകാലമായി സിനിമ ഫീൽഡിൽ നിന്നും വിട്ടു നിന്നിരുന്നു. ശ്രീനിവാസൻ മലയാളം തമിഴ് സിനിമകളിൽ ക്യാരക്ടർ റോളുകളിലൂടെയും കോമഡി റോളി ലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൻ്റെ പുതിയ മലയാള ചിത്രം കാപ്പയുടെ ഓഡിയോ ലോഞ്ചിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു.

സദസ്സിൽ കാണികളെ കയ്യിലെടുത്തുകൊണ്ടാണ് നടൻ ശ്രീനിവാസൻ സംസാരിച്ചു തുടങ്ങിയത്. ചടങ്ങിൽ ശ്രീനിവാസൻ്റെ സംസാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എവിടെയും തുറന്നുപറയാത്ത രഹസ്യം ഞാൻ ഈ വേദിയിലൂടെ നിങ്ങളോട് പറയുകയാണ്. മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സൂപ്പർ ഹിറ്റ് സിനിമകൾ എഴുതിയതും താൻ ആണെന്നും തമാശ രൂപത്തിൽ സദസ്സിനോട് പറഞ്ഞുകൊണ്ട് കാപ്പയുടെ ഓഡിയോ ലോഞ്ച് ഉദ്ഘാടനം ചെയ്തു.

ഏറെ നാളുകൾക്കുശേഷമാണ് ശ്രീനിവാസൻ്റെ ഇത്തരം ഒരു തമാശ കേൾക്കുവാൻ കാണികൾക്ക് സാധിച്ചത്. വേദിയിൽ അദ്ദേഹം ഫെഫ്ക റൈറ്റേഴ്സ് യൂണിയനെ അഭിനന്ദിക്കുകയും ചെയ്തു.ഫെഫ്ക്ക സഹപ്രവർത്തകരുടെ സഹകരണം കൊണ്ട് മാത്രമാണ് ഷാജി കൈലാസിന് ഇത്തരമൊരു സിനിമ സംവിധാനം ചെയ്യാൻ കഴിഞ്ഞതെന്നും ശ്രീനിവാസൻ പറഞ്ഞു. പല ആരോഗ്യപ്രശ്നങ്ങൾ കാരണം ഏറെ നാളുകൾക്ക് ശേഷമാണ് സഹപ്രവർത്തകരെയൊക്കെ വീണ്ടും കാണാൻ സാധിച്ചതെന്നും അതിൽ സന്തോഷം ഉണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു.ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത എല്ലാവരെയും ഒരുമിച്ച് കാണുവാൻ കഴിഞ്ഞതാണ്.

മറ്റൊരു തമാശ കൂടി അദ്ദേഹം പറഞ്ഞു കുറെ നാളായിട്ട് ഫാസിലിനെ കാണാത്തതു കൊണ്ടാണ് അദ്ദേഹം എന്നെ സിനിമയിൽ എടുക്കാത്തത് എന്ന് ഒരു സംശയം ഉണ്ട്. ഇപ്പോൾ ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫാസിലിൻ്റെ അടുത്ത സിനിമയിൽ ഞാൻ അഭിനയിക്കാം എന്നും വേദിയിലൂടെ പറഞ്ഞു. ശങ്കുമുഖി എന്ന ഇന്ദുഗോപൻ്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ തിരക്കഥ. ഡിസംബർ 22നാണ് കാപ്പ തിയേറ്ററിൽ എത്തുന്നത്. ശ്രീനിവാസൻ്റെ തമാശകളാണ് കാപ്പയുടെ ഓഡിയോ ലോഞ്ചിൽ ശ്രദ്ധ നേടിയത്.

പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ തുടങ്ങിയവരാണ് കാപ്പ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയവരും കാപ്പയിൽ അഭിനയിക്കുന്നുണ്ട്. മനു സുധാകരൻ ആണ് ചിത്രത്തിൻ്റെ അസോസിയേറ്റ് ഡയറക്ടർ. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള എന്ന സംഘടനയ്ക്ക് വേണ്ടി സിനിമ ചെയ്യാൻ സാധിച്ചതുകൊണ്ട് ഷാജി കൈലാസിന് വളരെ അധികം സന്തോഷമുണ്ട്. ചിത്രത്തിൻ്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വന്നതോടെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മണിക്കൂറിനുള്ളിൽ തന്നെ ഒരു ദശലക്ഷം വ്യൂ നേടിയെടുക്കാൻ കഴിഞ്ഞു കാപ്പയുടെ ട്രെയിലറിന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply