തന്നെ ആ സിനിമയിൽ നിന്നും ഒഴിവാക്കുവാൻ ശ്രീനിവാസൻ മനപ്പൂർവ്വം ശ്രമിച്ചു -പക്ഷെ സത്യൻ അന്തിക്കാട് അതിന് സമ്മതിച്ചില്ല – തുറന്നു പറഞ്ഞു സിദ്ധിഖ്

ചലച്ചിത്ര സംവിധായകരിൽ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ എല്ലാം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. സത്യൻ അന്തിക്കാടിൻ്റെ ചിത്രമായ സന്ദേശത്തെ കുറിച്ചാണ് സിദ്ദിഖ് ചില വാക്കുകൾ പറയുന്നത്. ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രമാണ് സന്ദേശം. ഇതിൽ ഉദയഭാനു എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചിരുന്നത്. സിദ്ദിഖ് ഇപ്പോൾ പറയുന്നത് തനിക്ക് ഒരിക്കൽ കൂടി ആ കഥാപാത്രം ചെയ്യുവാനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ അന്ന് അഭിനയിച്ചത്തിലും മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവയ്ക്കും എന്നാണ്.

സിദ്ദിഖ് ഗോഡ് ഫാദർ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഡേറ്റ് കൊടുത്ത സമയത്ത് ആയിരുന്നു സത്യൻ അന്തിക്കാടിൻ്റെ സന്ദേശം എന്ന സിനിമയിലേക്കും അഭിനയിക്കാൻ ശ്രീനിവാസൻ വിളിച്ചത്. സിദ്ദിഖ് ഈ കാര്യങ്ങളൊക്കെ തുറന്നു പറയുന്നത് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു. ഗോഡ് ഫാദർ എന്ന സിനിമയിലേക്ക് അഭിനയിക്കാനുള്ള ഡേറ്റും കാര്യങ്ങളൊക്കെ നേരത്തെ ഉറപ്പിച്ചിട്ടുണ്ടായിരുന്നു.

ആ സമയത്ത് തന്നെയാണ് സന്ദേശം എന്ന സിനിമയുടെ ഷൂട്ടിങ്ങും. ആ സമയത്തായിരുന്നു ശ്രീനിവാസൻ വിളിച്ചിട്ട് നിങ്ങളെ ഒരു പടത്തിൽ നിന്നും ഒഴിവാക്കുവാൻ സത്യൻ അന്തിക്കാട് സമ്മതിക്കുന്നില്ല എന്ന് പറഞ്ഞത്. സന്ദേശം എന്ന സിനിമയിൽ അഭിനയിക്കുന്നോ എന്ന് സിദ്ദിഖിനോട് ചോദിക്കുകയായിരുന്നു. സിദ്ദിഖ് പറയുന്നത് അന്നത്തെ കാലത്തൊക്കെ സത്യനന്ദിക്കാടിൻ്റെ സിനിമയിലെ ഒരു റോൾ കിട്ടുക എന്ന് പറഞ്ഞാൽ നിധി കിട്ടുന്ന പോലെ ആണെന്നാണ്.

ശ്രീനിവാസൻ തന്നോട് ഈ കാര്യം പറഞ്ഞ ഉടനെ തന്നെ ലാലിനോടും സിദ്ദിഖിനോടും ഇതിനെക്കുറിച്ച് സംസാരിച്ചു. ഉടനെ തന്നെ അവർ ഇല്ല എന്ന് പറയണ്ട ആ സിനിമയിൽ അഭിനയിക്കുവാൻ സമ്മതമാണെന്ന് പറയുവാൻ പറഞ്ഞു. സന്ദേശം എന്ന സിനിമയിലെ ഉദയഭാനു എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് ചെയ്തത്ര. രണ്ടു സിനിമയുടെയും ലൊക്കേഷനിലേക്ക് ഓടി നടക്കുകയായിരുന്നു ആ സമയത്ത്. അതുകൊണ്ടുതന്നെ സിദ്ദിഖ് പറയുന്നത് തനിക്ക് ഒന്നിൽ പൂർണ്ണമായും ശ്രദ്ധ കൊടുക്കുവാൻ സാധിച്ചിരുന്നില്ല എന്നാണ്.

സന്ദേശം എന്ന സിനിമയിൽ ഇത്രയും നല്ല റോളാണ് കിട്ടിയിരിക്കുന്നത് എന്നും അത് പത്തുനാല്പത് വർഷങ്ങൾ കഴിഞ്ഞാലും ആളുകൾ ഓർമ്മിക്കേണ്ടതാണല്ലോ എന്നും ഈ സിനിമയിലെ റോൾ ഇത്രയും ശ്രദ്ധിക്കപ്പെടും എന്നോ ഞാൻ അന്ന് ചിന്തിച്ചിരുന്നില്ല എന്നാണ് സിദ്ദിഖ് പറയുന്നത്. ചെയ്യുന്ന ജോലിയിൽ തൻ്റെ 100% നൽകി അഭിനയിക്കണം എന്നുള്ള അറിവ് അന്ന് തനിക്കില്ലായിരുന്നെന്നും അതിൽ ഇപ്പോൾ തനിക്ക് കുറ്റബോധവും ഉണ്ടെന്ന് സിദ്ദിഖ് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply