നടൻ സൂരിയുടെ ഷൂട്ടിങ്ങ് കാണുവാൻ വന്ന പാവപെട്ട കുട്ടികൾക്ക് ഒരു ആഗ്രഹം – കാരവൻ കാണണം ! താരം ചെയ്തത് കണ്ടോ

തമിഴ് സിനിമയിൽ തിളങ്ങുന്ന നടനാണ് സൂരി. ആദ്യകാലങ്ങളിൽ കോമഡി നടനായിട്ടായിരുന്നു സൂരി സിനിമയിൽ തിളങ്ങിയത്. എന്നാൽ പിന്നീട് തനിക്ക് ക്യാരക്ടർ റോളുകളും ചെയ്യാൻ സാധിക്കുമെന്ന് സൂരി തെളിയിച്ചു. തൻ്റെതായ മികച്ച അഭിനയ മികവിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനും നടന് സാധിച്ചിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സൂരി സിനിമ മോഹവുമായി മധുരയിൽ നിന്ന് ചെന്നൈയിലേക്ക് പോയതായിരുന്നു.

സിനിമയിൽ കയറിപ്പറ്റാൻ നടത്തിയ ആദ്യ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടു. എന്നാൽ അതിൽ നിന്നും പിന്മാറാതെ കൂലിപ്പണി ചെയ്തു കൊണ്ട് സമ്പാദിച്ച് ചെന്നൈയിൽ തന്നെ തുടരുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ വേഷങ്ങളായിരുന്നു സിനിമയിൽ ലഭിച്ചത്. എന്നാലും അതൊക്കെ വിടാതെ പിടിച്ചുനിന്നു. സൂരിയുടെ വെണ്ണില കബഡി കൂട്ടം എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം സുന്ദര പാണ്ഡ്യൻ, വരുത്തപ്പെടാത്ത വാലിബർ സംഘം, രജനി മുരുകൻ തുടങ്ങിയ ഒട്ടനവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

അദ്ദേഹം താര ജാഡകൾ ഒന്നും കാണിക്കാതെ സാധാരണ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. സൂരിയുടെ സാധാരണ ജീവിതം തെളിയിക്കുന്ന ഒരു സംഭവം ഈയിടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടക്കുകയും ചെയ്തു. ഈ സംഭവമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഒരു ഗ്രാമത്തിൽ പോയതായിരുന്നു സൂരി. കേരവൻ എന്നത് എന്താണെന്നുള്ളത് അറിയുവാൻ സിനിമയുടെ ഷൂട്ടിംഗ് കാണുവാൻ പോകുന്നവർക്ക് കൗതുകം തന്നെയാണ്.

കുട്ടികൾക്കാണെങ്കിൽ പ്രത്യേകിച്ച് ഒന്നും പറയാനുമില്ല. സൂരിയെ നേരിൽ കാണുവാൻ വേണ്ടി ഒരുപാട് കുട്ടികൾ ലൊക്കേഷനിൽ പോയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നേരിൽ കണ്ട സമയത്ത് കുട്ടികൾ സൂരിയോട് ഒരു ആഗ്രഹം പറയുകയും ചെയ്തു. അവിടെ വന്ന് കുട്ടികൾ സൂരിയോട് തങ്ങൾക്ക് വലിയൊരു ആഗ്രഹമുണ്ടെന്നും അത് കാരവൻ കാണണം എന്നതാണെന്നും പറഞ്ഞു.കുട്ടികൾ അണ്ണാ ഒരേയൊരു വാട്ടി ഒന്നും പറഞ്ഞ് സൂരിയുടെ മുന്നിൽ കെഞ്ചുകയും ചെയ്തു.

എന്നാൽ സൂരിയ്ക്ക് തൻ്റെ മുന്നിൽ നിൽക്കുന്ന കുട്ടികളുടെ ആവശ്യം തള്ളിക്കളയുവാൻ സാധിച്ചില്ല. സൂരി കുട്ടികളെ കേരവനിൽ കയറ്റുകയും ചെയ്തു. സൂരി കുട്ടികളെ കാരവനിൽ കേറ്റിയപ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന കൗതുകം വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാണുവാവുന്നതുമാണ്. തങ്ങളുടെ വലിയ ഒരു ആഗ്രഹം സാധിച്ചു കഴിഞ്ഞ കുഞ്ഞുങ്ങളോട് സൂരി പറഞ്ഞത് നന്നായി പഠിക്കണം എന്നാണ്. കാരവൻ കണ്ടു കഴിഞ്ഞതിനുശേഷം കുട്ടികളെ യാത്രയക്കുകയും ചെയ്യുന്ന സൂരിയുടെ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കയ്യടി നേടി കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply