ഒടുവിൽ നടൻ സോബി ജോർജിന് മൂന്നു വർഷം തടവ് ! എന്തിനെന്ന് കണ്ടോ

sobi george

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ നടൻ സോബി ജോർജിന് മൂന്നു വർഷം തടവ്. ഇടക്കൊച്ചി സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപ ആയിരുന്നു അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തു നടൻ തട്ടിയെടുത്തത്. കേസിൽ നടൻ സോബി ജോർജിനും ഇടക്കൊച്ചി സ്വദേശി പീറ്റർ വിൽസനും മൂന്നു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടന് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും മൂന്ന് പ്രതികളാണ് സോബി ജോർജും പീറ്റർ വിൽസനും. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജ് ആണ്.

രണ്ടാം പ്രതി കോടതിയിൽ ഹാജരാക്കുന്നതിനെ തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളുരുത്തി പോലീസ് ആണ് കേസ് അന്വേഷിച്ചത്. 2014ൽ ഇടക്കൊച്ചി സ്വദേശിനിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു നടൻ. മുമ്പ് സോബിക്ക് എതിരെ വിസ തട്ടിപ്പ് ആരോപിച്ച് പുൽപ്പള്ളി സ്വദേശിനി രംഗത്ത് എത്തിയിരുന്നു. വത്സമ്മ ജോയ് എന്ന പുൽപ്പള്ളി സ്വദേശിനെയാണ് ഇവരുടെ മകന് സ്വിറ്റ്സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തു എന്ന പരാതിയുമായി മുന്നോട്ടു വന്നത്.

വീട്ടമ്മയായ പുൽപ്പള്ളി സ്വദേശിനി പോലീസിൽ പരാതി നൽകുകയായിരുന്നു. വത്സമ്മ ജോയിയുടെ പലചരക്ക് കടയിൽ സ്ഥിരം സന്ദർശകനായിരുന്ന ബെന്നിയാണ് കലാഭവൻ സോബിയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. വത്സമ്മയെ കൂടാതെ മറ്റു പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായും ഇവർ പറയുന്നു. കോവിഡ് കാലത്ത് മകന് ജോലി നഷ്ടമായതിനെത്തുടർന്നായിരുന്നു ഒരു ജോലിക്കായി വത്സമ്മ സോബിയുടെ സഹായം തേടിയത്. സ്വിറ്റ്സർലൻഡിൽ മകനെ ഉറപ്പായും ജോലി നൽകാമെന്ന് അവർ വത്സമ്മയ്ക്ക് വാക്കു കൊടുത്തു.

12 പേർ സോബി ജോർജിന് വവിസയ്ക്ക് പണം നൽകിയിട്ടുണ്ട് എന്ന് ബെന്നി ഇവരോട് പറഞ്ഞു. ബൈബിൾ അടിക്കുന്ന കമ്പനിയിൽ ജോലി വാങ്ങി നൽകാം എന്നായിരുന്നു വാഗ്ദാനം. സോബി ജോർജിന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു പണം നൽകിയത്. എന്നാൽ ഈ കാലയളവിൽ വത്സമ്മയുടെ മകനു മറ്റൊരു ജോലി ലഭിച്ചതോടെ വിസ മരുമകളുടെ പേരിലേക്ക് മാറ്റി നൽകാമെന്ന് ഉറപ്പ് നൽകി. 40 ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കുമെന്നും പണം അവിടെ എത്തിയതിന് ശേഷമുള്ള ക്വാറന്റീൻ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നും സോബി ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു.

പിന്നീട് വിസ ലഭിക്കാത്തത് ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. നൽകിയ പണത്തിനു തുല്യമായ ചെക്ക് നടൻ നൽകിയെങ്കിലും ആ ചെക്ക് എല്ലാം മടങ്ങിപ്പോയതോടെയാണ് പോലീസിനോട് ഇവർ പരാതി നൽകിയത്. എന്നാൽ വത്സമ്മ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും വ്യാജമാണെന്ന് സോബി പ്രതികരിച്ചു. കോവിഡ് പ്രതിസന്ധികൾ കാരണം ജോലിയില്ലാതായ മിമിക്രി കലാകാരന്മാരുടെ സഹായത്തിനായി പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു എന്ന് സമ്മതിക്കുന്ന സോബി, ജോലിയും വിസയും വാഗ്ദാനം ചെയ്തിട്ടില്ല എന്ന് തീർത്തും പറയുന്നു. തനിക്കെതിരെ മനപ്പൂർവം കെട്ടിച്ചമക്കുന്ന ആരോപണങ്ങൾ ആണ് ഇതൊക്കെ എന്നായിരുന്നു സോബി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply