ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള തർക്കത്തിൽ നടൻ സിദ്ദിഖിന്റെ അഭിപ്രായം ഇങ്ങനെ ! തലയിൽ കൈവെച്ചു ആരാധകർ

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകൾ ആയിരുന്നു ഒരുകാലത്ത് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള മിക്ക സിനിമകളും മലയാളത്തിൽ സൂപ്പർ ഹിറ്റുകളാണ്. എന്നാൽ ഇപ്പോൾ ഇവർ തമ്മിലുള്ള ബന്ധത്തിൽ ചില വിള്ളലുകൾ ഉണ്ട് എന്ന് എല്ലാവർക്കും തോന്നിത്തുടങ്ങിയിരിക്കുകയാണ്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമുഖത്തിനിടെ നടൻ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് നടത്തിയ ചില പ്രസ്താവനകൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മോഹൻലാലിനെതിരെ വളരെ രൂക്ഷമായ ആരോപണങ്ങളാണ് ശ്രീനിവാസൻ ഉന്നയച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിക്കൊണ്ട് എത്തിയിരിക്കുകയാണ് നടൻ സിദ്ദിഖ്. ഇങ്ങനെയൊരു പ്രസ്താവന വേണ്ടിയിരുന്നില്ല എന്നാണ് തനിക്ക് തോന്നിയത് എന്നാണ് സിദ്ദിഖ് പറയുന്നത്. ശ്രീനിയേട്ടൻ നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എന്നും അദ്ദേഹം എന്തിനാണ് ഇങ്ങനെയൊക്കെ പറയാൻ പോകുന്നത് എന്നും അദ്ദേഹത്തിന്റെ വായിൽ നിന്നും ആർക്കും വേദനയുണ്ടാക്കുന്ന കാര്യങ്ങൾ വരുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ഏതെങ്കിലും കാരണങ്ങൾ കൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു പോയതായിരിക്കും എന്നും മോഹൻലാലും അത് ഇതു വരെ വിഷയമാക്കിയിട്ടില്ല എന്നും അതുകൊണ്ടു തന്നെ ഇക്കാര്യങ്ങൾ ഇങ്ങനെയങ്ങ് തേഞ്ഞു മാഞ്ഞു പോകട്ടെ എന്നുമാണ് സിദ്ദിഖ് അഭിപ്രായപ്പെട്ടത്. താരങ്ങൾക്കിടയിലുള്ള ഈ വിള്ളലിനേക്കാൾ കൂടുതൽ അവർ ഒന്നിച്ചെത്തിയ സിനിമയെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത് എന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശനും ഈ വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി എത്തിയിരുന്നു. ശ്രീനിവാസൻ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു പ്രിയദർശന്റെ പ്രതികരണം.

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ എക്സ്പ്രസ് ഡയലോഗ് എന്ന സെഗ്മെന്റിലായിരുന്നു ശ്രീനിവാസൻ ഈ വിവാദ പ്രസ്താവന നടത്തിയത്. പുരസ്കാര ദാന ചടങ്ങിനിടെ മോഹൻലാൽ തന്നെ ചുംബിച്ചപ്പോൾ അദ്ദേഹത്തെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്ന് തനിക്ക് മനസ്സിലായി എന്നാണ് ശ്രീനിവാസൻ പറയുന്നത്. മോഹൻലാൽ അദ്ദേഹത്തിന്റെ കേണൽ പദവി വാങ്ങിയെടുത്തതാണ് എന്നും നടൻ പ്രേം നസീറിനെ അപമാനിക്കുന്ന തരത്തിൽ മോഹൻലാൽ സംസാരിച്ചിട്ടുണ്ട് എന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. മോഹൻലാലുമായി തനിക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply