നവകേരള സദസ്സിൽ താൻ ഉന്നയിച്ച കാര്യങ്ങൾക്കെല്ലാം തന്നെ നടപടി തീരുമാനം ഉണ്ടായി – നവകേരളം സദസ്സിനെയും ഇടതുപക്ഷ സർക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് നടൻ സന്തോഷ് കീഴാറ്റൂർ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസ്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്. കാസർഗോഡ് ജില്ലയിൽ നിന്നാണ് നവകേരള സദസിന് തുടക്കം കുറിച്ചത്. സിനിമാനടനായ സന്തോഷ് കീഴാറ്റൂരിൻ്റെ നവകേരള സദസ്സിനെ കുറിച്ചുള്ള വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സന്തോഷ് കീഴാറ്റൂർ പറഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ നവ കേരള സദസ്സിൽ അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങൾക്ക് എല്ലാം തന്നെ പരിഹാരം കണ്ടെത്തി എന്നാണ്.

അതുകൊണ്ടുതന്നെ സന്തോഷ് കീഴാറ്റൂർ നവകേരള സദസ്സിനെ അഭിനന്ദിച്ചുകൊണ്ടുതന്നെ കുറിപ്പെഴുതുകയും ചെയ്തു. സന്തോഷ് പറഞ്ഞത് താൻ അവിടെ ഉന്നയിച്ച കാര്യങ്ങൾക്കെല്ലാം തന്നെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും മുന്നിൽവച്ച് തന്നെ നടപടി തീരുമാനം ഉണ്ടായി എന്നാണ്. നടനായ സന്തോഷ് മുന്നോട്ട് വെച്ച ആവശ്യങ്ങൾ അവശകലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല, ഷൂട്ടിംഗ് ആവശ്യങ്ങൾ തുടങ്ങിയവയെ കുറിച്ചായിരുന്നു.

ഇതിനൊക്കെ തന്നെ പരിഹാരം കണ്ടു എന്നും പറഞ്ഞു. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള സന്തോഷം തനിക്കുണ്ട് എന്നുള്ള ക്യാപ്ഷൻ നൽകിക്കൊണ്ട് നവ കേരള സദസ്സിനെയും ഇടതുപക്ഷ സർക്കാരിനെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു കുറിപ്പ് പോസ്റ്റ്‌ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അവശകലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ ആക്കാം എന്ന് സന്തോഷിന് ഉറപ്പു നൽകി എന്നും പറഞ്ഞു.

അവശകലാകാരന്മാർ എന്ന വാക്കുകൊണ്ട് കലാകാരന്മാർ അവശരല്ലെന്നും എന്നാൽ കലാകാര പെൻഷൻ ആയിരം രൂപയിൽ നിന്നും 1600 രൂപയായി വർദ്ധിപ്പിച്ചു എന്നും സന്തോഷ് പറഞ്ഞു. അതുപോലെ തന്നെ ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമ ഷൂട്ടിങ്ങിന് വിട്ടു തരാം എന്നും പിണറായി വിജയൻ ഉറപ്പു നൽകി എന്നും പറഞ്ഞു. കൂടാതെ കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും എന്നും പറഞ്ഞു.

ഈ നാടകശാലയ്ക്ക് തോപ്പിൽ ഭാസി സ്മാരക നാടകശാല എന്ന് പേരായിരിക്കുമെന്നും സന്തോഷത്തോടെ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. സർക്കാറിൻ്റെ നവകേരള സദസ്സ് ജനപ്രിയമായി മാറിയിട്ടുണ്ടെന്നും കയ്യടിക്കേണ്ടവർക്ക് കയ്യടിക്കാം എന്നും വിമർശിക്കുന്നവർ എപ്പോഴും വിമർശിച്ചുകൊണ്ടേയിരിക്കും എന്നും സന്തോഷം തൻ്റെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. നവ കേരള സദസ്സിനെ വിമർശിച്ചുകൊണ്ട് പല ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.

നടനായ സന്തോഷ് കീഴാറ്റൂരിൻ്റെ ഇനി തിയേറ്ററുകളിൽ വരാൻ നിൽക്കുന്ന ചിത്രം ആസാദ് അലവിൽ സംവിധാനം ചെയ്ത അസ്ത്രാ ആണ്. അമിത് ചക്കാലക്കൽ ആണ് ഈ സിനിമയിലെ നായകൻ. സന്തോഷ് കീഴാറ്റൂരിൻ്റെ ഏകാന്ത നാടകമായ പെൺനടൻ വൻ കൈയ്യടികളോടുകൂടി ഒരു സ്റ്റേജിൽ നിന്നും മറ്റ് സ്റ്റേജുകളിലേക്കുള്ള പ്രയാണത്തിലാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply