ഭാര്യയെ വിഷമിപ്പിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല; ശാലുവിനോടുള്ള ഇഷ്ടമാണ് സജിയെ വിവാഹ മോചനത്തിലേക്ക് നയിച്ചത്.

ടെലിവിഷൻ നടിയും നർത്തകിയുമായ ശാലു മേനോനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ശാലു. ഏറെ നാളത്തെ ഇടവേളകൾക്ക് ശേഷം ആയിരുന്നു കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ വീണ്ടും അഭിനേരംഗത്തേക്ക് മടങ്ങി വന്നത്. ശാലു നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരത്തിൻ്റെ ഡാൻസ് വീഡിയോകളും ഫോട്ടോസും വളരെ വേഗം വൈറലാകാറുണ്ട്. ശാലു മേനോൻ വിവാഹം ചെയ്തത് സജി നായരെയാണ്. അദ്ദേഹവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ശാലുവും സജിയും ഒന്നിച്ച് മുന്നോട്ടുപോകാൻ പറ്റാത്തത് കൊണ്ട് വിവാഹബന്ധം വേർപിരിഞ്ഞു.
സജി തൻ്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

സജി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്നാണ് പറയുന്നത്. ആത്മഹത്യയിൽ നിന്നും തന്നെ പിന്തിരിപ്പിച്ചത് കുടുംബശ്രീ ശാരദ എന്ന പരമ്പരയാണെന്നും നടൻ പറഞ്ഞു. തമ്മിൽ കൂടുതൽ എടുത്തത് താലി എന്ന സീരിയൽ ചെയ്യുമ്പോഴാണ്. ശാലുവിനെ സജിക്ക് ഒരുപാട് ഇഷ്ടമാണ്. ശാലുവിനെ വിഷമിപ്പിക്കുന്നത് സജിക്ക് ഇഷ്ടമല്ല അതുകൊണ്ടാണ് ശാലു ഡിവോഴ്സ് വേണമെന്നാവശ്യപ്പെട്ടപ്പോൾ കൊടുത്തത്. ആലിലത്താലി എന്ന സീരിയലിനു ശേഷം രണ്ടുവഴിക്കായി ഇവർ.

അതിനിടയിൽ ആയിരുന്നു സരിതക്കെതിരെ സോളാർ കേസ് വന്നത്. അതിനുശേഷം ആയിരുന്നു സരിതയും അമ്മയും കൂടി വന്ന് സജിയെ കാണുന്നത്. സജി അഭിനയമൊക്കെ ഉപേക്ഷിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ച സമയമായിരുന്നു. എന്നാൽ ശാലു തൻ്റെ ബാലെയിൽ ചേരണമെന്ന് സജിയോട് പറഞ്ഞു. ശാലുവിനെ അത്രയും ഇഷ്ടമുള്ളത് കൊണ്ട് തന്നെ സജി തൻ്റെ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ചുകൊണ്ട് ബാലെയിൽ ചേർന്നു.

സജിക്ക് ബാലെ എന്താണെന്ന് മുൻപ് അറിയില്ലായിരുന്നു. ഏകദേശം രണ്ടു വർഷത്തോളം ശാലുവിൻ്റെ ബാലെ ട്രൂപ്പിൽ ഉണ്ടായിരുന്നു. അവിടെവെച്ച് കൂടുതലായി അടുക്കുകയും 2016 ൽ വിവാഹം ചെയ്തു. അതിനുശേഷം ഒരുമിച്ച് ട്രൂപ്പ് നടത്തി. പിന്നീട് ചില വ്യക്തി കാരണങ്ങളാൽ ഗ്രൂപ്പിൽ നിന്നും സജിക്ക് മാറിനിൽക്കേണ്ടി വന്നു. സജിക്ക് താല്പര്യമില്ലെങ്കിൽ മാറിനിൽക്കാൻ ശാലു തന്നെയായിരുന്നു പറഞ്ഞത്. അതിനുശേഷം ആയിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്.

ഇപ്പോഴത്തെ ശാലുവിനെ കുറിച്ച് എനിക്കൊന്നും അറിയില്ലെന്ന് സജി പറഞ്ഞു. ശാലുവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. സജി പറയുന്നത് ശാലുവിന് കുട്ടികളുടെ പക്വത മാത്രമേ ഉള്ളൂ എന്നാണ്. ആരെങ്കിലും പറയുന്നതിനനുസരിച്ച് ചെയ്യുന്ന പ്രകൃതമാണ് ശാലുവിന്. അത് പലപ്പോഴും അവൾക്ക് ദോഷം ചെയ്യാറുണ്ടെന്നും പറഞ്ഞു. ശാലുവും താനും കോവിഡ് വന്നില്ലെങ്കിൽ പിരിയില്ലായിരുന്നെന്നും സജി പറഞ്ഞു. ശാലുവിനെ ഇടക്കെങ്കിലും കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമായിരുന്നെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply