സഹോദരനായും വില്ലനായും എത്തിയിരുന്ന നടൻ രാഹുൽ മാധവ് വിവാഹിതനായി – വധു ആരെന്ന് കണ്ടോ ! ആശംസ നേർന്ന് മലയാളികൾ

മുൻ നിര നായകന്മാരിൽ ശ്രദ്ധേയനായ നടനാണ് രാഹുൽ മാധവ്. എം പ്രഭു സംവിധാനം ചെയ്ത അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു രാഹുൽ മാധവ് സിനിമയിലേക്ക് വന്നത്. മലയാളത്തിലും തമിഴിലും കന്നടയിലും ഒക്കെ നല്ല രീതിയിലുള്ള അഭിനയമികവ് കാഴ്ച വച്ചിട്ടുണ്ട് രാഹുൽ മാധവ്. കൂടുതലായും രാഹുൽ മാധവ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് മലയാള സിനിമകളിലൂടെയായിരുന്നു.
ബാങ്കോങ് സമ്മർ എന്ന മലയാള ചിത്രത്തിലെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

വാടാമല്ലി എന്ന ചിത്രത്തിലെ കഥാപാത്രവും മികച്ചതായിരുന്നു. രാഹുൽ മാധവൻ്റെ വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താരം വിവാഹം ചെയ്തിരിക്കുന്നത് ദീപ ശ്രീയെയാണ്. വിവാഹ ചടങ്ങുകൾ നടന്നത് ബാംഗ്ലൂരിൽ വെച്ചായിരുന്നു. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. താരത്തിൻ്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

സംവിധായകൻ ഷാജി കൈലാസും അതുപോലെ തന്നെ സിനിമാ നിർമ്മാതാവായ ബാദുഷയും നരേൻ സൈജു കുറുപ്പ് തുടങ്ങിയവരും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. താരം കൂടുതലായും വില്ലൻ കഥാപാത്രങ്ങളെ ചെയ്തുകൊണ്ടായിരുന്നു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഒക്കെ തന്നെ പേടിയായിരുന്നു എന്നാൽ ഇപ്പോൾ ആരാധകർ പറയുന്നത് യഥാർത്ഥത്തിൽ താരം ഒരു പാവം ആണെന്നാണ്.

വളരെ ലളിതമായ ചടങ്ങോട് കൂടിയായിരുന്നു ഇവരുടെ വിവാഹം ബാംഗ്ലൂരിൽ വച്ച് നടന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ് അതുകൊണ്ട് തന്നെയാണ് താരത്തിൻ്റെ കല്യാണ ഫോട്ടോകളും വീഡിയോകളും ഒക്കെ തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജിൻ്റെ സഹോദരനായിട്ട് ആയിരുന്നു മെമ്മറീസ് എന്ന സിനിമയിൽ താരം അഭിനയിച്ചത്. ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിലും വ്യത്യസ്തമായ രീതിയിലുള്ള കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

നിരവധി സിനിമാതാരങ്ങൾ രാഹുലിന് സോഷ്യൽ മീഡിയയിലൂടെ വിവാഹ ആശംസകൾ അറിയിച്ചിട്ടുണ്ട്.
നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ക്രൈം സ്റ്റോറി, ട്രാക്ക് ,യുഗം നായാട്ട്, ലിസമ്മയുടെ വീട്, പാപ്പൻ, കടുവ തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. രാഹുൽ മാധവൻ അവസാനമായി അഭിനയിച്ചത് ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ടിലാണ്. ഈ ചിത്രത്തിൽ ഭാവനയാണ് നായിക. ഡോക്ടർ കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ കഥ മെഡിക്കൽ ക്യാമ്പസിനെ പറ്റിയുള്ളതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply