ഇനി നീ സൂക്ഷിച്ചു ചെയ്‌താൽ മതിയെന്നൊക്കെ പറഞ്ഞുകൊണ്ട് ജോജു വല്യേട്ടൻ ചമഞ്ഞു – ജോജുവിന്‌ ഇത്രയും വിജയം ഉണ്ടാകേണ്ടിയിരുന്നില്ലെന്ന് ആ നിമിഷം തോന്നിപ്പോയെന്ന് പ്രശാന്ത് അലക്സാണ്ടർ

നടനായ പ്രശാന്ത് അലക്സാണ്ടർ സിനിമാ നടൻ ജോജു ജോർജ്ജുമായുള്ള തൻ്റെ സുഹൃത് ബന്ധത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. പ്രശാന്ത് പറയുന്നത് തന്നെ പോലെയല്ല ജോജു എന്നും അദ്ദേഹം വളരെയധികം കഠിനാധ്വാനിയാണെന്നും പറഞ്ഞു. അദ്ദേഹം ചെയ്യുന്ന കഠിനാധ്വാനത്തിൻ്റെ 10% പോലും താൻ ഇതുവരെ ചെയ്തിട്ടില്ല എന്നും പ്രശാന്ത് പറഞ്ഞു. എന്നിട്ടും അപമാനങ്ങൾ മാത്രമാണ് ജോജു ജോർജ്ജിന് കൂട്ടായുള്ളത് എന്നും പറഞ്ഞു.

പ്രശാന്ത് പറയുന്നത് തനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റിസ്ക് ഏറ്റെടുക്കാൻ ഭയമാണെന്നും എന്നാൽ ജോജു ജോർജ്ജ് അങ്ങനെയല്ല ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ട് തന്നെ റിസ്ക് ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാകുമെന്നും. ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയം തുടങ്ങി നായക സ്ഥാനത്ത് എത്തിയവരാണ് പ്രശാന്തും ജോജുവും. എങ്കിലും ഞങ്ങൾ തമ്മിൽ സാമ്യത കുറവാണെന്നും പറഞ്ഞു. പ്രശാന്തിന് ഇടയ്ക്കിടയ്ക്ക് സിനിമകൾ ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ വരുമാനവും ലഭിക്കുമായിരുന്നു. എന്നാൽ ജോജുവിൻ്റെ അവസ്ഥ അത്തരത്തിൽ ആയിരുന്നില്ലെന്നും പറഞ്ഞു. ജോജു ചെല്ലുന്ന പല സ്ഥലങ്ങളിൽ നിന്നും അപമാനവും കളിയാക്കലും മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പല സ്ഥലത്തുനിന്നും അപമാനിക്കപ്പെട്ട് ഇറങ്ങിപ്പോകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട് ജോജുവിനെന്നും പറഞ്ഞു. പ്രശാന്ത്‌ അഭിനയിച്ച പുരുഷ പ്രേതം എന്ന സിനിമ കണ്ട ശേഷം ജോജു എടാ പരിപാടി വർക്കാണ് ഇനി നീ സൂക്ഷിച്ച് പോയാൽ മതിയെന്നൊക്കെ വല്യേട്ടൻ ചമഞ്ഞുകൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.

പ്രശാന്ത് പറയുന്നത് ജോജുവിന് എന്തും ആകാലോ. കാരണം പ്രശാന്തിനേക്കാൾ മുന്നേ തന്നെ നായക വേഷം ലഭിച്ചതാണ് ജോജുവിന്. കൂടാതെ പ്രശാന്ത് പറയുന്നത് പുരുഷ പ്രേതത്തിൻ്റെ കഥ ആദ്യം ജോജുവാണ് കേട്ടതെങ്കിൽ 2018 ൽ തന്നെ സിനിമ റിലീസ് ആകുമായിരുന്നു എന്നാണ്. എന്നാൽ ആ സിനിമയിൽ അഭിനയിച്ചത് താൻ ആയതുകൊണ്ടാണ് സിനിമ ഇത്രയും വൈകിയതെന്നും പ്രശാന്ത് പറഞ്ഞു. നാല് വർഷം എടുത്തു ഈ സിനിമ ചെയ്യുവാൻ വേണ്ടിയെന്നും പ്രശാന്ത് പറഞ്ഞു.

ജോജു സിനിമയിൽ നായക വേഷങ്ങൾ ചെയ്തു തുടങ്ങിയപ്പോഴേക്കും ഉത്തരവാദിത്വങ്ങൾ കൂടുകയും ചെയ്തു. അതുകൊണ്ടുതന്നെ ജോജുവിൻ്റെ എൻ്റർടൈൻമെൻ്റ് ഒന്നും തന്നെ കാണാൻ പറ്റുന്നില്ലെന്നും അതിൽ വിഷമമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. തമാശക്കാരനായ ജോജുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. അതൊക്കെ മിസ്സ് ചെയ്യുന്നത് ഓർക്കുമ്പോൾ ജോജുവിന് സിനിമയിൽ ഇത്രയധികം വിജയം ലഭിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ടന്നും പ്രശാന്ത് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply