പ്രമുഖ തമിഴ് താരം പ്രഭുവിനെ അടിയന്തര ശസ്ത്രക്രിയകൾക്ക് ഹോസ്പിറ്റലിൽ എത്തിച്ചു ! താരത്തിന് പ്രാർത്ഥനയുമായി ആരാധകർ

prabhu hospitalised

നടൻ ശിവാജി ഗണേശിൻ്റെ മകനായ പ്രഭുവിനെ സിനിമ പ്രേമികൾക്കെല്ലാം തന്നെ ഒരുപോലെ പ്രിയപ്പെട്ടതാണ്. വളരെ മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ പ്രഭുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത പ്രഭു ആശുപത്രിയിൽ ചികിത്സയിലാണ് എന്നതാണ്. പ്രഭുവിനെ കടുത്ത വയറുവേദനയെ തുടർന്നായിരുന്നു കോടമ്പാക്കത്തെ മെഡ്‌വെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡോക്ടർമാർ ചികിത്സയിലൂടെ കിഡ്നിയിൽ കല്ല് ആണെന്ന് തിരിച്ചറിയുകയും ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോൾ പ്രഭു ആരോഗ്യവാനാണ് എന്നാണ് പറയുന്നത്. രണ്ട് ദിവസം കഴിഞ്ഞതിനുശേഷം അദ്ദേഹം ആശുപത്രി വാസം വിടുമെന്നും പറയുന്നു. യൂറിറ്ററോസ്കോപ്പി ലേസർ ശാസ്ത്രക്രിയയിലൂടെ ആയിരുന്നു സ്റ്റോൺ നീക്കം ചെയ്തത്. തമിഴ് ചിത്രങ്ങളിലൂടെ ആയിരുന്നു സിനിമ ലോകത്തെത്തിയത്.

എന്നാൽ അദ്ദേഹം പിന്നീട് തമിഴിന് പുറമേ മലയാളം, തെലുങ്ക് മറ്റ് അന്യഭാഷ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. തനിക്ക് കിട്ടുന്ന വേഷങ്ങളൊക്കെ തന്നെ തൻ്റെതായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് മികവ് പുലർത്താറുണ്ട്. ഇയ്യിടെയായി അദ്ദേഹം സഹനടൻ്റെ റോളുകളാണ് കൂടുതലായും ചെയ്യുന്നത്. വാരിസ് എന്ന വിജയ് നായകനായ സിനിമയാ ണ് അവസാനമായി റിലീസ് ചെയ്ത പ്രഭുവിൻ്റെ ചിത്രം. പൊന്നിയൻ സെൽവൻ എന്ന മണ്ണിരത്നത്തിൻ്റെ സിനിമയിലും പ്രഭു അഭിനയിച്ചിട്ടുണ്ട്.

തമിഴിലെ ഒട്ടുമിക്ക ഹിറ്റായ ചിത്രങ്ങളിലും പ്രഭുവിൻ്റെ സാന്നിധ്യം ഉണ്ട്. പ്രഭു ആശുപത്രിയിൽ ആണെന്ന് അറിഞ്ഞതോടു കൂടി തന്നെ ഒരുപാട് ആരാധകരുടെ പ്രാർത്ഥനകൾ സോഷ്യൽ മീഡിയയിലൂടെ പ്രവഹിക്കുന്നുണ്ട്. അദ്ദേഹം ആരോഗ്യമൊക്കെ പൂർവാധികം ശക്തിയോടെ വീണ്ടെടുത്തുകൊണ്ട് സിനിമകളിൽ അഭിനയിക്കണമെന്നാണ് ആരാധകരുടെ പ്രാർത്ഥന. പ്രഭു ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്. ഇളയ തിലകം എന്ന പേരിലാണ് പ്രഭു അറിയപ്പെടുന്നത്.

സങ്കിലി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തേക്ക് പ്രഭു കടന്നുവന്നത്. ചിന്നത്തമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് അദ്ദേഹത്തിന് തമിഴ്നാട് സംസ്ഥാനത്തിൻ്റെ മികച്ച നടനുള്ള അംഗീകാരം ലഭിച്ചിരുന്നു. അദ്ദേഹം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി സിനിമയിൽ വർക്ക് ചെയ്തിരുന്നു. പ്രഭുവിൻ്റെ അച്ഛനായ ശിവാജിക്ക് പ്രഭുവിനെ സിനിമയിലെ അഭിനയത്തിലേക്ക് വിടുന്നതിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.

കമലഹാസനും അതുപോലെതന്നെ രജനികാന്തിനും ഒപ്പം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്. വസൂൽ രാജാ എംബിബിഎസും അതുപോലെതന്നെ ചന്ദ്രമുഖിയിലും. പ്രഭു വിവാഹം ചെയ്തിരിക്കുന്നത് പുനിതയെ ആണ്. ഇവർക്ക് രണ്ടു മക്കളാണുള്ളത്. ഐശ്വര്യ പ്രഭുവും വിക്രം പ്രഭുവും. പ്രഭുവിനെതിരെ മുൻപൊരു വിവാദം കൂടി ഉയർന്നുവന്നിരുന്നു ആത്മഹത്യ ശ്രമം നടത്തിയെന്ന ആരോപണമായിരുന്നു.

സ്വയം വെടിവെക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ മദ്രാസ് ഹൈക്കോടതി ഹർജ്ജി തള്ളിക്കളയുകയും ചെയ്തു. അച്ഛൻ്റെ തോക്ക് വൃത്തിയാക്കുന്ന സമയത്ത് അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് പ്രഭു പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply