മലയാളികളുടെ പ്രിയതാരമായ നടൻ പൊന്നമ്പലത്തിന് സംഭവിച്ചത് കണ്ടോ – വിഷം ഉള്ളിൽ പോയതാണ് കാരണം ! ആരാണ് നൽകിയതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും !

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടന്മാരെ ഒരാളാണ് പൊന്നമ്പലം. നാട്ടാമൈ എന്ന ചിത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് പൊന്നമ്പലം. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും വില്ലനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം നിലച്ചത്. അതുകൊണ്ടു തന്നെ വലിയ ഗുരുതരാവസ്ഥയിലായിരുന്നു താരം. ആശുപത്രിയിലേക്ക് താരത്തെ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരണത്തെ മുഖാമുഖം കണ്ട ഒരു അവസ്ഥയായിരുന്നു അദ്ദേഹത്തിന്.

ഇദ്ദേഹത്തിന്റെ ഒരു ബന്ധുവാണ് ജഗന്നാഥൻ എന്നറിയപ്പെടുന്ന വ്യക്തി. തമിഴകത്തെ ഒരു സംവിധായകൻ കൂടിയാണ് ജഗന്നാഥൻ. പൊന്നമ്പലത്തിന് ജഗന്നാഥനാണ് വൃക്ക ദാനം ചെയ്തിരുന്നത്. അങ്ങനെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസം പത്താം തീയതി ആയിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ചെന്നൈയിലുള്ള തന്റെ വീട്ടിൽ ഇപ്പോൾ പൂർണ്ണമായ വിശ്രമത്തിലാണ് താരം. ഇപ്പോഴിതാ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇദ്ദേഹം.

ബിഹൈൻഡ് വുഡ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഇദ്ദേഹം തന്റെ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ലഹരിവസ്തുക്കളും മദ്യപാനവും ഒന്നുമല്ല തന്റെ കിഡ്നി തകരാറിലാക്കിയത് എന്ന് പൊന്നമ്പലം പറയുന്നു. എന്നാൽ പലരും ധരിച്ചിരുന്നത് അങ്ങനെയാണ് എന്നും താരം കൂട്ടിച്ചേർത്തു. തന്റെ അച്ഛന് നാല് ഭാര്യമാർ ഉണ്ടായിരുന്നുവെന്നും അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ കുറെ നാൾ തന്റെ മാനേജർ ആയിരുന്നു എന്നും ഇദ്ദേഹം പറയുന്നു. അയാൾ ആയിരുന്നു താൻ കഴിക്കാറുണ്ടായിരുന്ന ബിയറില്‍ സ്ലോപ് പോയിസൺ കലക്കി തന്നിരുന്നത് എന്നും അത് പിന്നീടാണ് വൃക്കയെ ബാധിച്ചത് എന്നും അയാൾ ഇങ്ങനെ ചെയ്യുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും പൊന്നമ്പലം വ്യക്തമാക്കി.

ഇതുകൂടാതെ തന്റെ വീടിനു സമീപം ചിലരൊക്കെ കൂടോത്രം ചെയ്യുന്നതും കണ്ടിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അത്തരത്തിൽ ആളുകളെ കണ്ടു പിടിച്ച് ചോദ്യം ചെയ്തപ്പോഴാണ് എല്ലാ കാര്യങ്ങളും വ്യക്തമായത് എന്നും പിന്നീട് പോലീസിൽ കംപ്ലീറ്റ് നൽകുമെന്ന് പറഞ്ഞപ്പോൾ ഇവർ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു എന്നും ഇദ്ദേഹം പറയുന്നു. സത്യങ്ങൾ അറിഞ്ഞപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയി എന്നും തന്റെ സ്വന്തം സഹോദരനെതിരെ പരാതി നൽകിയിട്ട് എന്താണ് കിട്ടാൻ പോകുന്നത് എന്ന് ചോദ്യം വന്നപ്പോൾ അതെല്ലാം താൻ ഒഴിവാക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു.

താൻ അവന്റെ കുടുംബത്തിന് ചികിത്സാസഹായം മുതൽ സാമ്പത്തിക സഹായം വരെ ചെയ്തിട്ടുണ്ടായിരുന്നു എന്നും പൊന്നമ്പലം പറയുന്നു. അയാളുടെ വീടിന്റെ വാടക പോലും താൻ അടച്ചിട്ടുണ്ട് എന്നും തനിക്ക് 27 വയസ്സുള്ളപ്പോഴാണ് താൻ ഒരു വീടുണ്ടാക്കുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു. എന്നാൽ തന്റെ സഹോദരന് ഇതൊന്നും ഇഷ്ടപ്പെട്ടില്ല എന്നും അസൂയ കാരണമാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്തിരുന്നത് എന്നും പൊന്നമ്പലം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply