തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിച്ചപ്പോൾ അതും 9 വർഷങ്ങൾക്ക് മുൻപ് – പെപ്പെയുടെ പ്രണയാർദ്രമായ കുറിപ്പ് വൈറൽ ആകുന്നു

antoney varghese lover

“അങ്കമാലി ഡയറീസ്” എന്ന ലിജോ ജോസ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത്‌ 2017ൽ പുറത്തിറങ്ങിയ “അങ്കമാലി ഡയറീസ്” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പെപ്പെ എന്ന പേരിൽ ആണ് പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നത്. സിനിമയിൽ ആന്റണി അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രം ശ്രദ്ധേയമായതോടെ താരം ഈ പേര് സ്വീകരിക്കുകയായിരുന്നു.

നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പെപ്പെ സ്വന്തമാക്കിയത്. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം രണ്ടാമതും പെപ്പെ “ജെല്ലിക്കെട്ട്” എന്ന സിനിമയിൽ പ്രവർത്തിച്ചു.

ഇന്ത്യയിൽ നിന്നും ഓസ്കാർ പട്ടികയിൽ സ്ഥാനം പിടിച്ചചിത്രമായിരുന്നു “ജെല്ലിക്കെട്ട് “. ചിത്രത്തിലെ പെപ്പെയുടെ പ്രകടനം മികച്ച സ്വീകാര്യത നേടിയിരുന്നു. താരത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറി ഈ സിനിമ. ടിനു പാപ്പച്ചൻ ഒരുക്കുന്ന “അജഗജന്തരം”, “ആനപ്പറമ്പിലെ വേൾഡ് കപ്പ്”, “ആരവം” തുടങ്ങി നിരവധി ചിത്രങ്ങളിൽ പെപ്പെ തിളങ്ങി. ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ പെപ്പെ പങ്കു വെച്ച പ്രണയാർദ്രമായ കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

പ്രണയകാലത്തിലെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു 9 വർഷം മുമ്പ് പ്രണയിച്ച് നടന്ന അനുഭവം താരം പങ്കുവെച്ചത്. “ഹാപ്പി വാലന്റൈൻസ് ഡേ മൈ ഡിയർ ഖുറേഷി” എന്ന് തുടങ്ങുന്ന താരത്തിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 9 വർഷം മുമ്പ് തൊഴിൽരഹിതരായ താരത്തിനൊപ്പം ജോലിയുള്ള ഭാര്യ അനീഷ പ്രണയദിനം ആഘോഷിക്കാൻ പോയ ചിത്രമാണ് താരം പങ്കുവെച്ചത്.

ബില്ല് വന്നപ്പോൾ മുങ്ങിയ താരം പിന്നീട് പൊങ്ങിയത് ബസ് സ്റ്റോപ്പിൽ വച്ചാണ് എന്നും താരം പങ്കുവെച്ചു. 2021 ഓഗസ്റ്റിൽ ആയിരുന്നു ആന്റണിയുടെയും അനീഷയുടെയും വിവാഹം. വിദേശത്ത് നഴ്സ് ആയ അനീഷയും പെപ്പെയും സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളാണ്. അയർലൻഡിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇവരുടെ ഹൽദി ചിത്രങ്ങളും വിവാഹ വിരുന്നും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply