ദാസേട്ടൻ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ! ഒരൊറ്റയടി ആയിരുന്നു – ഉദ്‌ഘാടനത്തിനു നടന്നത് തുറന്ന് പറഞ്ഞു മുകേഷ്

നടൻ അവതാരകൻ അതുപോലെ തന്നെ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം തൻ്റെ ഉത്തരവാദിത്വങ്ങൾ പൂർണമായി നിറവേറ്റുന്നയാളാണ് മുകേഷിൻ്റെ ചെറുപ്പകാലംമുതലുള്ളതും ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങളും യാത്രകളെകുറിച്ചൊക്കെ പറയാൻ മുകേഷ് സ്പീകിംഗ് എന്ന യൂട്യൂബ് ചാനൽ തുടങ്ങി. യേശുദാസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഓർമ്മ പുതുക്കൽ മുകേഷ് ഈ പരിപാടിയിൽ നടത്തുകയുണ്ടായി.

മുകേഷിൻ്റെ പഠനകാലത്ത് അദ്ദേഹത്തിൻ്റെ നാട്ടിൽ പാട്ടത്തി കാവ് എന്ന ക്ഷേത്രത്തിനടുത്ത് ക്ലബ്ബ് ഉണ്ടായിരുന്നു. അവിടെ ഷട്ടിൽ ടൂർണമെൻ്റ് വെക്കണമെന്ന് തീരുമാനിച്ചു. ഫസ്റ്റ് പ്രൈസിന് 100 രൂപയും സെക്കൻഡ് പ്രൈസിന് 50 രൂപയും നൽകാമെന്ന് തീരുമാനിച്ചു. ടൂർണമെൻ്റിൽ പങ്കെടുക്കണമെങ്കിൽ 7 രൂപ നൽകണമെന്നും. ക്ലബ്ബിൻ്റെ ജോയിൻ സെക്രട്ടറിയായ ജാലപ്പ മീറ്റിങ്ങിൽ റഫറിയായി കൊണ്ടുവരുന്നയാളെ സ്വാധീനിച്ച് 100 രൂപയും 50 രൂപയും ക്ലബ്ബിലെ മെമ്പേഴ്സ് അല്ലാത്തവർക്ക് കിട്ടരുതെന്നുപറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല.

ആ പ്രദേശത്തെ വലിയ ആളുകളൊക്കെ ഇടപെട്ട് തുടങ്ങിയപ്പോൾ ഒരാൾ പറഞ്ഞു ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യാൻ യേശുദാസിനെ വിളിക്കാമെന്ന്. ഇത് നടക്കുമോയെന്നറിയാൻ ക്ലബ്ബിലെ മെമ്പേഴ്സ് ഒക്കെ അതിനടുത്തു താമസിക്കുന്ന വേണു എന്ന യേശുദാസിൻ്റെ കൂട്ടുകാരനെ കാണുവാൻ പോയി. അടുത്ത ദിവസം അയാൾ പറഞ്ഞു ഉദ്ഘാടനത്തിന് വരുമെന്ന്. യേശുദാസിനൊപ്പം ആദ്യം ഉദ്ഘാടനത്തിന് കളിക്കുന്നത് താനാണെന്ന് ജാലപ്പ പറഞ്ഞെങ്കിലും കൊല്ലം ഡിസ്ട്രിക്ട് ചാമ്പ്യനായ രാഹുലിനെ കൊണ്ടുവരണമെന്ന് തീരുമാനിച്ചു.

കാരണം ഷട്ടിൽ താഴെ വീഴാതെ യേശുദാസിനെ കുറേനേരം ഗ്രൗണ്ടിൽ നിർത്തി ഗ്രൗണ്ട് ധന്യമാക്കണമെന്ന്. സൈക്കിളിൽ മീൻ പെട്ടിയൊക്കെ വച്ചുകൊണ്ട് ഒരാൾ ടൂർണമെൻ്റിൻ്റെ തലേദിവസം താൻ ഉണ്ടെന്ന് പറഞ്ഞുവന്നു. അയാൾ 7 രൂപ നൽകിയപ്പോൾ ജാലപ്പ പറഞ്ഞു തൻ്റെ എതിരാളി ഇയാളാണെന്ന്. ടൂർണമെൻ്റിൽ യേശുദാസ് വന്നു. ആദ്യം യേശുദാസ് സെർവ് ചെയ്തപ്പോൾ രാഹുൽ പൊക്കി അടിച്ചു ദാസേട്ടൻ ചാടി അടിച്ചപ്പോൾ കോക്ക് നേരെ രാഹുലിൻ്റെ നെറ്റിയിൽ വീഴുകയും ദാസേട്ടൻ എല്ലാവർക്കും സന്തോഷം ആയല്ലോ എന്ന് പറഞ്ഞ് പോകുകയും ചെയ്തു.

അപ്പോൾ യേശുദാസിൻ്റെ ഫ്രണ്ട് പറഞ്ഞത് ദാസേട്ടൻ എല്ലാദിവസവും ഷട്ടിൽ കളിക്കാറുണ്ടെന്ന്. ദാസേട്ടൻ പോയ ഉടനെ എല്ലാവരും കൂടി രാഹുലിനെതിരെ തിരിഞ്ഞപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജാലപ്പയും മത്സ്യത്തൊഴിലാളിയും കളി തുടങ്ങി. മികച്ച പ്രകടനം കാഴ്ചവെച്ച് സെക്കൻഡ് റൗണ്ടിൽ കടന്ന മത്സ്യത്തൊഴിലാളി അവിടെ നിന്നും പോകുകയും ചെയ്തു. ഗ്രൗണ്ടിൽ നിന്നും ഒരു കുട്ടി വിളിച്ചുപറഞ്ഞു ജാലപ്പണ്ണൻ കുടുക്കയിൽ സൂക്ഷിച്ച പൈസ പോയേ എന്ന്.

ഇതുകേട്ട് എല്ലാവരും ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറഞ്ഞു. എന്നാൽ പിന്നീട് ഒരു വേദിയിൽ വെച്ച് മുകേഷ് ദാസേട്ടനോട് പറഞ്ഞത് ഉത്തരം ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ അതിനു മുൻപേയും പിന്നെയും നടക്കുന്ന കാര്യങ്ങൾ ഒന്നും ദാസേട്ടൻ അറിയാറില്ലെന്നാണ്. അതുകൊണ്ടുതന്നെ ഈയൊരു സംഭവം താൻ പറയാമെന്നും. ഇത് കേട്ട ദാസേട്ടൻ തൻ്റെ ആത്മകഥയിൽ ഇത് എഴുതുമെന്ന് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply