മാമുക്കോയയുടെ നില ഗൗരവമായി തുടരുന്നു – ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ പോയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പറ്റലിൽ പ്രവേശിപ്പിച്ചിരുന്നു

ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ നടൻ മാമുക്കോയ കുഴഞ്ഞുവീണു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഉദ്ഘാടനത്തിയ മാമുക്കോയ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു കുഴഞ്ഞുവീണത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. അവിടെ എത്തിയ താരത്തിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടയായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായത്. രാത്രി 8 മണിയോടെ കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ. ഉദ്ഘാടനവേളയിലായിരുന്നു ഈ സംഭവം. ടൂർണമെൻ്റിൻ്റെ സംഘാടകർ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെ കുറിച്ച് ഒന്നും പറയാൻ ആട്ടില്ലെന്നാണ് അവിടെ എത്തിച്ച ഉടനെ ഹോസ്പിറ്റൽ അധികൃതർ പറഞ്ഞത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയ അവിടെ വീഴുകയായിരുന്നു അപ്പോൾ തന്നെ ട്രോമാകെയർ പ്രവർത്തകരുടെ സഹായത്തോടെയാണ് സംഘാടകർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിപാടിയുടെ സ്ഥലത്തുനിന്നും 10 കിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിലേക്ക് മാമുക്കോയ അവർ എത്തിച്ചത് വെറും 8 മിനിറ്റു കൊണ്ടായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തന്നെ സിപിആർ നൽകിയിരുന്നു എന്നും ട്രോമാകെയർ പ്രവർത്തകർ പറഞ്ഞു.

മാമുക്കോയക്ക് 76 വയസ്സാണ്. ഹൃദയാഘാതം മൂലമാണ് അദ്ദേഹം കുഴഞ്ഞു വീണത് എന്നാണ് അറിയുന്നത്.അദ്ദേഹത്തിൻ്റെ ആരോഗ്യ നില ഇപ്പോൾ മെച്ചപ്പെട്ടു എന്നാണ് അറിയുന്നത്. അദ്ദേഹത്തിന് കാർഡിയാക്ക് അറസ്റ്റ് സംഭവിച്ചതാണെന്നും ആറോ ഏഴോ സിപിആർ നൽകിയ ശേഷം ആയിരുന്നു അദ്ദേഹത്തിൻ്റെ നില മെച്ചപ്പെട്ടത് എന്നും ഡോക്ടർമാർ പറഞ്ഞു. അദ്ദേഹത്തിൻ്റെ അസുഖവിവരം അറിഞ്ഞ വീട്ടുകാർ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു.

അവിടെവച്ച് കുടുംബാംഗങ്ങൾ അദ്ദേഹത്തിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അദ്ദേഹത്തിൻ്റെ ഗുരുതരാവസ്ഥ അറിഞ്ഞ പ്രേക്ഷകർ എല്ലാം തന്നെ വളരെ വിഷമത്തിലാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെടുവാൻ വേണ്ടി ആരാധകർ പ്രാർത്ഥിക്കുന്നുണ്ട്. ഫുട്ബോൾ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ മാമുക്കോയ ഗ്രൗണ്ടിൽ എത്തിയിരുന്നു. അവിടെവെച്ച് നിരവധി ആരാധകരാണ് അദ്ദേഹത്തിൻ്റെ കൂടെ നിന്നുകൊണ്ട് ഫോട്ടോകൾ എടുത്തത്. അദ്ദേഹം ഫോട്ടോ എടുക്കുവാൻ സമ്മതിക്കുകയും ചെയ്തിരുന്നു.

ഫോട്ടോ എടുക്കുന്ന സമയത്ത് ആയിരുന്നു പെട്ടെന്ന് അദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ അദ്ദേഹത്തിൻ്റെ ശരീരം വിയർക്കുകയും തളർച്ച അനുഭവപ്പെടുന്നുണ്ട് എന്ന് അദ്ദേഹം അവിടെയുള്ളവരോട് പറയുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply