തെറ്റ് പറ്റിയെന്നു സമ്മതിച്ചു മമ്മുട്ടി ! എത്ര വലിയ സ്റ്റാർ ആയാലും നാക്ക് പിഴ സംഭവിച്ചാൽ ഇങ്ങനെ ചെയ്യണം എന്ന് പ്രേക്ഷകരും

ഇന്ന് മലയാളം സിനിമ ഇൻഡസ്ട്രിയൽ ഏറെ സുപരിചിതനായ നടനും സംവിദായകനുമാണ് ജൂഡ് ആന്റണി ജോസഫ്. ജൂഡ് ആന്റണി ജോസഫിനെ ബോഡി ഷേമിങ് നടത്തി എന്ന ചിലരുടെ ആരോപണത്തിന് പിന്നാലെ വിഷമം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. ഈയടുത്തിടെയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ പുതിയ ചിത്രമായ “2018” എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് നടത്തിയിരുന്നത്.

എന്നാൽ പരിപാടിക്കിടയിൽ ജൂട് ആന്റണി ജോസഫിനെ പ്രകീർത്തിക്കുന്നതിന് ഇടയിൽ മമ്മൂട്ടി ഉപയോഗിച്ച് ചില വാക്കുകൾ ആണ് പലരെയും മുഷിപ്പിച്ചത്. എന്നാൽ തനിക്ക് അതിൽ വിഷമമുണ്ടെന്നും അതോടൊപ്പം തന്നെ ഇനി ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ നല്ലപോലെ ഉറപ്പുവരുത്തും എന്നും ഇക്കാര്യം ഓർമ്മയിൽ പെടുത്തിയതിന് എല്ലാവർക്കും നന്ദിയുണ്ട് എന്നുമാണ് നടൻ മമ്മൂട്ടി വ്യക്തമാക്കിയത്. 2018 എന്ന ജൂഡിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചില്‍ ജൂഡിന് തലമുടി ഇല്ലെങ്കിലും നല്ല ബുദ്ധിയാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

എന്നാൽ ഒരു വിഭാഗം ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഇത് ബോഡി ഷെയ്മിംഗ് ആണെന്ന് രേഖപ്പെടുത്തി. എന്നാൽ ജൂഡ് ആന്റണി ജോസഫ് മമ്മൂട്ടിയുടെ വാക്കുകളെ വളച്ചൊടിക്കരുത് എന്നും അദ്ദേഹം ഏറെ സ്നേഹത്തോടെ പറഞ്ഞതാണ് അത് എന്നുമാണ് പ്രതികരിച്ചത്. ജൂട് ആന്റണി പ്രതികരിച്ചത് ഇങ്ങനെ, ” മമ്മൂക്ക എന്റെ മുടിയെ കുറിച്ച് പറഞ്ഞത് ബോഡി ഷേമിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുകൊണ്ട് വന്നവരോട്…. എനിക്കു മുടിയില്ലാത്തതിൽ എനിക്കോ എന്റെ കുടുംബത്തിനും വിഷമമില്ല”. തന്റെ മുടി പോയതിൽ അത്രയ്ക്ക് പ്രയാസം അനുഭവിക്കുന്നവർ ആണെങ്കിൽ മമ്മൂക്കയെ പഴി പറയാൻ നിൽക്കാതെ തന്റെ മുടി പോയതിന്റെ കാരണക്കാരായ ബംഗളൂരു കോർപ്പറേഷൻ വാട്ടർ അതോറിറ്റിയെയും വിവിധ ഷാമ്പൂ കമ്പനികളെയും പറഞ്ഞാൽ മതി എന്നും ചൂട് വ്യക്തമാക്കി.

മമ്മൂട്ടി താൻ വളരെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും അദ്ദേഹം ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവുചെയ്ത് വളച്ചൊടിക്കരുത് എന്നും ജൂഡ് ആന്റണി പറഞ്ഞു. 2018 എന്ന ചിത്രം കേരളത്തിലെ പ്രളയത്തെ സംബന്ധിച്ചുള്ള ചിത്രം ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. കുഞ്ചാക്കോ ബോബൻ ടോവിനോ തോമസ് ആസിഫ് അലി തുടങ്ങിയ മുന്നിലെ നായകന്മാർ ഇതിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് സൂചന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply