മമ്മുക്കയുടെ ഭാര്യയും കുഞ്ചനും തമ്മിൽ ഒരു ബന്ധം ഉണ്ട് ! ആരാധകർക്ക് പോലും അധികം അറിയാത്ത ആ കാര്യം ഇതാണ്

sulfath and kunchan

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കുഞ്ചൻ. നിരവധി മലയാള സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇതുവരെയും ഏകദേശം 650 സിനിമകളിലാണ് കുഞ്ചൻ വേഷമിട്ടത്. തമിഴ് സിനിമയിലൂടെ ആയിരുന്നു നടന്റെ അരങ്ങേറ്റം. എന്നാലും ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിൽ തന്നെ. പരിഷ്ക്കാരി കഥാപാത്രത്തിലൂടെ ആയിരുന്നു കുഞ്ചനെ മലയാളികൾ നെഞ്ചിലേറ്റിയത്.

അത്തരത്തിൽ പരിഷ്കാരി കഥാപാത്രമായി വേഷമിട്ടുകൊണ്ട് കുഞ്ചൻ എന്ന നടൻ മലയാളികളുടെ മനസ്സിലേക്ക് കയറിയത് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏയ് ഓട്ടോ എന്ന സിനിമയിലൂടെയും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലൂടെയുമാണ്. എന്നാൽ മലയാളികൾക്ക് അധികം അറിയാത്ത ഒരു കാര്യമുണ്ട്. നടൻ മമ്മൂട്ടിയുമായി വളരെ അടുത്ത സുഹൃദ്ബന്ധം പാലം പാലിക്കുന്ന വ്യക്തികളിൽ ഒരാളു കൂടിയാണ് കുഞ്ചൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അയൽവാസിയാണ് ഇദ്ദേഹം.

കൊച്ചി പാനമ്പള്ളി നഗറിലുള്ള മമ്മൂട്ടിയുടെ വീടിന്റെ തൊട്ടടുത്താണ് നടൻ കുഞ്ചന്റെ വീട്. നടൻ മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഒക്കെയുള്ള അടുപ്പത്തെപ്പറ്റി പല അഭിമുഖങ്ങളിലൂടെയും കുഞ്ചൻ ഇതിനുമുമ്പേ പറഞ്ഞിട്ടുണ്ടായിരുന്നു. മറ്റൊരു രഹസ്യം കൂടി ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് നടൻ കുഞ്ചന്റെ ജേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. അതുകൊണ്ടു തന്നെ വളരെ ചെറുപ്പത്തിൽ തന്നെ സുലുവിനെ താൻ കാണുന്നുണ്ട് എന്നാണ് കുഞ്ചൻ പറയുന്നത്.

താൻ എടുത്തുകൊണ്ടു നടന്ന കൂട്ടിയായിരുന്നു സുലു എന്നും ഒരു സഹോദരനെ പോലെയാണ് സുലു തന്നോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറുന്നതെന്നും കുഞ്ചൻ തുറന്നു പറഞ്ഞു. ചെറുപ്പം മുതലേ നല്ല അടക്കവും ഒതുക്കവുമുള്ള ഒരു കുട്ടിയായിരുന്നു സുലു എന്നും ചെറുപ്പത്തിൽ ദുൽഖറും അദ്ദേഹത്തിന്റെ സഹോദരിയുമൊക്കെ റോഡിലൂടെ പോവുകയാണെങ്കിൽ തന്നെ കണ്ടാൽ വണ്ടി നിർത്തി അങ്കിൾ എന്നും പറഞ്ഞുകൊണ്ട് തന്റെ അടുത്ത വന്ന് കൈപിടിച്ച് ഉമ്മയൊക്കെ തരുമായിരുന്നു എന്നും കുഞ്ചൻ കൂട്ടിച്ചേർത്തു.

അത്രയും എളിമയുള്ള മക്കളാണ് മമ്മൂട്ടിക്കും ഭാര്യക്കും ഉള്ളതെന്നും ഇതിനുള്ള കാരണം അവരെ വളർത്തിയത് അങ്ങനെ ആയതുകൊണ്ടാണ് എന്നും കുഞ്ചൻ പറയുന്നു. ഒരുപാട് താരങ്ങളുടെ മക്കളെ നമ്മൾ കണ്ടിട്ടുണ്ട് എന്നും ചിലരൊക്കെ നന്നാകുന്നു എന്നും ചിലരൊക്കെ മറ്റു വഴിക്ക് പോകുന്നുവെന്നും അതൊക്കെ അവരെ വളർത്തുന്നതിന്റെ ഗുണം പോലെ ഇരിക്കും എന്നുമൊക്കെയാണ് കുഞ്ചൻ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply