എന്റെ മക്കളെ 35 വരെ കെട്ടിച്ചു വിടാൻ താൽപ്പര്യമില്ല ! ഇനി അവർ വിവാഹിതരായില്ലെങ്കിലും ഒരു കുഴപ്പവുമില്ല എന്ന് കൃഷ്ണകുമാർ

മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായിരുന്ന താരത്തെ പോലെ തന്നെ പ്രിയങ്കരമാണ് കൃഷ്ണകുമാറിന്റെ കുടുംബവും. കൃഷ്ണകുമാറിന്റ ഭാര്യ സിന്ധുവും മക്കൾ ആഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഈ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവർക്ക് എല്ലാവർക്കും നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. ദൂരദർശൻ ന്യൂസ് റീഡർ ആയി തുടക്കം കുറിച്ച കൃഷ്ണകുമാർ ജോഷി സംവിധാനം ചെയ്ത “സൈന്യം” എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ ആ ചിത്രത്തിൽ നിന്നും കൃഷ്ണകുമാർ അഭിനയിച്ച നേവൽ ഓഫീസറുടെ രംഗങ്ങൾ മാറ്റുകയായിരുന്നു. എങ്കിലും ആ ചിത്രത്തിൽ വിക്രം ചെയ്ത വേഷത്തിന് ഡബ്ബ് ചെയ്യാൻ കൃഷ്ണകുമാറിന് സാധിച്ചു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ജീവിതത്തിൽ ഉണ്ടായ വിഷമഘട്ടങ്ങളെ കുറിച്ച് താരം തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെന്നും ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി. എന്നാൽ അതിലൊന്നും തളർന്നില്ലെന്നും അഭിമാനം ഉണ്ടെന്നും താരം പറയുന്നു. മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയമായ നടിയാണ് അഹാന കൃഷ്ണകുമാർ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അഹാനയും സഹോദരിമാരും. മികച്ച നർത്തകരായ ഇവർ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരുടെ ഹൃദയം കവർന്നെടുക്കാറുണ്ട് ഈ നാല് താര പുത്രിമാർ. നാല് പെൺമക്കൾ ആയതുകൊണ്ടു തന്നെ ഇവരുടെ വിവാഹം എന്നാണെന്ന ചോദ്യങ്ങൾ പലപ്പോഴും കൃഷ്ണകുമാർ നേരിടാറുണ്ട്.

എന്നാൽ മക്കളെ 35 വയസ്സിനു ശേഷം മാത്രമേ വിവാഹം കഴിപ്പിക്കുകയുള്ളൂ എന്നും വിവാഹിതരായില്ലെങ്കിലും കുഴപ്പമില്ല എന്നുമാണ് കൃഷ്ണകുമാറിന്റെ മറുപടി. വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമൊന്നുമല്ല ഇന്നുള്ളത്. വിവാഹം കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാൻ ഉണ്ടെങ്കിൽ ഒരു നിലയിൽ എത്തട്ടെ. 35 വയസ്സായൊക്കെ വിവാഹം കഴിച്ചാൽ മതി. 25 തൊട്ട് 26 വയസ്സുള്ള ഒരു കുട്ടിയെ വിവാഹം കഴിപ്പിച്ചാൽ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായവും പക്വത കുറവും ഉണ്ടായിരിക്കും.

ഇതോടെ കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാവുകയും കലാജീവിതവും കുടുംബ ജീവിതവും എല്ലാം തകർന്ന അവസ്ഥയിലേക്ക് എത്തും. കൃഷ്ണകുമാറിന്റെ നാലുമക്കളും 4 പ്രായത്തിൽ നിൽക്കുന്നവരാണ്. അഹാനയും ഏറ്റവും ഇളയ മകൾ ആയ ഹൻസികയും തമ്മിൽ 10 വയസിന്റെ പ്രായം വ്യത്യാസം ഉണ്ട്. മൂത്ത മകളായ അഹാനയാണ് അച്ഛനോട് കൂടുതൽ സംസാരിക്കുന്നത്. “ഞാൻ സ്റ്റീവ് ലോപസ്” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് അഹാന കൃഷ്ണകുമാർ.

മറ്റുള്ളവരോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണം എന്ന് മാത്രമാണ് മക്കളോട് കൃഷ്ണകുമാർ പറയാറുള്ളത്. നാല് പെൺമക്കളായതുകൊണ്ട് പണ്ടുമുതലേ കേൾക്കുന്ന ചോദ്യമാണ് ഇവരെ എങ്ങനെ വളർത്തുമെന്ന്. എന്നാൽ മക്കളുടെ ഓരോ വളർച്ചയും നന്നായി ആസ്വദിച്ച ഒരു അച്ഛനാണ് കൃഷ്ണകുമാർ. ഇപ്പോൾ ആകട്ടെ അച്ഛൻ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് അവർ നാലുപേരും ചേർന്ന് ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ അച്ഛന് അക്കൗണ്ടിലേക്ക് പണം നൽകാറുമുണ്ട് മക്കൾ എന്ന് കൃഷ്ണന്മാർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply