മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെന്റെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ – അദ്ദേഹത്തിന്റെ നിലവിലെ സ്ഥിതി

മലയാള സിനിമ കോമേഡിയനും അതുപോലെതന്നെ മുൻ എംപിയും ആയിരുന്ന ഇന്നസെൻ്റ് ഇപ്പോൾ സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണ്. നടൻ്റെ ആരോഗ്യനില വളരെ പരിതാപകരം ആണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അദ്ദേഹത്തിന് കാൻസർ രോഗമായിരുന്നു. ഏറെ നാളുകളായി ചികിത്സയിലാണ് അദ്ദേഹം. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ പിന്നീട് ആയിരുന്നു സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് മാറിയത്. മരുന്നുകളുമായി പ്രതികരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്ത. ആശുപത്രി അധികൃതർ ആരും തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വാർത്തകളും പുറത്തുവിട്ടിട്ടില്ല. അദ്ദേഹം കുറെ നാളുകളായി കാൻസർ ചികിത്സയിലായിരുന്നു. ഇന്നസെൻ്റ് തന്നെ പല വേദികളിലും തനിക്ക് കാൻസർ ആണെന്ന കാര്യം പൊതുജനങ്ങളോട് പറഞ്ഞിരുന്നു.

അദ്ദേഹം ഒരു പുസ്തകം എഴുതുകയും ചെയ്തു. കാൻസർ വാർഡിലെ ചിരി എന്നാണ് പുസ്തകത്തിൻ്റെ പേര്. അതിൽ അദ്ദേഹത്തിൻ്റെ അസുഖത്തെക്കുറിച്ചും അത് കഴിഞ്ഞപ്പോൾ ഉള്ള തൻ്റെ കാര്യങ്ങളും അവസ്ഥകളും ഒക്കെയാണ് വിവരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ക്യാൻസറിനെ ധീരതയോടെ നേരിട്ട അദ്ദേഹത്തെ വീണ്ടും കാൻസർ പിടികൂടി എന്ന വാർത്ത ആരാധകരെ വിഷമിപ്പിക്കുന്നതാണ്. മലയാളികൾക്കൊക്കെ ഇഷ്ടപ്പെട്ട ഹാസ്യനടൻമാരിൽ ഒരാളാണ് ഇന്നസെൻ്റ്.

വേറിട്ട അഭിനയമികവോടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പല മിമിക്രി നടന്മാരും അദ്ദേഹത്തെ അനുകരിക്കാറുണ്ട്. മലയാള സിനിമകളിൽ മാത്രമല്ല ഇംഗ്ലീഷ്, തമിഴ്, കന്നട സിനിമകളിൽ ഒക്കെ തന്നെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 12 ഓളം വർഷമായി മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ ആയ അമ്മയുടെ പ്രസിഡൻ്റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് തവണ തുടർച്ചയായി അദ്ദേഹമാണ് ഈ സ്ഥാനത്ത്.

1972 ൽ ജയഭാരതിയും പ്രേംനസീറും ഒന്നിച്ച് അഭിനയിച്ച നൃത്തശാല എന്ന സിനിമയിലൂടെ ആയിരുന്നു ഇന്നസെൻ്റിൻ്റെ സിനിമയിലേക്കുള്ള വരവ്. മലയാളത്തിലെ മുൻനിര സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, കമൽ തുടങ്ങിയ സംവിധായകരുടെ സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇന്നസെൻ്റ്. തൻ്റെ ഹാസ്യ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും 7 ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അദ്ദേഹം വിവാഹം ചെയ്തത് ആലീസിനെയാണ്. ഇവർക്ക് ഒരു മകൻ ആണ് ഉള്ളത്. സോണറ്റ് എന്നാണ് മകൻ്റെ പേര്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളോടൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്നസെൻ്റും കെപിഎസി ലളിതയും തമ്മിലുള്ള കോംബോ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്.നിരവധി സിനിമകളിൽ ഇവർ ജോഡികളായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply