പൃഥ്വിരാജിനു പിന്നാലെ ഇന്ദ്രജിത്ത് സുകുമാരനും സംവിധാന രംഗത്തേക്ക് ! ചിത്രത്തിൽ നായകനായെത്തുന്നത് ആരെന്നു കണ്ടോ

indhrajith sukumaran debut directorial

മലയാള സിനിമ താരദമ്പതികളായ സുകുമാരൻ്റെയും മല്ലിക സുകുമാരൻ്റെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. പടയണി എന്ന സിനിമയിലൂടെ മോഹൻലാലിൻ്റെ കുട്ടിക്കാലത്തെ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഇന്ദ്രജിത്ത് സിനിമ ലോകത്തേക്ക് കടന്നുവന്നത്. എന്നാൽ ഇന്ദ്രജിത്ത് അറിയപ്പെടുവാൻ തുടങ്ങിയത് ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ആയിരുന്നു. ഇന്ദ്രജിത്ത് മാത്രമല്ല അനിയനായ പൃഥ്വിരാജും സിനിമയിൽ സജീവമാണ്.

എന്നാൽ ഇന്ദ്രജിത്ത് ഇപ്പോൾ സംവിധാന രംഗത്തേക്ക് കടന്നുവരുന്ന തയ്യാറെടുപ്പിലാണെന്നവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചായാകുന്നത്. അനിയനായ പൃഥ്വിരാജും സംവിധായക രംഗത്ത് തൻ്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ ആയിരുന്നു അതിൽ മോഹൻലാൽ ആയിരുന്നു നായകൻ. അതുപോലെ തന്നെ ഇപ്പോൾ ഇന്ദ്രജിത്തും സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി മോഹൻലാൽ ആണെന്നാണ് റൂമറുകൾ.

ഇന്ദ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എല്ലാം തന്നെ ഇന്ദ്രജിത്താണ്. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാലിനോടൊപ്പം ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു. ഇപ്പോൾ ആരാധകരെല്ലാം ഇന്ദ്രജിത്ത് എന്ന അഭിനേതാവ് എന്നതിനേക്കാൾ ഉപരി അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയുള്ളകാത്തിരിപ്പിലാണ്. അർജുൻ സർജയും മോഹൻലാലിനെ നായകനാക്കി കൊണ്ട് സിനിമ ചെയ്യുന്നുണ്ട് എന്ന് പറയുകയുണ്ടായി.

അർജുൻ ഏറെ നാളായി കൊണ്ട് തന്നെ മോഹൻലാലും ഒത്ത് ഒരു സിനിമ ചെയ്യുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ സിനിമയിൽ മോഹൻലാൽ ആയിരിക്കും നായകൻ എന്നും പറഞ്ഞിരുന്നു. മീശ മാധവൻ എന്ന സിനിമയിലെ ഈപ്പൻ പാപ്പച്ചി എന്ന നെഗറ്റീവ് പോലീസ് റോളിലും ഇന്ദ്രജിത്ത് തിളങ്ങിയിരുന്നു. സഹപാഠികൾ, റൺവേ, ചോട്ടാ മുംബൈ, നായകൻ, അറബിക്കഥ, എൽസമ്മ എന്ന ആൺ കുട്ടി, നായകൻ, ഈയടുത്തകാലത്ത്, ആമേൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഏഴാമത്തെ വരവ്, തുടങ്ങിയ സിനിമയിൽ ഒക്കെ ഇന്ദ്രജിത്ത് തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് സിനിമകളിലും ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. കാവ്യയുടെ ഡയറി, മഴയ്ക്കു മുമ്പ്, സർവ്വം, വെയിറ്റിംഗ് റൂം തുടങ്ങിയവയാണ് സിനിമകൾ. ഏതുതരം വേഷങ്ങൾ കൊടുത്താലും നല്ല രീതിയിൽ ആ വേഷങ്ങൾ ചെയ്തുകൊണ്ട് ആരാധകരെ നേടിയെടുക്കാൻ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയരംഗത്ത് മാത്രമല്ല സംഗീത ലോകത്തും തൻ്റെ കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് ഇന്ദ്രജിത്ത്. നിരവധി സ്റ്റേജുകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിൻ്റെ സിനിമ സംവിധാനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply