നടി സംയുക്തയെ വിമർശിച്ച ഷൈൻ ടോം ചാക്കോക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

shine and samyuktha hareesh peradi

നടി സംയുക്തയെ വിമർശിച്ച ഷൈൻ ടോം ചക്കോയ്‌ക്കെതിരെ ഹരീഷ് പേരടി. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് നിയമപരമായോ അല്ലെങ്കിൽ ജോലിചെയ്യുന്ന സംഘടനകളുമായോ ആണ് ചർച്ച ചെയ്തു പരിഹാരം കാണേണ്ടത്. അല്ലാതെ സമൂഹത്തിന് മുന്നിൽ വെച്ചു അപമാനിക്കുകയല്ല വേണ്ടത്. പൊതു സമൂഹത്തിനുമുന്നിൽ ആൺ കോമാളിത്തരം കാണിച്ചുകൊണ്ട് ആളാവുകയല്ല വേണ്ടതെന്നും ഹരീഷ് പറഞ്ഞു.

തൊഴിൽ സംബന്ധമായ കാരറിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അതിൻ്റെതായ രീതിയിൽ പരിഹാരം കാണണം. സ്വന്തം ജാതി പേരിൽ നിന്നും മുറിച്ചു മാറ്റിക്കൊണ്ട് സമൂഹത്തിനു മാതൃകയായ നടിയെ ഇത്തരത്തിൽ അപമാനിച്ചത് ഏറ്റവും മോശമായ പ്രവൃത്തിയായിപ്പോയി എന്നും പറഞ്ഞു. ഷൈൻ ഷൈനിങ് ഇല്ലാത്ത വെറും ടോം ചാക്കോ മാത്രമായിപ്പോയെന്നും ഹരീഷ് പറഞ്ഞു. ബൂമറാങ് എന്ന ചിത്രത്തിൻ്റെ പ്രമോഷനു വേണ്ടിയുള്ള ചടങ്ങിനിടെ ആയിരുന്നു സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോ മോശമായി സംസാരിച്ചത്.

ഒരാളുടെ പേരിൽ അയാൾ നായരോ മേനോനോ ക്രിസ്ത്യാനിയോ മുസ്ലീമോ ആരായാലും അവരവരുടെ ജോലി പൂർത്തീകരിക്കണം എന്നാണ് ഷൈൻ പറഞ്ഞത്. നമുക്ക് ലഭിക്കുന്ന പേര് നമ്മൾ ഭൂമിയിൽ ജനിച്ചുവീണതിനുശേഷം മാത്രം ലഭിക്കുന്നതാണെന്നാണ് ഷൈൻ ടോം പറഞ്ഞത്. മനുഷ്യനെ തിരിച്ചറിയാൻ സാധിക്കണം ഒരു വ്യക്തിക്ക്. ചെറിയ സിനിമ ആയതുകൊണ്ടാണോ പ്രൊമോഷന് വേണ്ടി അവർ വരാതിരുന്നതെന്നാണ് ഷൈൻ പറഞ്ഞത്.

അവർക്ക് ചെയ്യുന്ന ജോലിയിൽ ആത്മാർഥത ഇല്ലായ്‌മയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അവർ ചെയ്‌ത ജോലിയിൽ അവർക്കുതന്നെ സംതൃപ്തി ഇല്ലാത്തതുകൊണ്ടാണ് അവർ പ്രമോഷന് വേണ്ടി വരാതിരുന്നത് എന്ന് ഷൈൻ പറഞ്ഞു. ഷൈനിന്റെ ഈ വാക്കുകളെ ആണ് ഹരീഷ് പേരടി വിമർശിച്ചത് . ഈ വിമർശനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സംയുക്ത ഈ സിനിമയിൽ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

സഹകരണം ഉള്ളവർക്ക് അവിടെ നിലനിൽപ്പുണ്ടാകൂ. ഏതു ജോലി ആയാലും അതിനോട് കൂറ് പുലർത്തണം. ചെയ്യുന്ന ജോലി എന്തായാലും എങ്ങിനെ ഉള്ളതായാലും അതിൽ നമ്മളുടെ നൂറുശതമാനവും നല്കിചെയ്യണമെന്നും പറഞ്ഞു ഷൈൻ. ചെയ്യുന്ന ജോലിയിൽ കുറച്ചു അല്ലെങ്കിൽ കൂടുതൽ ഇഷ്ടം എന്നൊന്നും ഇല്ല ഒരുപോലെ കാണണം. തമിഴ് ചിത്രമായ വാത്തിയുടെ പ്രമോഷൻ്റെ സമയത്താണ് സംയുക്ത തൻ്റെ പേരിൻ്റെ കൂടെയുള്ള മേനോൻ എടുത്തുമാറ്റിയെന്നു അറിയിച്ചത്. ഇത് കണ്ടിട്ടാണ് ഷൈൻ വിമർശനവുമായി എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply