ശത്രുവിന്റെ ശത്രു മിത്രം – പുതിയ ബെൽറ്റിൽ ബാല ! നിരവധി കമന്റുകളാണ് ബാല പങ്കുവെച്ച ചിത്രത്തിന് വരുന്നത്

bala and new friends

മലയാളികൾക്കെല്ലാം തന്നെ സുപരിചിതമായ നടനാണ് ബാല. 2 മച്ച് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ബാല സിനിമാരംഗത്തേക്ക് കാലെടുത്തു വെച്ചത്. നടൻ മാത്രമല്ല സംവിധായകൻ കൂടിയാണ് ബാല. നിരവധി വിവാദങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ബാല. സോഷ്യൽ മീഡിയയിൽ സജീവമാണ് ബാല. നടൻ പങ്കുവെക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ തന്നെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കാറുമുണ്ട്.

ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ബാല പങ്കുവെച്ച ചിത്രത്തിൽ കൂടെ നിൽക്കുന്നത് ബ്ലോഗർ സീക്രട്ട് ഏജൻ്റ് ആയ സായി കൃഷ്ണയും അതുപോലെ തന്നെ ആറാട്ട് അണ്ണനും ആണ്. മോഹൻലാലിൻ്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ നൽകിയതോടുകൂടിയാണ് സന്തോഷ് വർക്കി ആറാട്ട് അണ്ണൻ എന്നറിയപ്പെട്ടത്. ആ ഒരു റിവ്യൂയിലൂടെയാണ് സന്തോഷവർക്കി ശ്രദ്ധിക്കപ്പെട്ടത്.

ബാല പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയിലുള്ള കുറിപ്പ് തൻ്റെ വീട്ടിലേക്ക് സൗഹൃദ സന്ദർശനം നടത്തിയവർ എന്നതായിരുന്നു. സായി കൃഷ്ണ ഇപ്പോൾ ഫെയ്മസ് ആയത് ഉണ്ണിമുകുന്ദനും ആയുള്ള വാക്കു തർക്കത്തിൻ്റെ പേരിലായിരുന്നു. സായിയുമായുള്ള വാക്കു തർക്കത്തിന് മുൻപേ തന്നെ ബാലയും ഉണ്ണി മുകുന്ദനും ആയി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയിൽ തനിക്ക് പ്രതിഫലം ഒന്നും തന്നില്ല എന്നായിരുന്നു ബാലയുടെ ആരോപണം.

എന്നാൽ ബാല ആദ്യം പറഞ്ഞത് പ്രതിഫലം ഒന്നുമില്ലാതെ തന്നെ ഞാൻ അഭിനയിക്കാം എന്നായിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞിട്ടും ഉണ്ണി ബാലക്ക് ഒരു എമൗണ്ട് നൽകുകയും ചെയ്തിരുന്നു എന്നതിനുള്ള തെളിവുകൾ ഒക്കെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതായിരുന്നു ഇവർ തമ്മിലുള്ള പ്രശ്നത്തിന് കാരണം. ബാലയും ഉണ്ണിയും തമ്മിലുള്ള പ്രശ്നത്തിന് ശേഷം ഇപ്പോൾ ബാലപങ്കുവെച്ച ചിത്രം വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കുന്നത്.

ഈ ചിത്രത്തിന് താഴെ പലരും കമൻ്റ് ചെയ്തിരിക്കുന്നത് ബാല പുതിയ ബെല്‍റ്റിൽ എത്തിയെന്നാണ്. ഈ ചിത്രത്തിന് താഴെ ഉണ്ണി മുകുന്ദൻ്റെ ആരാധകരും കമൻ്റ് ചെയ്തിട്ടുണ്ട്. ശത്രുവിൻ്റെ ശത്രു മിത്രം, ആയിരം ശത്രുക്കളെക്കാൾ അപകടകാരികളാണ് സ്നേഹത്തിൽ വിഷം ചേർത്ത മിത്രങ്ങൾ എന്ന് തുടങ്ങിയ നിരവധി കമൻ്റുകളാണ് വരുന്നത്. ഉണ്ണി മുകുന്ദനും സായി കൃഷ്ണയും തമ്മിലുള്ള പ്രശ്നത്തിന് പ്രതികരിച്ചുകൊണ്ട് ബാലയും വീഡിയോയിൽ എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply