മേജർ ശസ്ത്രക്രിയ ഉടൻ ഉണ്ടാകും 3 ദിവസത്തിൽ – മരണസാധ്യത ഉണ്ടെന്നു ബാല – ഞാൻ മരിച്ചാൽ നീ വേറെ ഡോക്ടറെ വിവാഹം ചെയ്യണം എന്നും താരം – സങ്കടകടലായ് വീഡിയോ

നടൻ ബാലയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. നടൻ ബാല കരൾ രോഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. സോഷ്യൽ മീഡിയയിൽ ബാലയും ഭാര്യ എലിസബത്തും കേക്ക് മുറിക്കുന്ന ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ബാലയുടെയും എലിസബത്തിൻ്റെയും രണ്ടാം വിവാഹ വാർഷികം ഇവർ ആഘോഷിക്കുകയാണ്.

കരൾ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ആയതിനുശേഷം ആദ്യമായാണ് ബാല സോഷ്യൽ മീഡിയയിലൂടെ തൻ്റെ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. രണ്ടാം വിവാഹ വാർഷിക ആഘോഷത്തിനിടെ ബാല പറയുന്നത് തനിക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ശസ്ത്രക്രിയ ചെയ്യണമെന്നും ശസ്ത്രക്രിയ ജീവിതത്തിനും മരണത്തിനും ഇടയിൽ ഉള്ള ഒരു പോരാട്ടമാണെന്നുമാണ്. ബാല ഈ വീഡിയോയിൽ പറയുന്നത് ഒരു ആറുമാസത്തോളമായി ഞാൻ വീഡിയോയിൽ വന്നിട്ടെന്നും ഭാര്യയുടെ നിർബന്ധപ്രകാരമാണ് ഇപ്പോൾ വന്നതെന്നും.

നിങ്ങൾക്കൊക്കെ അറിയാം ഞാൻ ആശുപത്രിയിൽ ആണെന്നും അതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രാർത്ഥന കാരണമാണ് എനിക്ക് ഈ വീഡിയോയിൽ വരാൻ സാധിച്ചത് എന്നും. ശസ്ത്രക്രിയയ്ക്ക് ശേഷം ചിലപ്പോൾ മരിക്കുകയോ അല്ലെങ്കിൽ ജീവിതത്തിലേക്ക് വരികയോ ചെയ്യാം അതുകൊണ്ട് നിങ്ങളുടെ എല്ലാം പ്രാർത്ഥന എനിക്ക് വേണമെന്നും പറഞ്ഞു. എലിസബത്തിന് രണ്ടാം വിവാഹ വാർഷികം ആഘോഷിക്കണം എന്നത് വളരെയേറെ ആഗ്രഹമുള്ളതിനാലാണ് ഇങ്ങനെയൊരു കേക്ക് കട്ടിംഗ് വീഡിയോ ചെയ്തത്.

അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് അമ്മയ്ക്ക് വരാൻ കഴിഞ്ഞില്ലെന്നും പകരം ചിറ്റമ്മയാണ് വന്നതെന്നും ബാല പറഞ്ഞു. കൂടാതെ ബാല പറയുന്നത് ഒരാളുടെ ജനനം ആയാലും മരണമായാലും അത് തീരുമാനിക്കുന്നത് ദൈവമാണ് അതുകൊണ്ടുതന്നെ ദൈവത്തിൻ്റെ ആഗ്രഹപ്രകാരം എല്ലാം നടക്കട്ടെ എന്നും. കൂടാതെ എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എന്നും ബാല പറഞ്ഞു. ബാല പറയുന്നത് ആദ്യ വിവാഹ വാർഷികം ഞങ്ങൾ നൃത്തം ചെയ്താണ് ആഘോഷിച്ചതെന്നും എന്നാൽ രണ്ടാം വിവാഹ വാർഷികത്തിൽ നൃത്തം ചെയ്യാൻ അസുഖം മൂലം കഴിയുന്നില്ലെന്നും പറഞ്ഞു.

എന്നാൽ മൂന്നാം വിവാഹ വാർഷികം ഞങ്ങൾ നൃത്തം ചെയ്ത് ആഘോഷിക്കുമെന്നും പറഞ്ഞു. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ടു കൊണ്ട് കേക്ക് മുറിച്ച് ബാല എല്ലാവർക്കും കേക്ക് നൽകുന്നതും വീഡിയോയിൽ കാണാം. ബാലക്ക് എന്തെങ്കിലും സംഭവിച്ചാൽ എലിസബത്ത് വിവാഹം ചെയ്യുന്നത് ഇനിയൊരു നടനെ ആകരുത് എന്നും ഒരു ഡോക്ടറെ വിവാഹം ചെയ്തു സുഖമായി ജീവിക്കണമെന്നും ബാല എലിസബത്തിന് കേക്ക് നൽകുമ്പോൾ പറയുന്നുണ്ട്. ബാലയ്ക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നിരവധി ആരാധകർ ആശംസകളർപ്പിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply