വാണി വിശ്വനാഥിനെ കിട്ടിയപ്പോൾ ഇവരെ ഉപേക്ഷിച്ചു പോയ ആളല്ലേ ഇദ്ദേഹം – അവർ എത്ര കഷ്ട്ടപെട്ടായിരിക്കും ആ മക്കളെ ഈ നിലയിൽ എത്തിച്ചത് എന്ന് പ്രേക്ഷകർ

ഒട്ടേറെ വേഷ പകർച്ചകൾ കൊണ്ട് മലയാള മനസ്സുകളിൽ തന്റേതായ ഇടം നേടിയ നടനാണ് ബാബുരാജ്. വില്ലൻ ആയിട്ടായിരുന്നു ബാബുരാജ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവിതരിപ്പിച്ച് മലയാളികളുടെ സ്ഥിരം വില്ലനായി മാറുകയായിരുന്നു താരം. ശേഷം വളരെ പെട്ടെന്നായിരുന്നു ഹാസ്യ താരമായുള്ള താരത്തിന്റെ വേഷ പകർച്ച. വളരെയധികം രസിപ്പിക്കുന്ന രീതിയിൽ തന്നെ ഹാസ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട നിരവധി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഹാസ്യതാരം എന്ന ലേബലും താരം സ്വന്തമാക്കി.

നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. അങ്ങനെയിരിക്കെ ഈ അടുത്തകാലത്താണ് ബാബുരാജിന്റെ മകന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അങ്ങനെയാണ് ബാബുരാജിന് ആദ്യം ഒരു ഭാര്യ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ട് ആൺമക്കൾ ഉണ്ടായിരുന്നുവെന്നും പലരും മനസ്സിലാക്കുന്നത്. ബാബുരാജിന്റെ ഭാര്യ വാണി വിശ്വനാഥ് ആണെന്നും ഇവർക്ക് രണ്ട് മക്കൾ ഉണ്ടെന്നും ആയിരുന്നു പൊതുവേ ജനങ്ങൾ മനസ്സിലാക്കിയിരുന്നത്.

എന്നാൽ വാണി വിശ്വനാഥിനെ വിവാഹം കഴിക്കുന്നതിനു മുൻപ് ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്ന് പലർക്കും അറിയില്ലായിരുന്നു. ആദ്യ ഭാര്യയിലെ നടന്റെ മൂത്ത മകന്റെ വിവാഹ ചടങ്ങുകൾ ആയിരുന്നു ഇപ്പോൾ നടന്നത്. മകന്റെ വിവാഹ ചടങ്ങുകളിൽ ബാബുരാജ് സജീവമായി തന്നെ മുന്നിൽ നിന്നിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് താരത്തിന് ആദ്യ ഭാര്യയും രണ്ട് ആൺമക്കളും ഉണ്ടെന്നുള്ള വിവരം മിക്ക മലയാളികളും മനസ്സിലാക്കിയത്. എന്നാൽ ഇതിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തെങ്കിലും തന്റെ മകന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിൽ അച്ഛൻ എന്ന നിലയിൽ എല്ലാം മറന്ന് സജീവമായിത്തന്നെ കൂടെ നിന്നതിനെ അഭിനന്ദിച്ചു കൊണ്ടാണ് ഇപ്പോൾ ആരാധകർ മുന്നോട്ടുവന്നിരിക്കുന്നത്. എന്നാൽ ബാബുരാജിന്റെ ഇപ്പോഴത്തെ ഭാര്യയായ വാണി വിശ്വനാഥ് വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ബാബുരാജിന്റെ ആദ്യ ഭാര്യയെയും പ്രശംസിക്കാൻ പ്രേക്ഷകർ മറന്നില്ല. വളരെ കഷ്ടപ്പെട്ടായിരിക്കും ആ സ്ത്രീ കുട്ടികളെ വളർത്തിയിരുന്നത് എന്നും എത്ര കരുതലോടെയാണ് അവർ ഓരോരുത്തരോടും പെരുമാറുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply