പ്രമുഖ നടൻ ബാബുരാജ് അറസ്റ്റിൽ – താരം ചെയ്ത കുറ്റം കണ്ടോ – ഞെട്ടലോടെ ആരാധകർ !

baburaj arrest

വഞ്ചന കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ് നടന്നത്. അടിമാലി പോലീസ് സ്റ്റേഷനിൽ നടൻ ഹാജരായപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റവന്യൂ നടപടി നേരിട്ടുകൊണ്ടിരിക്കുന്ന കല്ലാറിലെ നടന്റെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തു എന്ന പരാതിയിലായിരുന്നു ബാബുരാജിനെതിരെ നടപടിയെടുത്തത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് വേണ്ടി സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു ഹൈക്കോടതി.

ആന വിരട്ടി കമ്പി ലൈനിൽ ആണ് ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഈ റിസോർട്ട് ഒരു കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയത് സംബന്ധിച്ചാണ് കേസ് എടുത്തത്. ഒട്ടേറെ വേഷ പകർച്ചകൾ കൊണ്ട് മലയാള മനസ്സുകളിൽ തന്റേതായ ഇടം നേടിയ നടനാണ് ബാബുരാജ്. വില്ലൻ ആയിട്ടായിരുന്നു ബാബുരാജ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവിതരിപ്പിച്ച് മലയാളികളുടെ സ്ഥിരം വില്ലനായി മാറുകയായിരുന്നു താരം. ശേഷം വളരെ പെട്ടെന്നായിരുന്നു ഹാസ്യ താരമായുള്ള താരത്തിന്റെ വേഷ പകർച്ച.

വളരെയധികം രസിപ്പിക്കുന്ന രീതിയിൽ തന്നെ ഹാസ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട നിരവധി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഹാസ്യതാരം എന്ന ലേബലും താരം സ്വന്തമാക്കി. നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. അങ്ങനെയിരിക്കെ ഈ അടുത്തകാലത്താണ് ബാബുരാജിന്റെ മകന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അങ്ങനെയാണ് ബാബുരാജിന് ആദ്യം ഒരു ഭാര്യ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ട് ആൺമക്കൾ ഉണ്ടായിരുന്നുവെന്നും പലരും മനസ്സിലാക്കുന്നത്.

ബാബുരാജിന്റെ ഭാര്യ വാണി വിശ്വനാഥ് ആണെന്നും ഇവർക്ക് രണ്ട് മക്കൾ ഉണ്ടെന്നും ആയിരുന്നു പൊതുവേ ജനങ്ങൾ മനസ്സിലാക്കിയിരുന്നത്. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തെങ്കിലും തന്റെ മകന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിൽ അച്ഛൻ എന്ന നിലയിൽ എല്ലാം മറന്ന് സജീവമായിത്തന്നെ കൂടെ നിന്നതിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ബാബുരാജിന്റെ ഇപ്പോഴത്തെ ഭാര്യയായ വാണി വിശ്വനാഥ് വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.

അതോടൊപ്പം തന്നെ ബാബുരാജിന്റെ ആദ്യ ഭാര്യയെയും പ്രശംസിക്കാൻ പ്രേക്ഷകർ മറന്നില്ല. വളരെ കഷ്ടപ്പെട്ടായിരിക്കും ആ സ്ത്രീ കുട്ടികളെ വളർത്തിയിരുന്നത് എന്നും എത്ര കരുതലോടെയാണ് അവർ ഓരോരുത്തരോടും പെരുമാറുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഏറെ പ്രശംസകൾ നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇപ്പോൾ നടനെതിരെ ഇത്തരത്തിൽ ഒരു കേസ് വന്നിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply