ബന്ധം ടോക്സിക് ആണേൽ പിരിയുന്നതാണ് നല്ലത് ! പറയാതെ വയ്യ -തുറന്ന് പറഞ്ഞു എലിസബത്ത്

മലയാളികൾക്കെല്ലാം തന്നെ സുപരിചിതനായ നടനാണ് ബാല. നടൻ മാത്രമല്ല സംവിധായകൻ കൂടിയാണ് ബാല. സോഷ്യൽ മീഡിയയിൽ സജീവമാണ് ബാല. ബാല വിവാഹം ചെയ്തിരിക്കുന്നത് ഡോക്ടർ എലിസബത്തിനെയാണ്. ബാലയെ വിവാഹം ചെയ്തതിനുശേഷം ആണ് എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമായത്. എലിസബത്ത് തൻ്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമൊക്കെ തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

എലിസബത്ത് പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഭർത്താവായ ബാല കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായ ശേഷം ബാലയുടെ വിശേഷങ്ങൾ എലിസബത്ത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ബാലയുടെ കൂടെ ഡിന്നറിനു പോയ വീഡിയോ എലിസബത്ത് പങ്കുവെച്ചിരുന്നു. എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

എലിസബത്ത് പ്രണയ ബന്ധത്തെ കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താൻ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് ഒരുപാട് നെഗറ്റീവ് കമൻ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു കൊണ്ടായിരുന്നു എലിസബത്ത് വീഡിയോ തുടങ്ങിയത്. എലിസബത്ത് പറയുന്നത് പ്രണയം എന്നത് മനോഹരമായ ഒരു ഫീലിംഗ് ആണെന്നാണ്.

പല സിനിമകളിലും പ്രണയത്തെ മനോഹരമായി കാണിക്കാറുണ്ടെന്നും അനാർക്കലി പോലുള്ള സിനിമകളിലെ ഡയലോഗുകൾ കേട്ടുകഴിഞ്ഞാൽ പ്രണയം അത്രയ്ക്കും ദിവ്യവും മനോഹരവുമാണെന്ന് കേൾക്കുന്നവർക്ക് തോന്നും എന്നൊക്കെ പറഞ്ഞു. അനാർക്കലി എന്ന സിനിമയുടെ ആരാധികയാണെന്നും അതിലെ ഓരോ ഡയലോഗും തനിക്ക് മനപ്പാഠമാണെന്നും പറഞ്ഞു. എന്നാൽ എലിസബത്ത് പറയുന്നത് സിനിമയിലെ പ്രണയവും യഥാർത്ഥ ജീവിതത്തിലെ പ്രണയവും വ്യത്യാസമുണ്ടെന്നാണ്.

പ്രണയിക്കുമ്പോൾ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കേണ്ട എന്നാണ്. അത് നോക്കുകയാണെങ്കിൽ അറേഞ്ച്ഡ് മാര്യേജ് ആക്കിയാൽ മതിയല്ലോ എന്നും പറഞ്ഞു. എലിസബത്ത് പറയുന്നത് പ്രണയിക്കുമ്പോൾ പ്രണയിക്കുന്നവർ മാത്രമല്ല കൂടെ മറ്റു പലരും ഉണ്ടാകുമെന്നാണ്. പലരും വില്ലനും വില്ലത്തികളും ഒക്കെയായി കടന്നു വരും എന്നും. രണ്ടുപേർക്കും തമ്മിൽ സ്വരച്ചേർച്ച ഉണ്ടാവുകയും ചെയ്യാമെന്നാണ്. രണ്ടുപേരുടെയും സ്വഭാവം അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാണെന്ന് ചിലപ്പോൾ മനസ്സിലാക്കുന്നത് പ്രണയിച്ചു കുറച്ചുകാലം കഴിയുമ്പോഴായിരിക്കും എന്നും പറഞ്ഞു.

അതുകൊണ്ടുതന്നെ പ്രണയിച്ച് കുറച്ചു കഴിയുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കി അതിൽ നിന്നും ഒഴിവായാൽ പലരും പറയുന്നത് തേപ്പുകാരി തേപ്പുകാരൻ എന്നൊക്കെയാണ്. ഇങ്ങനെയൊക്കെ പറയുമോ എന്ന് ചിന്തിച്ച് ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ ഒരുമിച്ച് ജീവിക്കും എന്നാൽ അതിൻ്റെ ആവശ്യമൊന്നുമില്ല എന്നാണ് എലിസബത്ത് പറയുന്നത്. പരസ്പരം മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് തോന്നിക്കഴിഞ്ഞാൽ പിരിയുന്നതാണ് നല്ലതെന്നും പറഞ്ഞു. ചിലപ്പോൾ ആ പിരിഞ്ഞു പോകൽ ഡിപ്രഷനിലേക്ക് കൊണ്ടുപോവാനും സാധ്യതയുണ്ട്. അതിനെയൊക്കെ അതിജീവിക്കുകയാണ് വേണ്ടതെന്നും എലിസബത്ത് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply