13 പ്രാവിശ്യം ബലാത്സംഗം ചെയ്തപ്പോൾ ആണോ അവർക്ക് തിരിച്ചറിവ് ഉണ്ടായത് ? നടി ആയാലും കന്യസ്ത്രീ ആയാലും തിരിച്ചറിവാണ് ആദ്യം വേണ്ടതെന്ന് അലൻസിയർ

കഴിഞ്ഞ ക്രിസ്തുമസിന് താൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉണ്ണി യേശുവാണ് എന്നൊരു പോസ്റ്റ് പങ്കുവെച്ചിരുന്നുവെന്നും അതിന്റെ പേരിൽ തന്നെ പലരും തെറി വിളിക്കുകയാണ് ഉണ്ടായത് എന്നും അലൻസിയർ പറയുന്നു. താൻ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് ആളുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാഖ്യാനിക്കുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു. തന്നെ തെറി വിളിച്ചവർ ബൈബിൾ എടുത്ത് വായിക്കണമെന്നും താൻ തെറ്റൊന്നും ചെയ്യാതെയാണ് തനിക്കെതിരെ തെറിവിളി ഉണ്ടായത് എന്നും അലൻസിയർ പറയുന്നു.

എഡിറ്റോറിയലിന് നൽകിയ ഒരു അഭിമുഖത്തിലൂടെ ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ചില അനുഭവങ്ങൾ അലൻസിയർ തുറന്നു പറഞ്ഞത്. കഴിഞ്ഞ ക്രിസ്തുമസിന് താൻ ഉണ്ണി യേശുവാണ് എന്ന് പോസ്റ്റ് ചെയ്തതിന് താഴെ വന്ന കമന്റുകൾ ഒക്കെയും ക്രിസ്ത്യാനികളായ, യേശുവിൻ വിശ്വസിക്കുന്ന, സഭയിൽ വിശ്വസിക്കുന്ന ആളുകളാണ് ചെയ്തിരുന്നത് എന്നാണ് അലൻസിയർ പറയുന്നത്. സത്യക്രിസ്ത്യാനികൾ ആണ് എന്ന് അവകാശപ്പെടുന്നവരൊക്കെ തന്റെ പോസ്റ്റിനു താഴെ തന്നെ തെറിയാണ് വിളിച്ചത് എന്നും താൻ ചെയ്ത തെറ്റ് എന്താണ് എന്നും അലൻസിയർ ചോദിക്കുന്നു.

ക്രിസ്തു സ്വയം പറഞ്ഞിട്ടുണ്ട് നിങ്ങളിലൂടെ ഞാൻ ജീവിക്കുമെന്നും നിങ്ങളിൽ ഞാൻ ഉണ്ട് എന്നും. എന്റെ തല പോയാലും നിങ്ങളുടെ ഉടലിലൂടെ ഞാൻ ഉണ്ട് എന്നാണ് ക്രിസ്തു പറഞ്ഞിരുന്നത് എന്നും അലൻസിയർ പറയുന്നുണ്ട്. താനും അതെ പറഞ്ഞിട്ടുള്ളൂ എന്നും അല്ലാതെ താൻ യേശു ക്രിസ്തുവാണ് എന്നല്ല പറഞ്ഞത് എന്നും അലൻസിയർ വ്യക്തമാക്കി. തന്നിലൂടെ യേശു ജീവിക്കുന്നു എന്നു മാത്രമേ താൻ അർത്ഥമാക്കിയിട്ടുള്ളൂ എന്നും എന്നാൽ തന്റെ പോസ്റ്റിനു താഴെ വന്ന് തെറിവിളിച്ച വിശ്വാസികൾ ബൈബിൾ ഒന്ന് എടുത്ത് വായിച്ചു നോക്കണമെന്നും അലൻസിയർ കൂട്ടിച്ചേർന്നു.

ഒരു തെറ്റും ചെയ്യാതെയാണ് തന്നെ ആളുകൾ തെറിവിളിച്ചത് എന്നും ഇവരൊക്കെ സത്യ ക്രിസ്ത്യാനികൾ തന്നെയാണോ എന്നും അലൻസിയർ ചോദിക്കുന്നു. ഒരു മതത്തിലും പറയാത്ത പല കാര്യങ്ങളും ആണ് നമ്മുടെ നാട്ടിലെ ആളുകൾ ചെയ്തു കൂട്ടുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു. അലൻസിയർ ലേ ലോപ്പസ് എന്നാണ് നടന്റെ മുഴുവൻ പേര്. 1998-ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലൂടെയാണ് നടന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അന്നയും റസൂലും (2013), ഞാൻ സ്റ്റീവ് ലോപ്പസ് (2013), മഹേഷിന്റെ പ്രതികാരം (2016) തുടങ്ങിയ ചിത്രങ്ങളിലൂടെ നടൻ കൂടുതൽ ശ്രദ്ധ നേടിയെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും (2017) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന അവാർഡ് താരം നേടി.13 പ്രാവിശ്യം ബലാത്സംഗം ചെയ്തപ്പോൾ ആണോ അവർക്ക് തിരിച്ചറിവ് ഉണ്ടായത് ? നടി ആയാലും കന്യസ്ത്രീ ആയാലും തിരിച്ചറിവാണ് ആദ്യം വേണ്ടതെന്ന് അലൻസിയർ കൂട്ടിച്ചേർത്തു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply