ഉമ്മൻ ചാണ്ടിയുടെ വിടവ് നികത്താൻ പുതുപ്പള്ളിയിലേക്ക് പിൻഗാമിയായി മകൾ അച്ചു ഉമ്മനോ ? ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ഇലക്ഷനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ വെച്ചാണ് മരണപ്പെട്ടത്. മരണപ്പെട്ട ഉമ്മൻചാണ്ടിയെ കുറിച്ച് മകളായ അച്ചു ഉമ്മൻചാണ്ടി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അച്ചുവിന് സ്വന്തം പിതാവിനെ കുറിച്ച് പറയുവാൻ വാക്കുകൾ ഏറെയായിരുന്നു. സ്വന്തം അച്ഛൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിയാണ് എന്നാണ് മകൾ പറഞ്ഞത്.

എല്ലാവരെയും ഒരുപോലെയാണ് തൻ്റെ പിതാവ് കണ്ടതെന്നാണ് അച്ചു പറയുന്നത്. ഏത് സാഹചര്യത്തിൽ വന്ന ആളുകളായാലും അവരെയൊക്കെ ഒരേ രീതിയിൽ കാണുകയും മറ്റുള്ളവരെ വായിക്കുവാനും വളരെ കാരുണ്യത്തോടുകൂടി പെരുമാറുകയും ചെയ്തിരുന്ന വ്യക്തിയാണ് തൻ്റെ അച്ഛനെന്നും പറഞ്ഞു. തൻ്റെ പിതാവ് ജനങ്ങളോട് കാണിച്ച സ്നേഹത്തിൻ്റെ പതിനായിരം ഇരട്ടിയാണ് അദ്ദേഹത്തിൻ്റെ മരണസമയത്ത് ജനങ്ങൾ തിരിച്ചു നൽകിയത്.

കൂടാതെ ജനങ്ങളുടെ മനസ്സിൽ ഉമ്മൻചാണ്ടിയുടെ സ്ഥാനം എന്താണെന്ന് തനിക്ക് അറിയാൻ സാധിച്ചു എന്നും അദ്ദേഹത്തിന് എതിരെ എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ വന്നിരുന്നെങ്കിലും ജനങ്ങൾ എങ്ങനെയാണ് അത് കണ്ടതെന്ന് പിതാവിൻ്റെ മരണത്തോടുകൂടി തനിക്ക് മനസ്സിലായി എന്നും പറഞ്ഞു. മലയാളികൾ അദ്ദേഹത്തിനു കൊടുത്ത ഏറ്റവും വലിയ ബഹുമതി ആണ് ഇതെന്നും പറഞ്ഞു. കൂടാതെ ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി ജനകീയതയാണെന്നും അച്ചു പറഞ്ഞു.

ആ ഒരു കാര്യം ഇത്രമാത്രം ആഴത്തിൽ ആണെന്ന് ഇന്നലെയാണ് മനസ്സിലായത് എന്നും പറഞ്ഞു. അച്ചു പറയുന്നത് ഈ ലോകത്ത് തൻ്റെ അപ്പയായ ഉമ്മൻചാണ്ടിയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി താനായിരുന്നു എന്നാണ് ഇന്നലെവരെ കരുതിയത് എന്നായിരുന്നു എന്നാൽ അദ്ദേഹത്തിൻ്റെ വിടവാങ്ങലോടെ അങ്ങനെയല്ല എന്ന് എനിക്ക് തെളിയിച്ചു തരികയും ചെയ്തു. പിതാവിൻ്റെ മരണം പെട്ടെന്നായിരുന്നു എന്നുള്ളത് തനിക്ക് തോന്നിയിട്ടില്ലെന്നും അർബുദം എന്ന അസുഖം ഉള്ളതു കൊണ്ട് തന്നെ അതിനുള്ള ചികിത്സ നടത്തിയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ എന്നും പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ വിടവ് നികത്താൻ നിങ്ങളിൽ ആർക്കെങ്കിലും പറ്റുമോ എന്ന് അച്ചുവിനോട് ചോദിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ വിടവ് ഇനി ആർക്കും നികത്താൻ പറ്റില്ല എന്നായിരുന്നു മറുപടി. ഉമ്മൻചാണ്ടി വരാൻ പോകുന്ന രാഷ്ട്രീയ പ്രവർത്തകർക്കും ഇനി വരുന്ന തലമുറയ്ക്കും ഒരു മാതൃകയായിരുന്നു എന്നും പറഞ്ഞു. അതിശയകരമായ ഒരു വ്യക്തിത്വം തന്നെയാണ് തൻ്റെ പിതാവ് എന്നും പറഞ്ഞു.

അപ്പ മരിക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടാകാൻ പറ്റിയത് തൻ്റെ ഭാഗ്യമാണെന്നും ആ സമയത്ത് തൻ്റെ അപ്പയുടെ കൂടെ ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ബഹുമതിയാണെന്നും അച്ചു പറഞ്ഞു. ഉമ്മൻചാണ്ടി തൻ്റെ മരണശേഷം ഔദ്യോഗിക ബഹുമതി ഒന്നും തന്നെ വേണ്ട എന്ന് തൻ്റെ അമ്മയോടും സഹോദരിയോടും പറഞ്ഞിട്ടുണ്ടെന്നും അച്ചു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply