അന്ന് അമ്മ കൃത്യസമയത്ത് വന്നതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് – അച്ഛനൊപ്പം ഇല്ലാത്തതാണ് ഇഷ്ടം.

മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു നടനായിരുന്നു ശ്രീജിത്ത് രവി. എന്നാൽ അടുത്തകാലത്ത് ശ്രീജിത്തിനെ കുറിച്ച് എത്തിയ വാർത്ത ആരെയും അമ്പരപ്പിക്കുന്നത് തന്നെയായിരുന്നു. ഇപ്പോൾ ശ്രീജിത്ത് രവിയുടെ മകൻ കുറച്ചു നാളുകൾക്ക് മുൻപ് പറഞ്ഞ കുറച്ച് വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകൻ അടുത്ത കാലത്തായിരുന്നു പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. സിനിമയിൽ മകൻ സ്ഥാനമുറപ്പിച്ച് നിൽക്കുമ്പോഴാണ് ശ്രീജിത്ത് രവിയുടെ പേരിൽ കേസ് എത്തുന്നത്. ഇപ്പോൾ മകൻ ആദ്യചിത്രമായ പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

കുടുംബത്തോടൊപ്പം ഒരു ഷോർട്ട് ഫിലിമിലൂടെയാണ് ശ്രീജിത്ത് രവിയുടെ മകൻ റിതുലിന്റെ കഴിവ് അജു വർഗീസിന് മനസ്സിലാവുന്നത്. പിന്നീട് ലവ് ആക്ഷൻ ഡ്രാമയിലെ ഡയലോഗ് പറഞ്ഞു കയ്യടി വാങ്ങുകയും ചെയ്തു. ഈ ഡയലോഗിന് മുൻപിൽ ഫ്ലാറ്റായി എന്നാണ് പറയുന്നത്. കൊച്ചുമകൻ എങ്ങനെ അഭിനയിച്ചാലും അത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ് എന്ന് ടി ജി രവി പറഞ്ഞിട്ടുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ അവസരം ലഭിക്കുമ്പോൾ ടെൻഷനൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് കുഞ്ഞു റിതുൽ പറയുന്നത്. എല്ലാവരും തന്നെ പ്രശംസിക്കുകയായിരുന്നു ചെയ്ത. സിനിമയുടെ പ്രിവ്യൂവിന് പോയപ്പോൾ അച്ഛച്ചൻ പറഞ്ഞത് കൊച്ചുമകൻ എങ്ങനെ അഭിനയിച്ചാലും എനിക്ക് സന്തോഷമാണ് എന്നത് തന്നെയായിരുന്നു.

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ കഴിഞ്ഞവർഷം സ്കൂളിൽ പോയിരുന്നില്ല. ഈ വർഷമാണ് ആദ്യമായി സ്കൂളിലേക്ക് പോയത്. അപ്പോൾ അവിടെ തന്നെ നല്ല ഒരു അബദ്ധം തന്നെയാണ് സംഭവിച്ചത്. അച്ഛൻ വൈകിട്ട് തന്നെ കൊണ്ടുവരാൻ വരും എന്നാണ് പറഞ്ഞത്. ഞാൻ അത് മറന്നു പോവുകയും ചെയ്തു. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും കയറുന്നതുപോലെ താനും ബസ്സിലേക്ക് കയറി. എന്നാൽ ബസ് ഞങ്ങളുടെ വീട്ടിലേക്ക് പോകുന്ന ബസ്സ് ആയിരുന്നില്ല. ആ സമയത്താണ് അമ്മ സ്കൂളിലേക്ക് വരുന്നത്. കൃത്യസമയത്തുതന്നെ അമ്മ അവിടേക്ക് വന്നതിനാൽ വേറെ എവിടെയും പോവാതെ താൻ രക്ഷപ്പെടുകയായിരുന്നു ചെയ്തത്. പ്രത്യേകിച്ച് ആശങ്കകൾ ഒന്നുമില്ലാതെയാണ് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. പല സീനുകളും കയ്യിൽ നിന്നും വിട്ടുപോകും. നാച്ചുറലായി അഭിനയിക്കുകയായിരുന്നു.

പലയിടത്തും ഗ്ലീസറിൻ ഇല്ലാതെ ഒക്കെ അഭിനയിച്ചിട്ടുണ്ട്. ആരേലും കരയുന്നത് കണ്ടാൽ എനിക്ക് സങ്കടം വരും. സെറ്റിൽ അച്ഛൻ കൂടെ ഇല്ലാതിരിക്കുന്നതാണ് ഇഷ്ടം. അച്ഛൻ കൂടെ ഇല്ലെങ്കിൽ എനിക്ക് കൂടുതൽ കയ്യിൽ നിന്നും ഇട്ട് അഭിനയിക്കാം എന്നും കുഞ്ഞു റിതുൽ പറയുന്നുണ്ട്. സിനിമയോടുള്ള വല്ലാത്ത ഒരു ആവേശം തന്നെയാണ് റിതുലിനു ഉള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply