ഞങ്ങളുടേതായ നിമിഷങ്ങൾ ഞങ്ങൾ ശരിക്കും ആസ്വദിക്കാറുണ്ട് – അഭയയുടെ കൂടെ ആരെന്നു കണ്ടോ

സോഷ്യൽ മീഡിയ അടുത്തകാലത്തായി ആഘോഷമാക്കുന്ന ഒരു വ്യക്തിയാണ് അഭയ ഹിരണ്മയി. കുറച്ചുകാലങ്ങളായി അഭയുടെ വാർത്തകളാണ് സോഷ്യൽമീഡിയയിൽ നിലനിൽക്കുന്നത്. ഇതിന് കാരണം സംഗീതസംവിധായകനായ ഗോപി സുന്ദറുമായി അഭയ ഹിരണ്മയി പിരിഞ്ഞു എന്നത് തന്നെയാണ്. ഇരുവരും വേർപിരിഞ്ഞ കാരണം പലവട്ടം സോഷ്യൽ മീഡിയ തിരക്കിയെങ്കിലും അത് പറയാൻ താൽപര്യമില്ലായിരുന്നു അഭയയുടെ തീരുമാനം. അതുകൊണ്ടു തന്നെ എന്ത് കാര്യത്തിനാണ് ഇരുവരും തമ്മിൽ പിരിഞ്ഞത് എന്ന് സോഷ്യൽ മീഡിയയ്ക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

ഗോപി സുന്ദറിനെ കുറിച്ച് ചോദിച്ച സമയത്ത് അഭയ ഹിരണ്മയി പറഞ്ഞത് തനിക്ക് ആ കാര്യത്തിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല എന്നായിരുന്നു പറഞ്ഞത്. അഭയ ഹിരണ്മയിയുടെ പുതിയ പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. സഹോദരിയോട് വല്ലാത്ത വാത്സല്യമാണ് അഭയയ്ക്ക് ഉള്ളത്. സഹോദരിയെ ചേർത്തുപിടിച്ച് കണ്ണാന്തുമ്പി പോരാമോ എന്ന ഗാനം പാടിയ അഭയ ഹിരണ്മയിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ടായിരുന്നു. ഇപ്പോൾ സഹോദരി വരദ ജ്യോതിർമയിക്കൊപ്പം ഉള്ള പുതിയ ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം മനോഹരമായ ഒരു അടിക്കുറിപ്പ് കൂടി താരം പങ്കുവെച്ചിട്ടുണ്ട്.

എന്റെ കൂടെപ്പിറപ്പാണ് ഞങ്ങളുടേതായ നിമിഷങ്ങൾ ഞങ്ങൾ ശരിക്കും ആസ്വദിക്കാറുണ്ട്. പെൺകുട്ടികളുടെതായ സംസാരവും വഴക്കുകളും ഒക്കെ ഞങ്ങൾ ആസ്വദിക്കുന്നു. തിരുവനന്തപുരം സിസ്റ്റേഴ്സ് സ്വയമായി അവരെ തന്നെ മാറ്റിയിരിക്കുകയാണെന്നും ആണ് കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ്‌ ശ്രദ്ധനേടി. അതോടൊപ്പം ലവ് യു വരദ എന്നും സഹോദരിയെ മെൻഷൻ ചെയ്തുകൊണ്ട് താരം പറഞ്ഞിട്ടുണ്ട്.

ചിരിച്ച മുഖത്തോടെ ആണ് അഭയ എപ്പോഴും ഓരോ ചിത്രങ്ങൾക്കും പോസ് ചെയ്യാറുള്ളത്. സാരിയൊക്കെ ഉടുത്തു സുന്ദരിയായി ചിരിച്ചു കൊണ്ട് തന്നെയാണ് അഭയ സഹോദരി ഒപ്പമുള്ള ചിത്രത്തിലും എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

മികച്ച രീതിയിലുള്ള ചില കമന്റുകൾ ഒക്കെയാണ് ഇതിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് അഭയ ഹിരണ്മയി. നിരവധി സ്റ്റേജ് ഷോകളും പരിപാടികളും ഒക്കെയായി എപ്പോഴും തിരക്കിൽ ആണ് താരം. ഈ ചിത്രങ്ങളും വൈറലായി മാറുകയും ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply