ബാലചേട്ടന്റെ തിരിച്ചു വരവിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുകയാണ് എന്ന് അമൃത സുരേഷിന്റെ സഹോദരി അഭിരാമി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇവർ പങ്കുവെക്കുന്ന പല പോസ്റ്റുകളും വളരെ സ്വീകാര്യതയോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. അമൃത സുരേഷിനെ ഒരു മ്യൂസിക് ബാൻഡ് സ്വന്തമായി ഉണ്ട്. അതിലും അഭിരാമി സജീവമാണ്. ഇവർ രണ്ടുപേരും ചേർന്ന് പല മ്യൂസിക് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഗോപി സുന്ദറിനെ വിവാഹം ചെയ്യുകയും അതിനുശേഷം ഈ മ്യൂസിക് ബാൻഡ് ഒന്നുകൂടി വലുതാവുകയും ചെയ്തിട്ടുണ്ട്.

ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത സുരേഷ് മലയാളികളുടെ സ്വന്തം ഗായികയായി മാറുന്നത്. അതിൽ ഒരു മുഖ്യാതിഥിയായി ഒരു ദിവസം ബാല വന്നിരുന്നു. അങ്ങിനെയുള്ള പരിചയം അമൃത സുരേഷുമായുള്ള പ്രണയത്തിലാവുകയും അവർ വിവാഹിതർ ആവുകയും അതിൽ ഒരു കുട്ടിയും ഉണ്ട്. എന്നാൽ അതിനുശേഷം അവരുടെ ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവുകയും രണ്ടുപേരും വേർപിരിയുകയും ചെയ്തു.

അതിനുശേഷം ബാല എലിസബത്ത് എന്ന വ്യക്തിയെ വിവാഹം ചെയ്യുകയും അമൃത സുരേഷ് ഡയറക്ടറായ ഗോപി സുന്ദറിനെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ ഗോപി സുന്ദറിനെ വിവാഹം ചെയ്തതിനെതിരെ വളരെ മോശം രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇവർ നേരിടേണ്ടിവന്നത്. അതിൽ പലതിനും എതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലും അമൃത തയ്യാറായി എന്നാൽ അതിനുശേഷം ഇപ്പോൾ അടുത്തിടെ നടൻ ബാല കരൾ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു.

തൻ്റെ മകളെ കാണണം എന്ന് ഡോക്ടർമാരോട് ബാല ഹോസ്പിറ്റലിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. അമൃതയെ ബന്ധപ്പെട്ടപ്പോൾ അമൃത ഒരു മടിയുമില്ലാതെ മകളെയും കൂട്ടി ഹോസ്പിറ്റലിൽ വരികയും നടൻ ബാലയെ കാണാൻ അനുവദിക്കുകയും ചെയ്തിരുന്നു. അമൃതയും ഹോസ്പിറ്റലിൽ ബാലയുടെ അടുത്ത് കുറച്ച് സമയം ഉണ്ടായിരുന്നു. ഡോക്ടർമാർ അധിക സമയം അവിടെ നിൽക്കാൻ അനുവദിക്കാത്തതിനാൽ ആണ് മകളെയും കൂട്ടി അഭിരാമി പോയത്.

ഇപ്പോൾ അഭിരാമി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത് ബാലച്ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങൾക്ക് അദ്ദേഹത്തോട് ഒരു വിരോധമില്ലെന്നും. അദ്ദേഹം പഴയ സ്ഥിതിയിലേക്ക് വരുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്യണമെന്നും. അദ്ദേഹം പെട്ടെന്ന് സുഖമായിരിക്കാൻ തന്നെയാണ് മറ്റുള്ളവരെപ്പോലെ ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ടെന്നും. എലിസബത്ത് ചേച്ചിയുമായി അദ്ദേഹത്തിൻ്റെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷമുണ്ട് എന്നും അദ്ദേഹം പെട്ടെന്ന് സുഖവും പ്രാപിക്കട്ടെ എന്നും അഭിരാമി കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply