കുഞ്ഞു മുത്തിനെ ദത്തെടുത്ത് അഭിരാമി ! ആനന്ദം കൊണ്ട് ആശംസകൾ നേർന്ന് ആരാധകർ

ഏഷ്യാനെറ്റ് ചാനലിലെ ടോപ്പ് ടെൻ എന്ന പ്രോഗ്രാമിൻ്റെ അവതാരികയായിട്ടായിരുന്നു അഭിരാമി ആദ്യമായി ടെലിവിഷൻ രംഗത്ത് വന്നത്. സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ്റെ കഥാപുരുഷൻ എന്ന സിനിമയിലൂടെ ബാല താരമായിട്ടായിരുന്നു അഭിരാമിയുടെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട് നടി. മെയ്‌ 14 മാതൃദിനത്തിൽ നടി അഭിരാമി തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

നടി ഇൻസ്റ്റാഗ്രാമിലൂടെ ആണ് തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. തങ്ങൾ ഒരു കുഞ്ഞിനെ ദത്തെടുത്തു കൊണ്ട് അച്ഛനും അമ്മയുമായി മാറി എന്നാണ് നടി പറഞ്ഞത്. തങ്ങൾ ദത്തെടുത്ത മകളുടെ പേര് കൽക്കി എന്നാണെന്നും ഒരു അമ്മ എന്ന നിലയിൽ ആദ്യമായി എല്ലാവർക്കും മാതൃദിനാശംസകൾ നേരുന്നു എന്നും അഭിരാമി പറഞ്ഞു. അമ്മ എന്ന നിലയിൽ മാതൃദിനം ആഘോഷിക്കാൻ സാധിച്ചതിൽ താൻ സന്തോഷവതിയാണെന്നും പറഞ്ഞു.

അഭിരാമി വിവാഹം ചെയ്തിരിക്കുന്നത് രാഹുലിനെയാണ്. 2009ലായിരുന്നു ഇവരുടെ വിവാഹം. രാഹുൽ ഒരു ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടൻ്റ് ആണ്. കഴിഞ്ഞവർഷം ആയിരുന്നു ഇരുവരും കുഞ്ഞിനെ ദത്തെടുത്തത്. അഭിരാമി എല്ലാവരോടും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും പറഞ്ഞു. കുഞ്ഞ് വന്നതോടെ ഞങ്ങളുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായെന്നും പറഞ്ഞു.
നിരവധി സിനിമകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട് ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ, മില്ലേനിയം സ്റ്റാർസ് തുടങ്ങിയ സിനിമകളിൽ നായികയായിട്ടായിരുന്നു അഭിരാമി അഭിനയിച്ചത്.

മലയാളത്തിലെ പുതിയ സിനിമയായ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ഗരുഡൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അഭിരാമി. ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് അഭിരാമി ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. മാതൃദിനത്തിൽ അഭിരാമി പങ്കുവെച്ച പോസ്റ്റിന് ആദ്യമായി ആശംസ അറിയിച്ചത് നടിയായ ദിവ്യ ഉണ്ണിയാണ്. ദിവ്യ ഗോപികുമാർ എന്നായിരുന്നു അഭിരാമിയുടെ യഥാർത്ഥ പേര്.

എന്നാൽ പിന്നീട് സിനിമയിൽ അഭിനയിച്ചതോടെ നടി അഭിരാമി എന്ന് പേരുമാറ്റുകയായിരുന്നു. ഗുണ എന്ന കമലഹാസൻ്റെ ചിത്രത്തിലൂടെയായിരുന്നു അഭിരാമിയെ ജനങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. ഈ ചിത്രത്തിലെ നായികയുടെ കഥാപാത്രത്തിൻ്റെ പേരായിരുന്നു അഭിരാമി. അങ്ങനെയാണ് താരം ആ പേര് സ്വീകരിച്ചത്. വിരമാണ്ടി എന്ന ചിത്രം അഭിരാമിയുടെ കരിയറിലെ ഏറ്റവും മികച്ച ശ്രദ്ധേയമായ ചിത്രമായിരുന്നു. അഭിരാമി 2013 ൽ കമലഹാസൻ്റെ വിശ്വരൂപത്തിൻ്റെ രണ്ടു ഭാഗങ്ങളിലും പൂജാ കുമാറിന് ശബ്ദം നൽകിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply