സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡിനെതിരെ വിമർശനവുമായി ഒരുകൂട്ടർ; ആ കുട്ടിയുടെ സന്തോഷത്തെ തല്ലിക്കെടുത്തരുതെന്ന് പ്രതികരിച്ചുകൊണ്ട് മാളികപ്പുറം സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.

സംസ്ഥാന ചലച്ചിത്ര അവാർഡിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള അഭിപ്രായങ്ങളുമാണ് ഉയർന്നുവരുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ബാലതാരത്തെ വിമർശിച്ചുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. അവർ പറയുന്നത് മികച്ച ബാലതാരം അവാർഡ് ലഭിക്കേണ്ടിയിരുന്നത് മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ച ദേവനന്ദയ്ക്ക് ആയിരുന്നു എന്നാണ്.

ദേവനന്ദയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിക്കാത്തതിൻ്റെ കാരണം ഇടതുപക്ഷ രാഷ്ട്രീയം മൂലമാണെന്നും പറഞ്ഞു. അയ്യപ്പൻ്റെ കഥ പറഞ്ഞ മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചത് കൊണ്ട് മാത്രമാണ് ദേവനന്ദയ്ക്ക് അവാർഡ് ലഭിക്കാത്തത് എന്നും പറഞ്ഞു. എന്നാൽ ഈ ഒരു ആരോപണങ്ങൾ ഒക്കെ ഉയർന്നുവന്നതിനിടയിൽ മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ടാണ് പറയുന്നത്. അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഈ പ്രശ്നത്തിനുള്ള പിടിയുമായി വന്നത്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു അനാവശ്യ ചർച്ച ഉടലെടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നാണ് അഭിലാഷ് പറഞ്ഞത്. ബാലതാരത്തിന് ഇപ്പോൾ അവാർഡ് ലഭിച്ചിരിക്കുന്ന തന്മയയുടെ അഭിനയ പ്രകടനം മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ ദയവുചെയ്ത് ആ കുട്ടിയുടെ ഈ ഒരു സന്തോഷത്തെ ആരും ചേർന്ന് ഇല്ലാതാക്കരുത് എന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്.

അദ്ദേഹം പറഞ്ഞത് അർഹതയുള്ളവർക്ക് തന്നെയാണ് ഈ അവാർഡ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദയവുചെയ്ത് ഇത്തരം അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടിയെയും അതുപോലെതന്നെ മാളികപ്പുറം എന്ന നല്ലൊരു സിനിമയേയും വലിച്ചിഴക്കരുത് എന്നാണ്. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതായിരുന്നു.

അതുകൊണ്ടുതന്നെ ആ കുട്ടിയുടെ ഈ ഒരു സന്തോഷത്തെ നിങ്ങളൊക്കെ ചേർന്ന് ഇല്ലാതാക്കരുത് എന്നാണ് അഭിലാഷ് പറഞ്ഞത്. അഭിലാഷിൻ്റെ ഈ വാക്കുകളെ സിനിമ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തന്മയയ്ക്ക് ഈ അവാർഡിന് അർഹതയില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ കുട്ടി ഒരുപാട് വിഷമിക്കുകയും ചെയ്യും എന്നും പറഞ്ഞു. ഇതുപോലെതന്നെ കരച്ചിൽ സ്റ്റാർ എന്നും അയ്യപ്പൻ സ്റ്റാർ എന്നും ഒക്കെ ദേവനന്ദയെ വിളിക്കുന്നത് അത്ര ശരിയായ കാര്യമല്ലെന്നും പറഞ്ഞു.

കുട്ടികളെല്ലാം ഒരുപോലെ തന്നെയാണ് അതുകൊണ്ട് തന്നെ ആരുടെയും മനസ്സ് നോവിക്കാതിരിക്കുക എന്നും കുഞ്ഞുങ്ങളെ എല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഉയർന്ന നിലകളിലേക്ക് എത്തട്ടെ എന്നുമാണ് സിനിമാ പ്രേമികൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply